Apple September 9 launch മടക്കാവുന്ന ഐഫോണും പുതിയ പ്രോ മോഡലുകളും; സെപ്റ്റംബർ 9ന് ദുബൈയിൽ നടക്കുന്ന ഈ ആപ്പിൾ ഇവന്റ് മിസാക്കരുത്

Apple September 9 launch ദുബൈ: ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന പ്രധാന പരിപാടി സെപ്റ്റംബർ 9ന് നടക്കും. യുഎഇ സമയം രാത്രി 9 മണിക്കാണ് പരിപാടി. മടക്കാവുന്ന ഐഫോണിനൊപ്പം പുതിയ പ്രോ മോഡലുകളും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിന്റെ ദീർഘകാലമായി ചർച്ചയിലുള്ള ഫോൾഡബിൾ ഐഫോൺ ഇത്തവണത്തെ പ്രധാന ആകർഷണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫോൺ പാസ്‌പോർട്ട് പോലെ മടക്കിവയ്ക്കാൻ കഴിയുന്ന രൂപകൽപ്പനയിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അതേസമയം, രണ്ട് പുതിയ പ്രോ മോഡലുകളും പരിപാടിയിൽ അവതരിപ്പിച്ചേക്കും. എന്നാൽ അടിസ്ഥാന മോഡലായ ഐഫോൺ 18 ഇത്തവണ അവതരിപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18ന്റെ പുറത്തിറക്കം 2027ലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് സപ്ലൈ ചെയിൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ഐഫോൺ ലോഞ്ചിന് ജോൺ ടെർനസ്

ടിം കുക്കിൽ നിന്ന് സെപ്റ്റംബർ 1ന് ആപ്പിളിന്റെ നേതൃത്വം ഏറ്റെടുത്ത ജോൺ ടെർനസിന്റെ കീഴിൽ നടക്കുന്ന ആദ്യ ഐഫോൺ ലോഞ്ച് കൂടിയാണിത്.

പരിപാടിയുടെ ക്ഷണക്കത്തിലെ ഡിസൈനും ടെക് ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ലിക്വിഡ് ഗ്ലാസ് പോലുള്ള ഡിസൈനിനൊപ്പം ആപ്പിൾ ലോഗോയുടെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു ക്ഷണക്കത്ത്. ഫോൾഡബിൾ ഐഫോണുമായി ബന്ധപ്പെട്ട സൂചനയായാണ് ചിലർ ഇതിനെ കാണുന്നത്.

പാസ്‌പോർട്ട് ശൈലിയിലുള്ള ഫോൾഡബിൾ ഐഫോൺ

ആപ്പിൾ അവതരിപ്പിക്കാൻ പോകുന്ന മടക്കാവുന്ന ഫോണിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ചെറുതും കൂടുതൽ ദൃഢവുമായ പാസ്‌പോർട്ട് ശൈലിയിലുള്ള ഡിസൈൻ ആയിരിക്കും ഫോണിനുണ്ടാകുക.

ഫോൾഡബിൾ ഫോണുകളുടെ വിപണിയിൽ സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനകം സജീവമാണ്. പുതിയ ഫോൾഡബിൾ ഐഫോണിലൂടെ ഈ വിഭാഗത്തിലേക്ക് ആപ്പിൾ കൂടുതൽ ശക്തമായി പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 9ലെ പരിപാടിയിൽ ആപ്പിൾ പ്രഖ്യാപിക്കുന്ന ഉൽപ്പന്നങ്ങളുടെയും അവയുടെ വിലയുടെയും കൂടുതൽ വിവരങ്ങൾ ലോഞ്ചിനുശേഷം വ്യക്തമാകും. യുഎഇയിലെ വിലയും ലഭ്യതയും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.

ഓർമകൾ മാഞ്ഞു, പ്രതീക്ഷകൾ ബാക്കി… ബത്ഹയിലെ വരാന്തയിൽ അവസാനിച്ച പ്രവാസം; ടിൻസൻ മടങ്ങുമ്പോൾ കണ്ണീരോടെ നാട്

UAE Nazia Staff Editor — September 8, 2026 · 0 Comment

1000025945

റിയാദ്∙ ബഹുനിലകെട്ടിട വാരാന്തയിൽ കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരിൽ ടിൻസൻ തോമസി(38) നെ ഈ മാസം 22 നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാദ്∙ ബഹുനിലകെട്ടിട വാരാന്തയിൽ കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരിൽ ടിൻസൻ തോമസി(38) നെ ഈ മാസം 22 നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മേയ് 18 ന് തലയ്ക്ക് പരുക്കേറ്റ് അബോധവസ്ഥയിൽ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഷുമൈസി കിങ്സൌദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ  വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഓർമശക്തി പൂർണമായും വീണ്ടെടുക്കുന്നതിന് മുൻപ് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

APPLY NOW FOR THE LATEST VACANCIES

ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ തിരക്കി ഷുമൈസി കെഎംസിസി നേതാവ് ഷംസു പൊന്നാനി, സാമൂഹിക പ്രവർത്തകൻ സാലി എം. ആലുവ എന്നിവർ നടത്തിയ ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ റിയാദിലെ ഒരു പാർക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. അഞ്ചുവർഷം മുൻപ് സൗദിയിലെത്തിയ ടിൻസൻ രണ്ട് വർഷം മുൻപ് വരെയും റിയാദ് എക്സിറ്റ്17 ലുള്ള ഒരു ടയർ  കടയിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ഇഖാമ കാലവധി കഴിയുകയും നിലവിൽ ജോലിയില്ലാത്തതും കൈവശം പണമില്ലാത്തിനാലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ മാനസിക വിഷമത്തിലായിരുന്നതായും ടിൻസൻ സാമൂഹികപ്രവർത്തകരോട്  സൂചിപ്പിച്ചിരുന്നു. 

തുടർന്ന് റിയാദിലെ സാമൂഹികപ്രവർത്തകർ താമസവും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകി. കൈവശം രേഖകളൊന്നുമില്ലാത്തതിനാലുള്ള നിയമപ്രശ്നങ്ങൾ പരിഹരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അതിനിടെ യുവാവിനെ താമസസ്ഥലത്തു നിന്നും വീണ്ടും കാണാതാവുകയും കഴിഞ്ഞ മൂന്നുമാസത്തോളമായി ആരോടും സഹകരണമില്ലാതെ ബത്ഹയിലും പരിസരങ്ങളിലും അലഞ്ഞു തിരിയുകയായിരുന്നു. വീട്ടുകാരും ഇയാളുടെ തിരികെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പാസ്പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിയമനടപടികളും ഏറെ സങ്കീർണമായിരുന്നു. ടിൻസന്റെ കുടുംബം ചുമതലപ്പെടുത്തിയതിനെ തുടർന്ന് റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വളന്റിയറും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർവിങ് ചെയർമാനുമായ റഫീഖ് പുല്ലൂര് എംബസിയിലും ജവാസത്തിലും നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ യാത്രാ രേഖകൾ ശരിയാക്കി.

റിയാദ് ഇന്ത്യൻ എംബസി വെൽഫെയർഫണ്ടിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനടിക്കറ്റടക്കമുള്ള ചെലവുകൾ വഹിക്കുന്നത്. റിയാസ് ചിങ്ങത്ത്, സാലി ആലുവ, നസീർ കണ്ണീരി, ജുനൈദ് ഓമച്ചപുഴ എന്നിവരും വിവിധ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. ലീന, പരേതനായ പാലയ്ക്കൽ തോമസ് എന്നിവരാണ് മാതാപിതാക്കൾ. സഹോദരി ടീന ബിജു. തിങ്കളാഴ്ച വൈകുന്നേരം 5ന് ഒല്ലൂർ സെന്റ് ആൻറണീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൊച്ചി-അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി കൊച്ചിയിൽ തിരിച്ചിറക്കി;കാരണം

UAE September 7, 2026

1000025399

ദുബൈ: കൊച്ചിയിൽ നിന്ന് അബുദബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനിലെ എണ്ണയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. പറന്നുയർന്ന് 50 മിനിറ്റുകൾക്ക് ശേഷം ഏകദേശം 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം നമ്പർ എഞ്ചിനിൽ ഓയിൽ ലെവൽ താഴുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്.

APPLY NOW FOR THE LATEST VACANCIES

സാഹചര്യം വിലയിരുത്തിയ ജീവനക്കാർ യാത്ര തുടരുന്നത് ഒഴിവാക്കി കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ എഞ്ചിനിലെ ഓയിൽ പ്രഷർ അപകടകരമായ ‘റെഡ് സോണിലേക്ക്’ താഴ്ന്നതോടെ, നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റുമാർ ഒന്നാം നമ്പർ എഞ്ചിൻ പൂർണ്ണമായും ഷട്ട്ഡൗൺ ചെയ്തു.

തുടർന്ന് ബോയിംഗ് 737 വിമാനം ഒറ്റ എഞ്ചിൻ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളൊന്നുമില്ല.

രാജ്യത്ത് വാണിജ്യ വിമാനങ്ങളിലെ സാങ്കേതിക തകരാറുകളുമായി ബന്ധപ്പെട്ട് വ്യോമയാന സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ദിവസങ്ങൾക്ക് മുൻപ് എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം നടത്തുകയും എയർബസ് സാങ്കേതിക വിദഗ്ധർ പരിശോധന നടത്തുകയും ചെയ്തിരുന്നു.

വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ മേൽനോട്ടവും സംബന്ധിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും (DGCA) ഔദ്യോഗിക വിശദീകരണം ലഭ്യമാകേണ്ടതുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy