
UAE Warns Against Fake Job Offers ദുബൈ: വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ മാനവശേഷിസ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണ തൊഴിലാളികളെയാണ് ഇത്തരം തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
APPLY NOW FOR THE LATEST VACANCIES
ഔദ്യോഗികമെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വ്യാജ രേഖകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഉദ്യോഗാർഥികളെ സമീപിക്കുന്നത്. ജോലി ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്നത് പ്രധാന മുന്നറിയിപ്പ് സൂചനയാണ്. രജിസ്ട്രേഷൻ, പരിശീലനം, വിസ, ജോലി ഉറപ്പ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെട്ടാൽ ഇടപാടിൽ നിന്ന് പിന്മാറണം. ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർഥികൾ പണം നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്ക് പുറമെ മുഖം, കണ്ണ്, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കാൻ സാധ്യതയുണ്ട്. ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഇരകളുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, സാമ്പത്തിക ഇടപാടുകൾ നടത്തുക, വായ്പകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കുക തുടങ്ങിയ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകളുടെ ഇരകളാകുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതകൾക്കും പിഴകൾക്കും യാത്രാവിലക്കുകൾക്കും പുറമെ ചില സാഹചര്യങ്ങളിൽ നിയമനടപടികളും ജയിൽശിക്ഷയും നേരിടേണ്ടി വന്നേക്കാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വ്യാജ ജോലി വാഗ്ദാനം തിരിച്ചറിയാം
സാധാരണ ജോലിക്ക് അസാധാരണമായി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുക, അഭിമുഖമില്ലാതെ ഉടൻ ജോലി നൽകാമെന്ന് പറയുക, വേഗത്തിൽ തീരുമാനം എടുക്കാൻ സമ്മർദം ചെലുത്തുക തുടങ്ങിയവ തട്ടിപ്പിന്റെ സൂചനകളാകാം.
ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയും റിക്രൂട്ടറുടെ വിവരങ്ങൾ കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട് സ്ഥിരീകരിക്കുകയും വേണം. കമ്പനി രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ്, ഓഫീസ് വിലാസം എന്നിവയും പരിശോധിക്കുന്നത് സുരക്ഷിതമാണ്.
പരിചയമില്ലാത്ത റിക്രൂട്ടർമാർക്ക് പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, ബാങ്ക് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, പാസ്വേഡ്, ഒ.ടി.പി തുടങ്ങിയവ കൈമാറരുത്. ജോലി യഥാർഥമാണെന്ന് ഉറപ്പാക്കിയ ശേഷം ആവശ്യമായ രേഖകൾ മാത്രം നൽകണമെന്നും അധികൃതർ നിർദേശിച്ചു.
അംഗീകൃത തൊഴിൽ ഫോമിലാണ് തൊഴിലുടമകൾ ഓഫർ ലെറ്റർ നൽകേണ്ടത്. പ്രത്യേക സീരിയൽ നമ്പറും ബാർകോഡും ഉൾപ്പെടുന്ന ഈ രേഖയുടെ ആധികാരികത മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ 600590000 എന്ന കോൾ സെന്റർ നമ്പറിലൂടെയോ പരിശോധിക്കാം.
വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, മെസേജിങ് ആപ്പുകൾ എന്നിവയിലൂടെ ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളിലും പ്രത്യേക ജാഗ്രത വേണം. പാർട്ട് ടൈം, വർക്ക് ഫ്രം ഹോം തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ നിരവധി പേരെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാട്ടിൽ നിന്നുള്ള സന്ദേശം; ജീവനൊടുക്കാൻ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്
UAE Nazia Staff Editor — September 6, 2026 · 0 Comment

ദുബായ്: നാട്ടിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവതിക്ക് രക്ഷകരായി ദുബായ് പൊലീസ്. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവുമാണ് പൊലീസിന്റെ തിരച്ചിൽ എളുപ്പമാക്കിയത്. ഫോണിൽ യുവതിയെ ബന്ധപ്പെടാനാകാതിരിക്കുകയും കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്തെങ്കിലും, തുടർച്ചയായ അന്വേഷണത്തിലൂടെ അധികൃതർ യുവതിയെ കണ്ടെത്തി ജീവൻ രക്ഷിക്കുകയായിരുന്നു.
ദുബായ് പൊലീസിന്റെ ഡെപ്യൂട്ടി ചെയർമാൻ ഓഫ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം രചിച്ച ഓപ്പറേഷൻസ് മാനേജ്മെന്റ്: ദി ആർട്ട് ഓഫ് ക്രിട്ടിക്കൽ നോട്ടിഫിക്കേഷൻസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ എന്ന പുസ്തകത്തിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായിൽ താമസിക്കുന്ന ഓസ്ട്രേലിയൻ പ്രവാസിക്കാണ് ഓസ്ട്രേലിയയിൽ നിന്ന് സഹപ്രവർത്തകന്റെ അടിയന്തര ഫോൺ സന്ദേശം ലഭിച്ചത്. ദുബായിലുള്ള തന്റെ ബന്ധു അത്യാസന്ന നിലയിലാണെന്നും ജീവനൊടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇയാൾ അറിയിച്ചു. അവസാനമായി സംസാരിച്ചപ്പോൾ യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. സ്വയം ഉപദ്രവിക്കാനിടയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു.
പ്രതീകാത്മക ചിത്രം
നേരത്തെയും രണ്ടുതവണ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. ഒരിക്കൽ ഓസ്ട്രേലിയയിലും മറ്റൊരിക്കൽ ദുബായിലുമായിരുന്നു ശ്രമം.
APPLY NOW FOR THE LATEST VACANCIES
വിവരം ലഭിച്ച ഉടൻ ദുബായിലെ മറ്റൊരു പ്രവാസി ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടുകയും യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുകയും ചെയ്തു.
പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സംഘത്തെയും ആംബുലൻസിനെയും സ്ഥലത്തേക്ക് അയച്ചു. എന്നാൽ സംഘം എത്തിയപ്പോഴേക്കും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് ഓസ്ട്രേലിയയിലുള്ള യുവതിയുടെ പിതാവുമായി ബന്ധപ്പെട്ടു.
പ്രതീകാത്മക ചിത്രം
ഏകദേശം ഒരു വർഷം മുമ്പ് മകൾ താമസിച്ചിരുന്ന വിലാസം അദ്ദേഹം പൊലീസിന് കൈമാറി. അവിടെ യുവതി തിരിച്ചെത്തിയിട്ടുണ്ടാകാമെന്ന് പിതാവ് അറിയിച്ചു. രേഖകൾ പരിശോധിച്ചെങ്കിലും യുവതിയുടെ നിലവിലെ താമസസ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്യൂട്ടി ഓഫീസർ യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോ മെസേജിങ് ആപ്ലിക്കേഷൻ വഴി അയയ്ക്കാൻ പിതാവിനോട് ആവശ്യപ്പെട്ടു. ഫോട്ടോ ലഭിച്ചതോടെ അത് പ്രദേശത്തെ പട്രോൾ സംഘങ്ങൾക്കും ഉദ്യോഗസ്ഥർക്കും കൈമാറി. ഇതോടെ യുവതിയെ നേരിൽ തിരിച്ചറിയാനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമായി.
പ്രതീകാത്മക ചിത്രം
തിരച്ചിലിനിടെ ഒരു കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഫോട്ടോയിലുള്ള യുവതിയെ തിരിച്ചറിഞ്ഞു. യുവതി മറ്റൊരാൾക്കൊപ്പം അതേ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ ജീവനക്കാരൻ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സംഘവും ആംബുലൻസ് ജീവനക്കാരും ഉടൻ തന്നെ അപ്പാർട്ട്മെന്റിലെത്തി. ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെയാണ് അവിടെ കണ്ടെത്തിയത്.
അടിയന്തര ചികിത്സ നൽകിയ ശേഷം യുവതിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി. നില മെച്ചപ്പെട്ടതോടെ ദുബായ് പൊലീസ് ഓസ്ട്രേലിയയിലുള്ള പിതാവിനെ വിവരം അറിയിക്കുകയും മകൾ സുരക്ഷിതയാണെന്നും ചികിത്സയിലാണെന്നും സ്ഥിരീകരിക്കുകയും ചെയ്തു
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ
UAE Nazia Staff Editor — September 4, 2026 · 0 Comment

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
APPLY NOW FOR THE LATEST VACANCIES
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.
ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ





