Dubai GDRFA Supports Those Correcting Visa Violations വിസ നിയമലംഘനം; തെറ്റ് തിരുത്തുന്നവർക്ക് പിന്തുണയുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

Dubai GDRFA Supports Those Correcting Visa Violations ദുബൈ: താമസ-വിസ നിയമങ്ങളുമായി ബന്ധപ്പെട്ട് അബദ്ധത്തിലോ നിയമലംഘനത്തിലോ അകപ്പെട്ടവർക്ക് തെറ്റ് തിരുത്തി നിയമവിധേയമായി ജീവിതം പുനരാരംഭിക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) വ്യക്തമാക്കി.

APPLY NOW FOR THE LATEST VACANCIES

നിയമപ്രശ്‌നങ്ങളിൽ അകപ്പെട്ട് സഹായം തേടി നേരിട്ട് സമീപിക്കുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി പുതിയൊരു തുടക്കത്തിന് അവസരമൊരുക്കുകയാണ് ജി.ഡി.ആർ.എഫ്.എയുടെ പ്രധാന ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ജി.ഡി.ആർ.എഫ്.എ ഹെഡ് ഓഫീസിൽ വ്യാജ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനിടെ എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അറിഞ്ഞോ അറിയാതെയോ ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവന്നാൽ അവരെ പൂർണമായി സഹായിക്കുമെന്ന് അൽ മർറി പറഞ്ഞു. ആവശ്യമായ നടപടികളെക്കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും സഹായം തേടി ജി.ഡി.ആർ.എഫ്.എയെ സമീപിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിധേയമായി ജീവിതം പുനരാരംഭിക്കുന്നതുവരെ സഹായവും പിന്തുണയും നൽകാൻ ജി.ഡി.ആർ.എഫ്.എ ഒപ്പമുണ്ടാകുമെന്നും ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.

ആര് പറഞ്ഞു വിസ വേണമെന്ന്; ഇന്ത്യക്കാർക്ക് ഒരു വീസയും വേണ്ട; ‘ഈ’ രാജ്യത്തേക്ക് കൂളായി പറക്കാം

UAE Nazia Staff Editor — September 6, 2026 · 0 Comment

Stock Travel 192d79ae17d original ratio 2

ദുബായ്/താഷ്‌കന്റ്∙ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസയില്ലാ പ്രവേശനം പ്രഖ്യാപിച്ച് ഉസ്ബെക്കിസ്ഥാൻ. താഷ്‌കന്റിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

അതേസമയം, യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് പോകാൻ നേരത്തെ തന്നെ വീസ ആവശ്യമില്ല. അതുകൊണ്ട് തന്നെ മലയാളികളടക്കം ഒട്ടേറെ പേരാണ് ഓരോ അവധിക്കാലത്തും ഈ രാജ്യം സന്ദർശിക്കുന്നത്.

ഇന്ത്യ രാജ്യത്തിന്റെ വിശ്വസ്തനായ തന്ത്രപ്രധാന പങ്കാളിയാണെന്ന് വിശേഷിപ്പിച്ച മിർസിയോയേവ് ഉഭയകക്ഷി വ്യാപാരത്തിലും വ്യവസായ സംരംഭങ്ങളിലും വൻ വളർച്ചയുണ്ടായതായി ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ചരിത്രത്തിലാദ്യമായി 100 കോടി ഡോളർ കവിഞ്ഞു. സമീപവർഷങ്ങളിൽ സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏഴുമടങ്ങായി വർധിച്ചു. നിലവിൽ പ്രതിവാരം 14 നേരിട്ടുള്ള വിമാന സർവീസുകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്.

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താഷ്‌കന്റിലെ ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ കൾചറൽ സെന്റർ, മഹാത്മാഗാന്ധി സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് എന്നിവയുടെ സേവനങ്ങളും പ്രസിഡന്റ് എടുത്തുപറഞ്ഞു. ഉസ്ബെക്കിസ്ഥാനിൽ യോഗയ്ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും 2018 മുതൽ രാജ്യത്ത് യോഗാ ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ജൂണിൽ രാജ്യവ്യാപകമായി യോഗ ഫെസ്റ്റിവൽ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

UAE Nazia Staff Editor — September 4, 2026 · 0 Comment

gold

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

APPLY NOW FOR THE LATEST VACANCIES

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.

ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

പ്രവാസികളെ ദുബായിൽ ഇതൊന്നു ട്രൈ ചെയ്യൂ!!! വൈദ്യുതി ബില്ലും വാട്ടർ ബില്ലും ഉറപ്പായും കുറയും:എങ്ങനെയെന്ന് അറിയാം

UAE Nazia Staff Editor — September 6, 2026 · 0 Comment

1000022481

ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട് ലിവിങ്’ (സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ ഉപയോഗങ്ങൾ ട്രാക്ക് ചെയ്യാനും, ബിൽ വിശദാംശങ്ങളും താരിഫ് സ്ലാബുകളും വിശകലനം ചെയ്യാനും സാധിക്കും.

APPLY NOW FOR THE LATEST VACANCIES

ഇതിനായി ഡാഷ്‌ബോർഡിൽ ‘കൺസംപ്ഷൻ അസസ്‌മെന്‍റ് ടൂൾ’ എന്നൊരു പ്രത്യേക സംവിധാനമുണ്ട്. വീടിന്‍റെ പ്രത്യേകതകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്ന് മനസ്സിലാക്കാം. ഈ വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വീടിനും അനുയോജ്യമായ റിപ്പോർട്ടും പണം ലാഭിക്കാനുള്ള നിർദേശങ്ങളും സിസ്റ്റം നൽകും.
അനാവശ്യമായി ജലം പാഴാകുന്നത് തടയാൻ ‘ഹൈ വാട്ടർ യൂസേജ് അലേർട്ട്’ സേവനവും ദീവ ലഭ്യമാക്കുന്നുണ്ട്. ചോർച്ചയാലോ മറ്റോ സാധാരണയിൽ കവിഞ്ഞ് വെള്ളം ഉപയോഗിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഉടൻ ഫോണിൽ സന്ദേശം ലഭിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

0 Comments

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy