
ദുബൈ: യുഎഇ താമസ വിസയുള്ളവർക്ക് എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കുന്ന 10 പ്രമുഖ രാജ്യങ്ങളുടെ വിവരങ്ങളെക്കുറിച്ചറിയാം. ദുബൈയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമായ ഈ രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാം.
പ്രധാന രാജ്യങ്ങളും പ്രവേശന മാനദണ്ഡങ്ങളും
1. സീഷെൽസ് (Seychelles)
യുഎഇയിൽ നിന്നുള്ള എല്ലാ രാജ്യക്കാർക്കും 30 ദിവസം വരെ വിസ രഹിത യാത്ര.
ആവശ്യകതകൾ: സാധുവായ പാസ്‌പോർട്ട്, മടക്കയാത്ര ടിക്കറ്റ്, താമസ സൗകര്യത്തിന്റെ വിവരങ്ങൾ.
APPLY NOW FOR THE LATEST VACANCIES
2. ജോർജിയ (Georgia)
180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം.
ആവശ്യകതകൾ: കുറഞ്ഞത് 90 ദിവസം സാധുതയുള്ള പാസ്‌പോർട്ട്, യു.എ.ഇ റസിഡൻസ് വിസ, എമിറേറ്റ്‌സ് ഐഡി. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ റസിഡൻസ് പെർമിറ്റിന് കുറഞ്ഞത് ഒരു വർഷത്തെ സാധുത ഉണ്ടായിരിക്കണം.
3. കെനിയ (Kenya)
വിസ ആവശ്യമില്ലെങ്കിലും യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നേടണം (നിരക്ക്: 30 ഡോളർ/110 ദിർഹം).
ആവശ്യകതകൾ: പാസ്‌പോർട്ടിനും യുഎഇ വിസയ്ക്കും കുറഞ്ഞത് 6 മാസത്തെ സാധുത.
4. ഇന്തോനേഷ്യ (Indonesia)
ഇന്ത്യ ഉൾപ്പെടെയുള്ള 97 രാജ്യങ്ങളിലെ പൗരന്മാർക്ക് 30 ദിവസത്തെ ഇലക്ട്രോണിക് വിസ-ഓൺ-അറൈവൽ (e-VoA) ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
5. മാലിദ്വീപ് (Maldives)
ഇസ്റാഈൽ പൗരന്മാർ ഒഴികെയുള്ളവർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ.
ആവശ്യകതകൾ: 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടും യു.എ.ഇ വിസയും, മടക്ക ടിക്കറ്റ്, iMUGA പോർട്ടൽ വഴി പൂരിപ്പിച്ച ട്രാവലർ ഡിക്ലറേഷൻ ഫോം.
5. മാലിദ്വീപ് (Maldives)
ഇസ്റാഈൽ പൗരന്മാർ ഒഴികെയുള്ളവർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ.
ആവശ്യകതകൾ: 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടും യു.എ.ഇ വിസയും, മടക്ക ടിക്കറ്റ്, iMUGA പോർട്ടൽ വഴി പൂരിപ്പിച്ച ട്രാവലർ ഡിക്ലറേഷൻ ഫോം.
6. തായ്‌ലൻഡ് (Thailand)
ഇന്ത്യ ഉൾപ്പെടെയുള്ള 93 രാജ്യങ്ങളിലെ പൗരന്മാർക്ക് 60 ദിവസം വരെ വിസ ഇളവ്. എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ ‘ഡിജിറ്റൽ ട്രാവൽ അറൈവൽ കാർഡ്’ (TDAC) പൂരിപ്പിക്കണം.
7. നേപ്പാൾ (Nepal)
യുഎഇ നിവാസികൾക്ക് 15, 30 അല്ലെങ്കിൽ 90 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. നൈജീരിയ, ഘാന, പാകിസ്ഥാൻ തുടങ്ങിയ 13 രാജ്യങ്ങളിലെ പൗരന്മാർ യാത്രയ്ക്ക് മുമ്പ് വിസ എടുക്കേണ്ടതുണ്ട്.
8. ഉസ്ബെക്കിസ്ഥാൻ (Uzbekistan)
സാധുവായ റസിഡൻസ് വിസയുള്ള യുഎഇ നിവാസികൾക്ക് 30 ദിവസത്തേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
ആവശ്യകതകൾ: എമിറേറ്റ്‌സ് ഐഡിക്ക് 3 മാസവും പാസ്‌പോർട്ടിന് 6 മാസവും കാലാവധിയുണ്ടായിരിക്കണം.
9. അസർബൈജാൻ (Azerbaijan)
യുഎഇ റസിഡൻസ് വിസയും 4 മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും ഉള്ളവർക്ക് 30 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും.
10. ഒമാൻ (Oman)
യുഎഇ താമസ വിസയ്ക്ക് 3 മാസമോ അതിൽ കൂടുതലോ കാലാവധിയുണ്ടെങ്കിൽ 30 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.