പ്രവാസികൾക്ക് ‘കോളടിച്ചു’: ദിർഹം കൊടുത്ത് രൂപ വാങ്ങാൻ ഇതാണ് ‘നല്ല സമയം’; നാട്ടിലേക്ക് പണം അയക്കാൻ സുവർണാവസരം

526729

ദുബായ്∙ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം തകർന്നടിയുന്നത് യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടമാകുന്നു. ഇന്ത്യൻ രൂപ, ഫിലിപ്പീൻ പെസോ, പാക്കിസ്ഥാൻ രൂപ തുടങ്ങിയവ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ തുടരുന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്ക് ഓരോ ദിർഹത്തിനും മികച്ച മൂല്യമാണ് ലഭിക്കുന്നത്

APPLY NOW FOR THE LATEST VACANCIES

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 26.08 എന്ന റെക്കോർഡ് ഇടിവാണ്. ഇതോടെ വലിയൊരു ട്രാൻസ്ഫർ വിൻഡോയാണ് പ്രവാസികൾക്കായി തുറക്കപ്പെട്ടത്. നിലവിലുള്ള ഉയർന്ന നിരക്ക് പ്രയോജനപ്പെടുത്തി തുകയുടെ ഒരു പങ്ക് ഇപ്പോൾ അയക്കുകയും നിരക്ക് ഇനിയും ഉയർന്നാൽ ബാക്കി കൈമാറാനുമായി തുക വിഭജിച്ച് അയക്കുന്ന തന്ത്രമാണ് മലയാളികളടക്കമുള്ള ഭൂരിഭാഗം പ്രവാസികലും ഇപ്പോൾ പരീക്ഷിക്കുന്നത്.

ഫിലിപ്പീൻ പെസോ ദിർഹത്തിനെതിരെ 16 മുതൽ 16.48 വരെയുള്ള നിരക്കിലാണ് വിനിമയം നടക്കുന്നത്. ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ സമ്മർദങ്ങളുമാണ് പെസോയുടെ മൂല്യം ഇടിയാൻ കാരണമായത്. ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള കറൻസിയായതിനാൽ യുഎസ് ഡോളറിലുണ്ടാകുന്ന ചലനങ്ങൾ ദിർഹത്തിലൂടെ പെസോയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നിലവിലെ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് പ്രവാസി കുടുംബങ്ങൾ. നിലവിലുള്ള നിരക്കിൽ തന്നെ തുക പൂർണമായും അയക്കണോ അതോ വിപണിയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കണോ എന്ന ആലോചനയിലാണ് പലരും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

526710

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദി‌ർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *