
ദുബൈ: ദുബൈയിലെ ശൈഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം പൂർത്തിയാക്കി സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
ദുബൈ മീഡിയ ഓഫീസ് എക്‌സിലൂടെയാണ് ഈ ദുരന്ത വിവരവും രക്ഷാപ്രവർത്തനത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും അവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായങ്ങളും പരിചരണവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈ സിവിൽ ഡിഫൻസ് സംഭവസ്ഥലം സുരക്ഷിതമാക്കുകയും, ആവശ്യമായ മുൻകരുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.