
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
The Strait of Hormuz will open:ടെഹ്റാൻ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി. നാഗരികത ഇന്ന് രാത്രി ഇല്ലാതാകും എന്ന കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂർവ്വമായ അഭ്യർത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
Malayali woman dies in Sharjah:നൊമ്പരമായി സുമയ്യ; പണമില്ലാത്തതിനാല്‍ യു.എ.ഇയില്‍നിന്ന് മയ്യിത്ത് നാട്ടിലെത്തിയത് ഒരു മാസത്തിന് ശേഷം; മരണക്കിടക്കയിലും മൂന്ന് കുഞ്ഞുമക്കളെ വിളിച്ചു
UAE April 8, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Malayali woman dies in Sharjah:ഷാര്‍ജ: സാമ്പത്തിക പ്രതിസന്ധികളും നിയമനടപടികളും മൂലം ഒരു മാസത്തോളമായി ഷാര്‍ജയില്‍ കുടുങ്ങിക്കിടന്ന മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ ഭൗതികദേഹമാണ് ഇന്നലെ രാത്രി വൈകി ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്.
സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സുമയ്യ മാര്‍ച്ച് ഏഴിനാണ് ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 27ന് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഹൃത്തുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അണുനാശിനി കുടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഭര്‍ത്താവ് ഷമീര്‍ പറഞ്ഞു.
കുടുംബത്തിന്റെ ഏക പ്രതീക്ഷ
രണ്ട് വര്‍ഷത്തോളം യുഎഇയിലെ ഡേ കെയറില്‍ ജോലി ചെയ്തിരുന്ന സുമയ്യ, രണ്ട് മാസത്തെ അവധിക്ക് ശേഷം റമദാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വീണ്ടും വിദേശത്തേക്ക് പോയത്. തനിക്ക് ലഭിക്കാനുള്ള പണം വാങ്ങുന്നതിനും ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും വേണ്ടി മെച്ചപ്പെട്ട ജോലി കണ്ടെത്താനുമായിരുന്നു ആ യാത്ര. 10, 8, 5 വയസ്സുള്ള മൂന്ന് മക്കള്‍ നാട്ടില്‍ പിതാവിനൊപ്പമാണുള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോലും ഫോണിലൂടെ മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നതായി വരാപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഷമീര്‍ വിതുമ്പലോടെ ഓര്‍ക്കുന്നു.
മൂത്ത രണ്ട് മക്കളെ മരണവിവരം അറിയിച്ചെങ്കിലും അഞ്ച് വയസ്സുകാരനായ ഇളയ മകന്‍ അമ്മയുടെ മടക്കയാത്രയെക്കുറിച്ച് ഇപ്പോഴും അറിഞ്ഞിട്ടില്ല. ഭാഗികമായി തളര്‍ന്നു കിടക്കുന്ന പിതാവും മറ്റ് പ്രാരാബ്ധങ്ങളുംക്കിടയില്‍ തകര്‍ന്ന കുടുംബത്തിന് സുമയ്യയുടെ വിയോഗം തീരാനഷ്ടമായി.
തുണയായത് പ്രവാസി കൂട്ടായ്മ
സന്ദര്‍ശക വിസയിലായിരുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കമ്പനികളുടെയോ മറ്റോ സഹായം ലഭ്യമല്ലായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് വലിയ തിരിച്ചടിയായി. ഒടുവില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തികമായി ആരുമില്ലാത്ത അവസ്ഥയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനം ഇടപെടുകയും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഏറ്റെടുക്കുകയുമായിരുന്നുവെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Uae lottery lucky draw;പ്രവാസികളെ.. കോടീശ്വരനാകാൻ ഇതാ കൂടുതൽ അവസരം; യുഎഇ ലോട്ടറിയിൽ വൻ മാറ്റങ്ങൾ;ഭാഗ്യശാലിയാകുന്നതിന് മികച്ച സമയം
UAE April 8, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae lottery lucky draw;അബുദാബി∙ യുഎഇയിലെ പ്രവാസി സമൂഹത്തിന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള അവസരങ്ങൾ വർധിപ്പിച്ചുകൊണ്ട് ‘യുഎഇ ലോട്ടറി’ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലോട്ടറിയുടെ മുൻനിര ഗെയിമായ ‘ലക്കി ഡേ’ ഇനി മുതൽ ആഴ്ചയിൽ ഒരു തവണ എന്നതിന് പകരം ബുധൻ, ശനി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ നടക്കും. ഇതോടെ ഭാഗ്യശാലികൾക്ക് 30 ദശലക്ഷം ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും.
എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ
∙ആഴ്ചയിൽ രണ്ട് നറുക്കെടുപ്പുകൾ: ഇനി മുതൽ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കും.
∙വൻകിട സമ്മാനങ്ങൾ: 30 ദശലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനവും 5 ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും ആഴ്ചയിൽ രണ്ടുതവണ നേടാൻ അവസരമുണ്ടാകും.
∙ഉറപ്പായ സമ്മാനങ്ങൾ: ഓരോ നറുക്കെടുപ്പിലും 50,000 ദിർഹം വീതം ലഭിക്കുന്ന മൂന്ന് ഉറപ്പായ വിജയികൾ ഉണ്ടാകും.
∙ടിക്കറ്റ് നിരക്ക്: ടിക്കറ്റ് നിരക്കിൽ മാറ്റമില്ല, 50 ദിർഹം തന്നെയായിരിക്കും.
∙സമയക്രമം: ടിക്കറ്റ് വിൽപന രാത്രി 8 ന് അവസാനിക്കും (മുൻപ് 7 ആയിരുന്നു). നറുക്കെടുപ്പ് രാത്രി 9.30ന് ആരംഭിക്കും.
വിശ്വാസ്യതയും സുരക്ഷിതത്വവും
യുഎഇയിലെ ആദ്യത്തെ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് ഇത്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണമായ മേൽനോട്ടത്തിലും അംഗീകാരത്തിലും പ്രവർത്തിക്കുന്നതിനാൽ നറുക്കെടുപ്പിന്റെ സുതാര്യതയും കൃത്യതയും ഉറപ്പാക്കിയിട്ടുണ്ട്. ‘ദ് ഗെയിം എൽഎൽസി’ ആണ് ഇതിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
ഭാഗ്യം പരീക്ഷിക്കാൻ
യുഎഇ ലോട്ടറി ആരംഭിച്ചതിനുശേഷം ഇതുവരെ 175 ദശലക്ഷം ദിർഹത്തിലധികം സമ്മാനത്തുകയായി വിതരണം ചെയ്തുകഴിഞ്ഞു. 18 വയസ്സിന് മുകളിൽ പ്രായമുള്ള താമസക്കാർക്ക് www.theuaelottery.ae എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ലക്കി ഡേ ടിക്കറ്റുകൾ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ @theuaelottery എന്ന അക്കൗണ്ട് പിന്തുടരാവുന്നതാണ്.
UAE residents;ബലിപെരുന്നാൾ: യുഎഇയിൽ ആറ് ദിവസത്തെ അവധിക്ക് സാധ്യത
UAE April 8, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE residents:ദുബായ്∙ യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കും. അറഫാ ദിനവും ബലിപെരുന്നാളും (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.
എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, മേയ് 27ന് ബലിപെരുന്നാളിന് സാധ്യത. ഇതിന് തൊട്ടുമുമ്പുള്ള ദിവസമായ 26 നാണ് ഹജ് കർമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം. എങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മാത്രമേ ഔദ്യോഗിക തീയതികളിൽ മാറ്റമുണ്ടാകൂ.
യുഎഇ കാബിനറ്റ് അംഗീകരിച്ച അവധി പട്ടിക പ്രകാരം അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് പൊതുഅവധി ലഭിക്കുക. 26 മുതൽ 29 വരെയാണ് ഈ അവധികൾ വരുന്നത്. ഇതിനുശേഷം വരുന്ന ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ലീവ് എടുത്ത് ദീർഘിച്ച യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് 25 ന് ഒരു ദിവസം കൂടി അവധി എടുത്താൽ 23 മുതൽ 31 വരെ നീളുന്ന 9 ദിവസത്തെ അവധിക്കാലം ആഘോഷിക്കാനാകും. ഹജ് തീർഥാടനം 25 ന് ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്
ഇസ്‌ലാമിലെ അഞ്ചാമത്തെ തൂണായ ഹജ് കർമങ്ങൾ ദുൽഹജ് എട്ടിന് (മേയ് 25) ആരംഭിച്ച് 29-30 ന് അവസാനിക്കാനാണ് സാധ്യത. 26 നാണ് അറഫാ സംഗമം. ഹജിന് പോകാൻ സാധിക്കാത്തവർക്ക് ഈ ദിവസം പ്രാർഥനകൾക്കും ഉപവാസത്തിനും ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്കിടയിൽ ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം പകരുന്നതാണ് ഈ ദിനങ്ങൾ. കൂടുതൽ വിവരങ്ങൾ മാസപ്പിറവി സ്ഥിരീകരിക്കുന്നതോടെ അധികൃതർ ഔദ്യോഗികമായി അറിയിക്കും.
iran ceasefire trump relaxes;ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ; ട്രംപിന്റെ അന്ത്യശാസനത്തിൽ അയവ്, നിർണ്ണായകമായത് ഈ രാജ്യത്തിന്റെ ഇടപെടൽ
UAE April 8, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
iran ceasefire trump relaxes;
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീതിക്ക് താൽക്കാലിക ആശ്വാസം. ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്റെ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ഇതനുസരിച്ച് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നിലപാടിൽ മാറ്റം വരുത്തിയത്.
ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ:
ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
“ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ നിലവിൽ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ദീർഘകാല സമാധാന കരാറിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ട്,” ട്രംപ് കുറിച്ചു.മിക്ക തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറക്കണം; കർശന നിബന്ധന
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാനു മുന്നിൽ ട്രംപ് കർശനമായ ഉപാധി വെച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്നതാണ് പ്രധാന നിബന്ധന. ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ ബാക്കിനിൽക്കെയാണ് ഈ സുപ്രധാന നീക്കമുണ്ടായത്.
മധ്യസ്ഥനായി പാകിസ്താൻ; പങ്കാളിയായി ഇസ്രായേലും
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ അപ്രതീക്ഷിതമായ ഒരു മധ്യസ്ഥന്റെ റോളിലാണ് പാകിസ്താൻ എത്തിയത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസീം മുനീർ എന്നിവരുമായി ട്രംപ് ആശയവിനിമയം നടത്തിയിരുന്നു. സമാധാന ചർച്ചകളിൽ ഷെരീഫിന്റെ പങ്കിനെ ട്രംപ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
അതേസമയം, ഈ വെടിനിർത്തലിൽ ഇസ്റാഈലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണി നിലനിൽക്കെയാണ്, ചർച്ചകൾക്ക് സമയം അനുവദിച്ചുകൊണ്ട് ഇസ്റാഈലും താൽക്കാലികമായി പിന്മാറാൻ സമ്മതിച്ചത്