
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae Labor Law;ഇറാനും യുഎസും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രത്യാഘതങ്ങൾ അനുഭവിക്കുന്നത് പല ജിസിസി രാജ്യങ്ങളുമാണ്. ആക്രമണങ്ങൾ ശക്തമായതോടെ പല രാജ്യങ്ങളിലെയും ബിസിനസുകളെയും തൊഴിൽ ഇടങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലർക്കും തൊഴിൽ നഷ്ടമായി തുടങ്ങി.സാമ്പത്തിക പ്രതിസന്ധിയോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുക എന്നത് കമ്പനികളെ സംബന്ധിച്ച് അവസാനത്തെ വഴിയാണ്.എന്നാൽ യൂഎഇയിലെ പുതിയ തൊഴിൽ നിയമം അനുസരിച്ച്, ഒരു കമ്പനി പ്രതിസന്ധിയിലാകുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം മറ്റ് ചില ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ അവസരം ഉണ്ട്. ഈ നിയമം തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമാണ്
ലേ ഓഫ് ഒഴിവാക്കി കമ്പനികളുടെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനും, കമ്പനികൾക്ക് സ്വീകരിക്കാവുന്ന മാർഗങ്ങൾ നോക്കാം
റിമോട്ട് വർക്കിങ്ഇന്ന് പല കമ്പനികളും സ്വീകരിക്കുന്ന ഒരു മാർഗമാണ് റിമോട്ട് വർക്കിങ്. പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കമ്പനികൾ സാധാരണയായി ഈ മാർഗം തിരഞ്ഞെടുക്കാറുണ്ട്. ഇത് ഓഫീസ് വാടക, വൈദ്യുതി ബില്ല്, മെയിന്റനൻസ് എന്നിവ കുറക്കാൻ സാധിക്കും.
ശമ്പളം കുറക്കാംഒരു കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ, ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി കുറയ്ക്കാൻ നിയമം അനുമതി നൽകുന്നു. എന്നാൽ കുറക്കുന്നതിന് മുന്നേ തൊഴിലാളികളുമായി സംസാരിക്കണം. ലേബർ ഡിപ്പാർട്ട്മെന്റിനെ അറിയിക്കണം, ഒപ്പം കൃത്യമായ രേഖകൾ കൈയിൽ ഉണ്ടാകണം. ഇനി കമ്പനി പഴയത് പോലെ ഉയർന്നാൽ ശമ്പളം പഴയ നിലയിലാക്കാമെന്ന വ്യവസ്ഥയും വെക്കണം. ഇത് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം ആയിരിക്കും.
അവധിയിൽ പ്രവേശിപ്പിക്കാംജീവനക്കാരെ പൂർണമായി പിരിച്ചുവിടുന്നതിന് പകരം, അവർക്ക് നിശ്ചിത കാലയളവിൽ ശമ്പളമില്ലാത്ത അവധി നൽകാൻ നിയമം അനുമതി നൽകുന്നുണ്ട്. എന്നാൽ ഇവിടെയും കമ്പനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. തൊഴിലാളിയുടെ പൂർണ സമ്മതം ആവശ്യമാണ്.
ജോലി സമയത്തിൽ മാറ്റം വരുത്താംഫുൾ ടൈം ജോലിക്ക് പകരം പാർട്ട് ടൈം, ടെമ്പററി, അല്ലെങ്കിൽ ഫ്ലെക്സിബിൾ വർക്ക് രീതിയിലേക്ക് മാറാൻ പുതിയ നിയമപ്രകാരം കമ്പനികൾക്ക് കഴിയും.
ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യങ്ങൾ
- ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാനോ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ല
- ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാൻ പറഞ്ഞു മാനസികമായോ ശാരീരികമായോ സമ്മർദ്ദത്തിലാക്കാൻ പാടില്ല.
- ശമ്പളം കുറയ്ക്കുന്നതിനോ അൺപെയ്ഡ് ലീവിനോ ജീവനക്കാരന്റെ സമ്മതം നിർബന്ധമാണ്.
- വിവരങ്ങൾ MoHRE പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിരിക്കണം
Mega Project to Ease ;മണിക്കൂറുകൾ നീണ്ട ട്രാഫിക് കുരുക്കിന് വിട; മൂന്ന് എമിറേറ്റുകളെ ബന്ധിപ്പിച്ചു പുതിയ ട്രാൻസ്പോർട്ട് പ്ലാൻ
UAE April 7, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Mega Project to Ease:ദുബൈ: ദുബൈ-ഷാര്‍ജ-അജ്മാന് ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ വന്‍ പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്തി പാതയുടെ ശേഷി വര്‍ധിപ്പിക്കുക, 12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേയുടെ നിര്‍മാണം തുടങ്ങിയ നടപടികളാണ് പരിഗണനയില്‍. ഏകദേശം 170 ബില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയാക്കുന്നത്.
ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമാണ് ഈ ഹൈവേയിലെ ഗതാഗതക്കുരുക്ക്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നീ പ്രധാന പാതകളില്‍ കൂടുതല്‍ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കും. ഇങ്ങനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ശേഷി 73 ശതമാനമായി വര്‍ധിപ്പിക്കും.
പ്രതിദിനം മൂന്നര ലക്ഷത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 12 വരി പാതയാണ് ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. നിലവിലുള്ള ഹൈവേയില്‍ പുതിയ പാലങ്ങളും റോഡുകളും നിര്‍മിച്ച് ഗതാഗതം സുഗമമാക്കും. ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പുതിയ പാലങ്ങളും റോഡുകളും വരും. നിലവിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകമാവും.
ഈ വര്‍ഷം ഇത്തിഹാദ് റെയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹൈവേകളിലെ തിരക്ക് കുറയും. ഇതോടെ എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രാസമയം പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.
Expat woman dead: സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവതി മരണപ്പെട്ടു
Expat woman dead: ഷാർജ∙ ഷാർജയിൽ അന്തരിച്ച മലയാളി യുവതിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി . എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31)യുടെ മൃതദേഹമാണ് എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോയത്
കഴിഞ്ഞ മാസം ഏഴിനാണ് സുമയ്യ ഷാർജ കുവൈത്ത് ആശുപത്രിയിൽ മരിച്ചത്. സന്ദർശക വീസയിൽ ആയതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുകയായിരുന്നു.
എറണാകുളം വാരാപ്പുഴ സ്വദേശി ഷമീർ ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.
sharjah-industrial-area-clothing;ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വസ്ത്ര ഗോഡൗണിൽ വൻതീപിടുത്തം
sharjah-industrial-area-clothing;ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലെ ടെക്സ്റ്റെയിൽസ് വെയർഹൗസിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12:51-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് ടീമുകളും പൊലിസ് യൂണിറ്റുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയോട് ചേർന്നുള്ള വെയർഹൗസ് ആയതിനാൽ തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല
അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും ഷാർജ പൊലിസ് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
UAE with a decisive move in indigenization;പ്രവാസികൾ ശ്രദ്ധിക്കുക; സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി യുഎഇ, വരുന്നത് വൻ മാറ്റങ്ങൾ
UAE with a decisive move in indigenization അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ‘നാഫിസ്’ (Nafis) പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സ്വദേശി യുവാക്കളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവരുടെ പങ്കാളിത്തം ദീർഘകാലത്തേക്ക് ഉറപ്പാക്കാനുമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധിയിൽ നിന്നും പത്ത് വർഷം കൂടി അധികമായാണ് ഇപ്പോൾ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് നൽകി വരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും പരിശീലന പരിപാടികളും വരും വർഷങ്ങളിലും തടസ്സമില്ലാതെ തുടരും. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശിക പ്രതിഭകളെ കൂടുതൽ പ്രാപ്തരാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. നാഫിസ് പദ്ധതി വഴി നിലവിൽ ആയിരക്കണക്കിന് സ്വദേശികളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.
പദ്ധതി നീട്ടിയതോടെ സ്വകാര്യ കമ്പനികൾ വരും വർഷങ്ങളിലും സ്വദേശിവൽക്കരണ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടി വരും. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശനമായ പിഴ ശിക്ഷകൾ വരും ദശകങ്ങളിലും തുടരും. ഈ പുതിയ നീക്കം യുഎഇയുടെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ