യുഎസ്-ഇസ്റാഈൽ യുദ്ധം കടുക്കുന്നു:15 മരണം, നിരവധി പേർക്ക് പരുക്ക്

301160

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തെഹ്‌റാൻ: ഇറാനിയൻ തലസ്ഥാനമായ തെഹ്‌റാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. തെഹ്‌റാനിലെ ബഹാരസ്താൻ ജില്ല ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ നാല് വീടുകൾ പൂർണ്ണമായും തകർന്നു. കൂടാതെ, മറ്റ് നാൽപ്പതിലധികം വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവർക്ക് പുറമെ നിരവധി പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ തന്നെ നടന്ന ഈ വ്യോമാക്രമണം അതീവ ഗൗരവത്തോടെയാണ് ഇറാൻ കാണുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

New Dubai Customs Regulations;വ്യാപാര മേഖലയ്ക്ക് വൻ ഇളവുകൾ; ദുബായ്-ഒമാൻ ചരക്ക് നീക്കത്തിന് പുതിയ നിയമം

New Dubai Customs Regulations;ദുബായ്: നിലവിലെ സാഹചര്യത്തിൽ കടൽ വ്യോമ ഗതാഗത പാതകളിൽ നേരിടുന്ന തടസ്സങ്ങൾ ഇല്ലാതാകാൻ ഒമാൻ വഴി ചരക്ക് കടത്തുന്നതിന് ദുബായ് പുതിയ കസ്റ്റംസ് നിയമങ്ങൾ പുറത്തിറക്കി. ദുബായിൽ നിന്ന് ഒമാനിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള താൽക്കാലിക ഇടനാഴിലുക്ക് ദുബായ് കസ്റ്റംസ് അംഗീകാരം നൽകി കഴിഞ്ഞു.ഏപ്രിൽ 4 ന് പുറത്തിറങ്ങിയ കസ്റ്റംസ് നോട്ടീസ് (06/2026) അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ നിലവിൽ കൊണ്ട് വന്നത്. നിലവിൽ കടൽ മാർഗ്ഗവും വിമാന മാർഗ്ഗവും ചരക്ക് നീക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുകയാണ് ഈ നീക്കം വഴി ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ദുബായിലെത്തുന്ന ചരക്കുകൾ ഹത്ത അതിർത്തി വഴി ട്രക്കുകളിൽ ഒമാനിലെത്തിക്കാം.

അവിടെ നിന്ന് ഒമാനിലെ വിമാനത്താവളങ്ങൾ വഴിയോ തുറമുഖങ്ങൾ വഴിയോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യാം. കൂടാതെ ദുബായിൽ എത്തുന്ന വിദേശ ചരക്കുകളും ദുബായിലെ പ്രാദേശിക വിപണിയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഇനി ഹത്ത അതിർത്തി വഴി ഒമാനിലേക്ക് കൊണ്ടുപോകാനും സാധിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *