
Khor Fakkan Port;ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, യുഎഇയിലെ ഷാർജയിലുള്ള ഖോർഫക്കാൻ തുറമുഖത്തിന് നേരെ ഇറാനിയൻ സേന വ്യോമാക്രമണം നടത്തി. ഖോർഫക്കാൻ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലിന് സമീപം മിസൈൽ പതിച്ചതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച ഇറാന്റെ നാശമാകും കാണുക എന്നാണ് ട്രംപിന്റെ ഭീഷണി.
Big ticket lucky draw: മലയാളി എടുത്താൽ സമ്മാനം ഉറപ്പോ? അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും കോടികളുടെ ബമ്പർ
Big ticket lucky draw;ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. ബിഗ് ടിക്കറ്റിന്റെ 285ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെത്തേടി കോടികളുടെ സമ്മാനമെത്തിയത്. ഷാമോൺ ഷാജിയെന്ന 32കാരനാണ് ആ ഭാഗ്യശാലി. 229425 നമ്പറുള്ള ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ഷാമോൺ സ്ഥിരമായി നറുക്കെടുപ്പിന്റെ ഭാഗമായിരുന്നു. ഭാര്യയുമൊത്ത് ബിസിനസ് ചെയ്യുന്ന ഷാമോൺ മാതാപിതാക്കളെ കാണാൻ ദുബായിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. കുടുംബവുമൊത്ത് യാത്ര ചെയ്യവേയാണ് ബിഗ് ടിക്കറ്റ് സംഘാടകരിൽ നിന്ന് സന്തോഷവാർത്ത അറിയിച്ചുകൊണ്ടുള്ള വിളിയെത്തിയത്. സമ്മാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദുബായിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ തേടുമെന്നും ഷാമോണിന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലും മലയാളികൾ വൻ നേട്ടം കൊയ്തിരുന്നു. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ബഹ്റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുകയാണ് റിസ്വാൻ. നാജിയ എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ദുബായിലെ ഹോട്ടൽ ജീവനക്കാരനാണ് ജംഷാദ്
Eid Al Adha;ഈദ് അൽ അദ്ഹ എപ്പോൾ? യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം പുറത്ത്
Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.
ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.