
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Fires break out at Borouge petrochemicals;അബൂദബി: ഇറാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണത്തെ യു.എ.ഇ പ്രതിരോധ സംവിധാനം തകര്‍ത്തതിന് പിന്നാലെ അബൂദബി ബൊറൂജ് പെട്രോകെമിക്കല്‍സില്‍ തീപിടിത്തം. തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണാണ് അബൂദബിയിലെ ബൊറൂജ് പെട്രോകെമിക്കല്‍ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ പ്രാദേശിക സമയം 6.44ഓടെയാണ് ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.സി.ഇ.എം.എ) വ്യക്തമാക്കി. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ഒന്നിലധികം സ്ഥലങ്ങളിലാണ് തീപിടിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ഫാക്ടറിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെച്ചു. പ്ലാന്റിലുണ്ടായ കേടുപാടുകള്‍ അധികൃതര്‍ വിലയിരുത്തി വരികയാണ്.
പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും, ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അബൂദബി മീഡിയാ ഓഫീസ് അറിയിച്ചു. കിംവദന്തികളും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെക്കുന്നത് ഒഴിവാക്കണം. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും എന്‍.സി.ഇ.എം.എ നിര്‍ദേശിച്ചിട്ടുണ്ട്.
Expat dead in uae;ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
UAE April 5, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat dead in uae;അബൂദബി: തിരൂർ പൊൻമുണ്ടം സ്വദേശി മുഹമ്മദ് ശരീഫ്(35) അബൂദബിയിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബൂദബി ത്വാഖ കമ്പനിയിലെ ജീവനക്കാരനാണ്. ഐ.സി.എഫ് മുസഫ അൽ ജിമ്മി യൂനിറ്റ് ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു.
പിതാവ്: പൊന്നോംകടവത്ത് മുഹിയുദ്ദീൻ കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: സുഹൈമത്ത്. മക്കൾ: മുഹമ്മദ് ശമ്മാസ്, ഫാത്തിമ ഷാഹിമ. സഹോദരങ്ങൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷാക്കിർ, ഹഫ്സത്ത്, ഉമ്മുഹബീബ.
അബൂദബി ബനിയാസ് മോർച്ചറി ഹോസ്പിറ്റലിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് കബീർ മുസ്ല്യാർ കുറ്റിപ്പുറം നേതൃത്വം നൽകി. നടപടിക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകരും നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിച്ച് പൊൻമുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Eid Al Adha;ഈദ് അൽ അദ്ഹ എപ്പോൾ? യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം പുറത്ത്
UAE April 5, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.
ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Gold rate in uae; യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Gold rate in uae; അബുദാബി: സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.
‘ആറുഗ്രാം സ്വർണത്തിന് യഥാർത്ഥ വിപണിവില 3000 ദിർഹമാണ്. എന്നാൽ ചിലർ 1000 ദിർഹമിന് വിൽക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സ്വർണം വാങ്ങാൻ ശ്രദ്ധിക്കുക. ദുബായ് ജുവലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി സന്ദർശിച്ച് വിലവിവരങ്ങൾ സ്ഥിരീകരിക്കുക. യഥാർത്ഥ വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് ആരെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സ്വർണ വിലയിൽ പലവിധ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം 20 ശതമാനം വരെ കുറവ് വരാം’- ദുബായ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹിദ് അബ്ദുള്ള പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെടുള്ള പരസ്യങ്ങൾക്കും സമൂഹമാദ്ധ്യമ പോസ്റ്റുകൾക്കുമെതിരെ ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി. 70 ശതമാനത്തോളം വിലക്കുറവിൽ സ്വർണം വാങ്ങാമെന്ന വാഗ്ദാനങ്ങളാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം ജനുവരിയിൽ യുഎഇയിൽ സ്വർണവില റെക്കാഡ് ഉയരത്തിൽ എത്തിയിരുന്നു. ഒരു ഔൺസിന് 5500 ഡോളറിലെത്തിയ സ്വർണവില പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഏപ്രിൽ ഒന്നിന് ഔൺസിന് 4765 ഡോളറിലേയ്ക്ക് കൂപ്പുകുത്തി.