drone attack in uae;യു.എ.ഇക്ക് നേരെ തുടര്‍ച്ചയായ വ്യോമാക്രമണ ശ്രമം:സിറിയയിലെ യു.എ.ഇ എംബസിക്ക് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യു.എ.ഇ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

298654

drone attack in uae;അബൂദബി: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ തങ്ങളുടെ എംബസിbക്കും മിഷന്‍ മേധാവിയുടെ വസതിക്കും നേരെ നടന്ന അക്രമങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളെയും രാജ്യം അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നയതന്ത്ര മന്ദിരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്ട്ര നിയമപ്രകാരം (പ്രത്യേകിച്ച് വിയന്ന കണ്‍വെന്‍ഷന്‍) ഉറപ്പുനല്‍കുന്ന സംരക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യം യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. എംബസിക്കും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കാനും, ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും സിറിയന്‍ ഭരണകൂടം തയ്യാറാകണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും സിറിയന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
യു.എ.ഇ എംബസിക്ക് നേരെയുണ്ടായ അക്രമങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളെ അപമാനിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സിറിയന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ആവശ്യപ്പെട്ടു. 
നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് തരത്തിലുള്ള അക്രമങ്ങളെയും തള്ളിക്കളയുന്നതായി അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ യമാഹി വ്യക്തമാക്കി. ഇത് നയതന്ത്ര കാര്യാലയങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പുനല്‍കുന്ന വിയന്ന കണ്‍വെന്‍ഷന്റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി: 24 മണിക്കൂറിനുള്ളില്‍ യു.എ.ഇക്ക് നേരെ ഇറാന്‍ നടത്തിയത് നിരവധി ആക്രമണശ്രമങ്ങള്‍. ശനിയാഴ്ച ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ 23 ബാലിസ്റ്റിക് മിസൈലുകളും 56 ആളില്ലാ വിമാനങ്ങളും (യു.എ.വി) യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. വ്യോമാക്രമണങ്ങളെ നേരിടാന്‍ എമിറേറ്റ്‌സ് സായുധ സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതുവരെ 498 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2,141 ഡ്രോണുകളും ആണ് യു.എ.ഇ തകര്‍ത്തത്. 

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ യു.എ.ഇയുടെ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ യു.എ.ഇ സായുധ സേനയിലെ രണ്ട് അംഗങ്ങള്‍ ആണ് ഇതിനിടെ വീരമൃത്യു വരിച്ചത്. സായുധ സേനയുമായി കരാറിലേര്‍പ്പെട്ടിരുന്ന ഒരു മൊറോക്കന്‍ പൗരനും കൊല്ലപ്പെട്ടു. 

ഇതിന് പുറമെ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 217 പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇ, ഈജിപ്ത്, സുഡാന്‍, എത്യോപ്യ, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യെമന്‍, ഉഗാണ്ട, എറിത്രിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, കൊമോറോസ്, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, നൈജീരിയ, ഒമാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, ഘാന, ഇന്തോനേഷ്യ, സ്വീഡന്‍, ടുണീഷ്യ, മൊറോക്കോ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റത്.

സായുധ സേന അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് ശ്രമങ്ങളെയും ശക്തമായി നേരിടും. പരമാധികാരവും സ്ഥിരതയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നത് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Eid Al Adha;ഈദ് അൽ അദ്ഹ എപ്പോൾ? യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം പുറത്ത്

Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.

ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Gold rate in uae; യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Gold rate in uae; അബുദാബി: സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.

‘ആറുഗ്രാം സ്വർണത്തിന് യഥാ‌ർത്ഥ വിപണിവില 3000 ദിർഹമാണ്. എന്നാൽ ചിലർ 1000 ദിർഹമിന് വിൽക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സ്വർണം വാങ്ങാൻ ശ്രദ്ധിക്കുക. ദുബായ് ജുവലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിച്ച് വിലവിവരങ്ങൾ സ്ഥിരീകരിക്കുക. യഥാർത്ഥ വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് ആരെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സ്വ‌ർണ വിലയിൽ പലവിധ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം 20 ശതമാനം വരെ കുറവ് വരാം’- ദുബായ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തവ്‌ഹിദ് അബ്‌ദുള്ള പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെടുള്ള പരസ്യങ്ങൾക്കും സമൂഹമാദ്ധ്യമ പോസ്റ്റുകൾക്കുമെതിരെ ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി. 70 ശതമാനത്തോളം വിലക്കുറവിൽ സ്വർണം വാങ്ങാമെന്ന വാഗ്ദാനങ്ങളാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം ജനുവരിയിൽ യുഎഇയിൽ സ്വ‌ർണവില റെക്കാഡ് ഉയരത്തിൽ എത്തിയിരുന്നു. ഒരു ഔൺസിന് 5500 ഡോളറിലെത്തിയ സ്വർണവില പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഏപ്രിൽ ഒന്നിന് ഔൺസിന് 4765 ഡോളറിലേയ്ക്ക് കൂപ്പുകുത്തി.

Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക

Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞ‌ു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.

മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ്‌ ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *