Kuwait Bans Sale Drones:ഹോർമുസ് കടലിടുക്ക് ഹൈ അലർട്ട്: യുഎൻ പ്രമേയം, ജിസിസി പിന്തുണ ശക്തം

296414

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Strait of Hormuz Shipping ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക്, ഗൾഫ് മേഖല, ഒമാൻ കടൽ എന്നിവിടങ്ങളിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ‘ആവശ്യമായ എല്ലാ നടപടികളും’ സ്വീകരിക്കാൻ അനുമതി നൽകുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഗൾഫ് സഹകരണ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ഇറാന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ എല്ലാ ‘ലക്ഷ്മണരേഖകളും’ ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇറാനുമായി ഭാവിയിൽ നടത്തുന്ന ഏതൊരു ചർച്ചയിലും കരാറുകളിലും ആറ് ജിസിസി അംഗരാജ്യങ്ങളെയും നേരിട്ട് ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള ഊർജ്ജ-വ്യാപാര മേഖലകളിൽ നിർണ്ണായകമായ സമുദ്രപാതകളിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി രാജ്യങ്ങൾ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. നിലവിൽ യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുന്ന ജിസിസി അംഗമായ ബഹ്‌റൈൻ പിന്തുണയ്ക്കുന്ന ഈ പ്രമേയം വെള്ളിയാഴ്ച (ഇന്ന്) വോട്ടെടുപ്പിന് എടുത്തേക്കും. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പ്രമേയത്തെ എതിർക്കുന്നുണ്ട്. ഇത് പ്രമേയം പാസാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോള എണ്ണവിലയെയും വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

സുരക്ഷാ മുൻകരുതൽ; ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും താൽക്കാലികമായി അടച്ചു

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും, ഗുരുദ്വാരയും, ക്രൈസ്തവ ദേവാലയങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്. പല ദേവാലയങ്ങളും ഓൺലൈൻ വഴിയാണ് ശുശ്രൂഷകൾ നടത്തിയത്.

ദുബായ്: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരയും ക്രൈസ്തവ ദേവാലയങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം. ജെബൽ അലിയിലെ ഹിന്ദു ടെമ്പിൾ, ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ദുബായിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയും അടച്ചിടാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയതായി ചെയർമാൻ സുരേന്ദർ സിംഗ് കന്ധാരി സ്ഥിരീകരിച്ചു. ദുബായിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളും നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ നിർത്തിവെച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ പല പള്ളികളും ഓൺലൈൻ വഴിയാണ് നടത്തിയത്. പള്ളികൾ അടച്ച വിവരമറിയാതെ എത്തിയ വിശ്വാസികൾ ഗേറ്റിന് പുറത്തുനിന്ന് പ്രാർത്ഥിച്ച് മടങ്ങേണ്ടി വന്നു.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങളുടെ സുരക്ഷയും കമ്മ്യൂണിറ്റിയുടെ ക്ഷേമവും ഉറപ്പാക്കാനാണ് യുഎഇ അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ ബുദ്ധിമുട്ടിൽ ആരാധനാലയ ഭാരവാഹികൾ ഖേദം പ്രകടിപ്പിക്കുകയും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *