paid parking ;യുഎഇയിലെ പ്രധാന സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് വരുന്നു; ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ

parking

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

paid parking :അബുദബി: തലസ്ഥാന നഗരിയിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ മുഹമ്മദ് ബിൻ സായിദ് (MBZ) സിറ്റിയിൽ ഏപ്രിൽ 6 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. വിവിധ വാണിജ്യ മേഖലകളിലും റെസിഡൻഷ്യൽ വില്ല ഏരിയകളിലും പുതിയ നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് ഗതാഗത സേവന ദാതാക്കളായ ‘ക്യു മൊബിലിറ്റി’ (Q Mobility) അറിയിച്ചു.

പ്രദേശത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും വാഹന പാർക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. സ്റ്റാൻഡേർഡ് പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹം ആയിരിക്കും ഫീസ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ TAMM, Darb ആപ്ലിക്കേഷനുകൾ വഴി വാഹനമോടിക്കുന്നവർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാം.

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ താമസക്കാർക്ക് പ്രയാസമില്ലാതെ പാർക്ക് ചെയ്യുന്നതിനായി റെസിഡന്റ്, വില്ല പാർക്കിംഗ് പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഏപ്രിൽ ആദ്യവാരം മുതൽ TAMM, Darb പോർട്ടലുകൾ വഴി ഈ പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇത് താമസക്കാർക്ക് സ്വന്തം വീടിന് സമീപം തടസ്സമില്ലാതെ വാഹനം പാർക്ക് ചെയ്യാൻ സഹായകമാകും.

അബുദബിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുസഫ വ്യാവസായിക മേഖലയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കിയിരുന്നു. ഇതിന്റെ വിജയകരമായ തുടർച്ചയായാണ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നത്. ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗതം സുഗമമാക്കുന്നതിനും സന്ദർശകർക്കും ജീവനക്കാർക്കും ബിസിനസ് സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനും പുതിയ മാറ്റം ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

uae bans trans fats:പുതിയ പോഷകാഹാര നയം പ്രഖ്യാപിച്ച് യുഎഇ

UAE March 31, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae bans trans fats:അബുദബി: രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കെതിരെ നിർണ്ണായക നീക്കവുമായി യുഎഇ. 2031-ഓടെ പൂർണ്ണമായ ആരോഗ്യകരമായ മാറ്റം ലക്ഷ്യമിടുന്ന ‘ദേശീയ ആരോഗ്യകരമായ പോഷകാഹാര തന്ത്രത്തിന്’ (National Healthy Nutrition Strategy 2031) യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി കൃത്രിമ ട്രാൻസ് ഫാറ്റുകളുടെ പ്രധാന ഉറവിടമായ ഹൈഡ്രജനേറ്റഡ് ഓയിലുകൾ രാജ്യത്ത് ഭാഗികമായി  നിരോധിക്കും.

എന്താണ് ട്രാൻസ് ഫാറ്റ് നിരോധനം?

വ്യാവസായികമായി ശുദ്ധീകരിച്ച എണ്ണകളായ പിഎച്ച്ഒകളാണ് കൃത്രിമ ട്രാൻസ് ഫാറ്റുകൾ നിർമ്മിക്കുന്നത്. ഇവയുടെ ഉപയോഗം ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവ നീക്കം ചെയ്യുന്നതിലൂടെ കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുമെന്ന് ഇമാറാത്തി പബ്ലിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റ് മറിയം അൽകാർബി വ്യക്തമാക്കി.

പുതിയ തന്ത്രത്തിലെ പ്രധാന ഘടകങ്ങൾ

പതിനാറോളം പ്രധാന ലക്ഷ്യങ്ങളുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

ജങ്ക് ഫുഡ് നിയന്ത്രണം: കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും.

ഡിജിറ്റൽ പോഷകാഹാര ഗൈഡ്: കുടുംബങ്ങൾക്ക് ദൈനംദിന ഭക്ഷണക്രമം പ്ലാൻ ചെയ്യാൻ സഹായിക്കുന്ന ഡിജിറ്റൽ ഗൈഡ് പുറത്തിറക്കും.

സ്കൂൾ കാന്റീനുകൾ: സ്കൂൾ കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനായി കാന്റീനുകളിൽ പോഷകാഹാര മാനദണ്ഡങ്ങൾ നിർബന്ധമാക്കും.

Rta Announces Sharjah Dubai Bus:യുഎഇയിലെ പ്രധാന റൂട്ടിലേക്കുള്ള ഈ ബസ് സർവീസുകൾ പുനരാരംഭിച്ചു!!! പൊതുജനം ശ്രദ്ധിക്കുക

Rta Announces Sharjah Dubai Bus; യുഎഇയിലെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന
ദുബായ് – ഷാർജ അന്തർഎമിറേറ്റ് ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു. പ്രവസിക്കുകൾ ഉൾപ്പെടെ ഉള്ളവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇത്.അപ്രതീക്ഷിതമായി യുഎഇയിൽ പെയ്ത മഴ ഗതാഗത സംവിധാനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അന്തർ-എമിറേറ്റ് ബസ് സർവീസുകൾ ആർടിഎ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രധാന പാതകളിലെ തടസ്സങ്ങൾ നീങ്ങിയതിനാലും കാലാവസ്ഥ മെച്ചപ്പെട്ടതിനാലും ബസ് സർവീസായ ഇ 315 വീണ്ടും സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഷാർജയിൽ താമസിക്കുകയും ദുബായിൽ ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾക്ക് ഈ സർവീസ് പുനരാരംഭിച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. ഇ315 ദുബായിലെ എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും ഷാർജയിലെ മുവൈല ബസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള സർവീസാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ഈ റൂട്ടിനെ ആശ്രയിക്കുന്നത്

മഴക്കെടുതിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന മറ്റ് സർവീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് റിപ്പോർട്ടുകൾ.അധികൃതർ റോഡുകളിലെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് ഓരോ റൂട്ടിലും ബസ്സുകൾ ഓടിത്തുടങ്ങുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ആർടിഎ കൺട്രോൾ സെന്റർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു

ബസ് സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ യാത്രക്കാർ
യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപ് ആർടിഎയുടെ ഔദ്യോഗിക ആപ്പ് വഴിയോ കസ്റ്റമർ കെയർ വഴിയോ സമയവിവരങ്ങൾ ഉറപ്പാക്കണം. നിലവിൽ ദുബായിലെ പ്രധാന സ്റ്റേഷനുകളായ അൽ ഗുബൈബ, യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സർവീസുകളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് മുന്നറിപ്പ് ഉണ്ട്. കൂടാതെ യുഎഇയിലെ റോഡുകളിൽ മഴയെ തുടർന്ന് ഉണ്ടായവെള്ളക്കെട്ടുകൾ പൂർണ്ണമായും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർജനിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കി

യുഎഇയിൽ ഇന്ന് മഴ കുറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും ജനങ്ങൾ അധികാരികൾ നൽകുന്ന മഴ മുന്നറിപ്പ് കൃത്യമായി പാലിക്കണം. വാഹനം ഓടിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *