
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwaiti tanker attacked: ദുബൈ: ദുബൈ തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലായ ‘അല്‍ സല്‍മി’ക്ക് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെ 12:10 ഓടെയാണ് വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ വിഭാഗത്തില്‍പ്പെട്ട കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായെങ്കിലും, കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവം നടക്കുമ്പോള്‍ കപ്പലില്‍ പൂര്‍ണമായി എണ്ണ നിറച്ചിരുന്നതായി കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഇടിച്ചതിനെ തുടര്‍ന്ന് കപ്പലിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമുദ്രത്തില്‍ എണ്ണ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെ.പി.സി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
അപകടവിവരം ലഭിച്ചയുടന്‍ ദുബൈയിലെ അടിയന്തര പ്രതികരണ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
Authorities in Dubai continue to respond to the fire affecting a Kuwaiti oil tanker. Further updates will be shared as they become available.— Dubai Media Office (@DXBMediaOffice) March 31, 2026
പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും കപ്പലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിശദമായ സാങ്കേതിക പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കെ.പി.സി വ്യക്തമാക്കി.
ഷിപ്പ് ട്രാക്കറായ മാരിടൈം ഒപ്റ്റിമയുടെ കണക്കുകള്‍ പ്രകാരം, 2011ല്‍ നിര്‍മ്മിച്ച ‘അല്‍ സല്‍മി’ കുവൈത്ത് പതാക വഹിക്കുന്ന കൂറ്റന്‍ എണ്ണക്കപ്പലാണ്. 333 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 319,660 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണുള്ളത്.
Weather station; യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather station; ദുബായ്: യുഎഇയിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കളാഴ്ച മുതൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ കാലാവസ്ഥയും ചൊവ്വ ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും താപനിലയിൽ നേരിയ വർധനവ് ഉണ്ടായി. എന്നാൽ പടിഞ്ഞാറൻ തീരങ്ങളിൽ രാത്രിയോടെ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതായും അറിയിച്ചു.
കൂടാതെ ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ താപനിലയിൽ നേരിയ കുറവുണ്ടാകുകയും ചിലയിടങ്ങളിൽ മഴ ലഭിക്കുകയും ചെയ്യും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വ്യാഴാഴ്ചയോടെ കാലാവസ്ഥാ നില മെച്ചപ്പെടുമെങ്കിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
യുഎഇയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പിന്നിൽ ‘സരയാത്ത്’എന്ന പ്രതിഭാസമാണെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. വസന്തകാലത്തെ ഈ മാറ്റം കാരണം പെട്ടെന്നുള്ള കാറ്റും ഇടിമിന്നലോടു കൂടിയ മഴയും സാധാരണമാണ്.
കഴിഞ്ഞ 80 വർഷത്തെ കാലാവസ്ഥാ റെക്കോർഡുകൾ പരിശോധിച്ചാൽ മാർച്ചിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്. റാസൽഖൈമയിലെ ജബൽ യാനസിൽ മാത്രം 244 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അജ്മാനിലും അൽ ഐനിലും സമാനമായ രീതിയിൽ കനത്ത മഴ ലഭിച്ചു.
‘ക്ലൗഡ് സീഡിംഗ്’ വഴി ഉണ്ടായതാണോ കാലാവസ്ഥ മാറ്റം എന്ന സംശയം മിക്ക ആളുകൾക്കും ഉണ്ടായിരുന്നു എന്നാൽ ഈ മഴ പൂർണ്ണമായും സ്വാഭാവികമായ ഒരു ന്യൂനമർദ്ദ സംവിധാനത്തിന്റെ ഫലമാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യം നിലനിന്നതിനാൽ തന്നെ മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്തു.