Malayali dies in UAE:യുഎഇയില്‍ എട്ടു വർഷത്തെ ജീവിതം ;മലയാളി യുവവ്യവസായി മരണപ്പെട്ടു

288679

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Malayali dies in UAE ഷാർജ∙ കാസർകോട് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശിയായ യുവവ്യവസായി ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഫാരിസ് ഇബ്രാഹിം (26) ആണ് മരിച്ചത്. വടക്കുമ്പാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ വ്യവസായ രംഗത്ത് സജീവമായിരുന്നു. വെള്ളിയാഴ്ച രാത്രി പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഫാരിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാർജയിൽ ബൈത്താൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഏഴ് മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. മാതാപിതാക്കൾ: വടക്കുമ്പാട്ടെ ഇബ്രാഹിം കുഞ്ഞി – ഫൗസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. സഹോദരങ്ങൾ: ഫർഹാന, ഫയാസ്. ഹോട്ടൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈത്താൻ റഫീഖിന്റെ മരുമകനാണ് ഫാരിസ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികൾ ഷാർജയിൽ പൂർത്തിയായി വരുന്നു. ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തൃക്കരിപ്പൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം നടക്കും.

Iran military tension March :സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും നശിപ്പിക്കും ; ഭീഷണിയുമായി ട്രംപ്

Latest March 30, 2026

TRUMP NEWWW

US Iran military tension March വാഷിംഗ്ടൺ: ഇറാനുമായി നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തന്റെ ഭരണകൂടം ഗൗരവമായ ചർച്ചകൾ നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സമാധാന കരാറിലെത്താൻ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, കരാർ എത്രയും വേഗം നടപ്പിലായില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന കർശനമായ മുന്നറിയിപ്പും അദ്ദേഹം നൽകി.

പ്രധാന വിവരങ്ങൾ:

  • ഹോർമുസ് കടലിടുക്ക്: ലോകത്തെ പ്രധാന ചരക്ക് നീക്ക പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു കൊടുത്തില്ലെങ്കിൽ അമേരിക്കയുടെ കടുത്ത സൈനിക നീക്കം ഉണ്ടാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
  • അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം: കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകാത്ത പക്ഷം ഇറാന്റെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
  • ആക്രമണ ഭീഷണി: വൈദ്യുതോൽപാദന പ്ലാന്റുകൾ, എണ്ണപ്പാടങ്ങൾ, തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ്, കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ എന്നിവയെ ലക്ഷ്യം വെച്ചായിരിക്കും അമേരിക്കൻ ആക്രമണം.

ഷെൽട്ടറിലേക്ക് വെറും 50 മീറ്റർ; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസിക്ക് ദാരുണാന്ത്യം, അബുദാബിയിലെ സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവന് വിട

UAE Nazia Staff Editor — March 30, 2026 · 0 Comment

abu dhabi missile debris claims pakistani expat life

Expat dead: അബുദാബി∙ തലസ്ഥാനത്ത് മിസൈൽ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ പ്രവാസി സമൂഹത്തിന് നൊമ്പരമായി പാക്കിസ്ഥാനി വയോധികൻ ഇസ്മായിലിന്റെ വിയോഗം. ദീർഘകാലമായി അബുദാബിയിലെ കരാർ കമ്പനിയിൽ ഇലക്ട്രിക്കൽ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയിൽ സഹായിയായിരുന്ന ഇസ്മായിൽ, സഹപ്രവർത്തകർക്ക് വെറും സഹതൊഴിലാളിയല്ല, മറിച്ച് ഏത് പ്രയാസത്തിലും ആശ്രയിക്കാവുന്ന കുടുംബാംഗത്തെപ്പോലെയായിരുന്നു

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ നരി ഗ്രാമക്കാരനായ ഇസ്മായിൽ, ജോലിയിലെ വിശ്വസ്തത കൊണ്ടും കഠിനാധ്വാനം കൊണ്ടും എല്ലാവർക്കും പ്രിയങ്കരനായിരുന്നു. മൂന്ന് വർഷമായി ഇതേ കമ്പനിയിൽ മൂത്ത മകൻ സുബൈറിനൊപ്പം ജോലി ചെയ്തിരുന്നത്. മകന്റെ ഭാവിയിൽ വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന അദ്ദേഹം, സുബൈറിന് ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തത്തിന് ഇരയായത്. തന്റെ ഏക പേരക്കുട്ടിയുമായി ദിവസവും വിഡിയോ കോളിൽ സംസാരിച്ചിരുന്ന ഇസ്മായിൽ, ആ സ്നേഹബന്ധത്തിന്റെ വലിയൊരു കണ്ണി മുറിച്ചാണ് യാത്രയായത്.

മേഖലയിൽ സംഘർഷം രൂക്ഷമായതോടെ കമ്പനി സൈറ്റുകളിൽ കോൺക്രീറ്റ് ഷെൽട്ടറുകൾ നിർമിച്ച് സുരക്ഷാ പ്രോട്ടോക്കോൾ കർശനമാക്കിയിരുന്നു. പ്രായം പരിഗണിച്ച് കഠിനമായ ജോലികളിൽ നിന്ന് ഇസ്മായിലിനെ ഒഴിവാക്കി, സൈറ്റിന്റെ സുരക്ഷാ മേൽനോട്ട ചുമതലയായിരുന്നു നൽകിയിരുന്നത്. എന്നാൽ അപായ മുന്നറിയിപ്പ് ലഭിച്ച സമയത്ത് ഷെൽട്ടറിൽ നിന്ന് അൽപം അകലെയായിരുന്നു അദ്ദേഹം. മറ്റുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെത്തിയെങ്കിലും, ഷെൽട്ടറിലേക്ക് എത്തുന്നതിന് വെറും 50 മീറ്റർ മാത്രം ബാക്കി വന്നപ്പോൾ മിസൈൽ അവശിഷ്ടങ്ങൾ ഇസ്മായിലിന് മേൽ പതിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ അബുദാബി പൊലീസും ആംബുലൻസും സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ മാസം 19ന് മകൻ സുബൈറിന്റെ നേതൃത്വത്തിൽ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു

പ്രിയ സഹപ്രവർത്തകന്റെ വിയോഗം ഇന്നും കമ്പനിയിലെ ജീവനക്കാരെ വേട്ടയാടുന്നുണ്ട്. ഈ ദുരന്തത്തിന് പിന്നാലെ അബുദാബി അധികൃതർ നേരിട്ട് എത്തി ജീവനക്കാർക്ക് മാനസിക പിന്തുണ നൽകിയിരുന്നു. ഇപ്പോൾ ഓരോ സൈറൺ മുഴങ്ങുമ്പോഴും ജോലി ഉപേക്ഷിച്ച് ഷെൽട്ടറിലേക്ക് ഓടുകയും, സുരക്ഷിത സന്ദേശം ലഭിച്ചതിനുശേഷം പത്ത് മിനിറ്റ് കഴിഞ്ഞു മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന രീതിയിൽ, സുരക്ഷാ മുൻകരുതലുകൾ കമ്പനി കർശനമാക്കിയിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *