
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae travel alert;ദുബൈ: യുഎഇയിലെ മോശം കാലാവസ്ഥയെത്തുടർന്ന് വിമാന സർവീസുകളിൽ മാറ്റം. മാർച്ച് 23 മുതൽ 27 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തണമെന്നും വിമാനക്കമ്പനികൾ നിർദ്ദേശിച്ചു. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം കണ്ടെത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാന വിമാനക്കമ്പനികളുടെ നിർദ്ദേശങ്ങൾ
എമിറേറ്റ്‌സ്: മാർച്ച് 27 വരെ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണം. കുറഞ്ഞത് 2 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണം.
ഫ്ലൈ ദുബൈ: സ്ഥിരീകരിച്ച ബുക്കിംഗുകൾ ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് വരിക. കുറഞ്ഞത് 4 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
ഇത്തിഹാദ് എയർവേയ്‌സ്: അബുദബിയിൽ നിന്ന് പരിമിതമായ സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഏപ്രിൽ 15 വരെയുള്ള യാത്രകൾക്ക് മെയ് 15 വരെ സൗജന്യമായി റീബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
എയർ അറേബ്യ: ഷാർജ, അബുദബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെ കാലാവസ്ഥ ബാധിച്ചേക്കാം. ഏപ്രിൽ 15 വരെ പരിമിതമായ സർവീസുകൾ മാത്രമേ ഉണ്ടാകൂ.
ഇന്ത്യൻ സർവീസുകളുടെ സ്ഥിതി
ഇൻഡിഗോ: മാർച്ച് 24-ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബൈ, അബുദബി സെക്ടറുകളിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങൾ സർവീസ് നടത്തും.
എയർ ഇന്ത്യ / എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട്, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരും. സ്ലോട്ട് ലഭ്യതയ്ക്ക് അനുസൃതമായി 10 അധിക സർവീസുകൾ നടത്താൻ അനുമതി തേടിയിട്ടുണ്ട്.
ജസീറ എയർവേയ്‌സ്: തിരുവനന്തപുരം, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു.
സർവീസ് റദ്ദാക്കലുകളും സസ്പെൻഷനുകളും
മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ചില വിദേശ വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ലുഫ്താൻസ ഗ്രൂപ്പ്: ദുബൈ സർവീസുകൾ മെയ് 31 വരെയും, മറ്റ് മിഡിൽ ഈസ്റ്റ് സർവീസുകൾ ഒക്ടോബർ 24 വരെയും നിർത്തിവെച്ചു.
ഫിലിപ്പീൻസ് എയർലൈൻസ്, കാത്തി പസഫിക്: ദുബൈ, ദോഹ സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി.
യാത്രക്കാർ അറിയാൻ
മുൻകൂട്ടി എത്തുക: റോഡിലെ തടസ്സങ്ങൾ കണക്കിലെടുത്ത് സാധാരണയേക്കാൾ നേരത്തെ വിമാനത്താവളത്തിലേക്ക് തിരിക്കുക.
ഓൺലൈൻ അപ്‌ഡേറ്റ്: വിമാനക്കമ്പനികളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കുക.
രേഖകൾ: ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിൽ വിലാസവും എയർലൈൻ സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) കണക്കനുസരിച്ച് വരും ദിവസങ്ങളിലും ആകാശം മേഘാവൃതമായിരിക്കാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
Malayali youth missing in Iran cargo ship :’മകനെ നീ എവിടെ’ ? ; ഇറാനിലെ ചരക്കുകപ്പലിൽ ജോലിക്കെത്തിയ മലയാളി യുവാക്കളെ കുറിച്ച് വിവരമില്ല, കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം
India March 24, 2026

Malayali youth missing in Iran cargo ship :വയനാട്: ഇറാനിലെ ചരക്കുകപ്പലിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശിയായ യുവാവിനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലാത്തത് കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം സ്വദേശി ഫാദുഷ് ഫർഹാനെയാണ് (20) ബന്ധപ്പെടാൻ സാധിക്കാത്തത്. ഇതേ കപ്പലിൽ ജോലി ചെയ്യുന്ന ഇടുക്കി ആലടി സ്വദേശി ജെറിൻ ജോസഫിനെ കുറിച്ച് വിവരമില്ലെന്നാണ് സൂചന.
പ്രധാന വിവരങ്ങൾ:
- അവസാന സന്ദേശം: കഴിഞ്ഞ മാസം 24-ന് ടെഹ്റാനിൽ നിന്ന് തുർക്കിയിലേക്ക് കപ്പൽ തിരിക്കുമെന്ന് ഫർഹാൻ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ മേഖലയിൽ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഈ വിവരത്തിന് ശേഷം യുവാക്കളെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
- ജോലിയിൽ പ്രവേശിച്ചത്: ഏകദേശം എട്ട് മാസം മുമ്പ് ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ഇരുവരും ഇറാനിലെ ഈ ചരക്കുകപ്പലിൽ ജോലിക്ക് ചേർന്നത്.
- അധികൃതർക്ക് പരാതി: മകന്റെ സുരക്ഷിതമായ മടങ്ങിവരവിനായി ഫാദുഷ് ഫർഹാന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ഒ.ആർ. കേളു എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യുവാക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
യുദ്ധസാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് യുവാക്കൾ കുടുങ്ങിക്കിടക്കുകയാണോ എന്ന് കുടുംബം ഭയപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം
Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം
UAE March 24, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം . പാലക്കാട് മണ്ണാർക്കാട് പാലക്കയം കൂണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്.
കഴിഞ്ഞ 12 വർഷമായി യുഎഇയിൽ ഉള്ള സിജോ ദുബായിൽ കപ്പൽ ജീവനക്കാരനായിരുന്നു മോട്ടർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം മാതാവ് സെലിൻ ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ് മകൾ ജുവാന
UAE Ink Inkas is offering low-cost flight;ഇനി വോട്ട് ചെയ്യാൻ കുറഞ്ഞ ചിലവിൽ വോട്ട് നാട്ടിലേക്ക് പറക്കാം; വിമാന സർവീസുമായി യുഎഇ ഇൻകാസ്;നിങ്ങൾ ചെയ്യേണ്ടത് ഇത്രയും മാത്രം
UAE Ink Inkas is offering low-cost flight;ദുബായ്∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി യുഎഇ ഇൻകാസ്. ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ‘വോട്ട് ഫോർ കേരള’പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങളും അല്ലാത്തിടത്തേക്കു ഗ്രൂപ്പ് ബുക്കിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി എത്രയും വേഗം സീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന് ഇൻകാസ് അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2JmYqaUw2Yqu7FsDA. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതതു ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാം.
മുംബൈ, ഡൽഹി വിമാന സർവീസ്
ദുബായ്∙ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ഇന്നു യുഎഇ സർവീസുകൾ നടത്തും. മുംബൈയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഷാർജ – ഹൈദരാബാദ് സെക്ടറിലും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കും ഇന്നും സർവീസ് നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്.
ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നു ഗൾഫ് എയർ അറിയിച്ചു. ജൂൺ 30 വരെയുള്ള തീയതികളിലേക്കു യാത്ര മാറ്റാം.
ഈ മാസം 31 വരെയുള്ള ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. സൗദി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസുകൾ ആരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലെ അൽ ഖിരൻ മാളിൽ ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.