
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Toddler Tortured in Gaza to Coerce:മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈല്‍ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകള്‍ പുറത്ത്. ഗസ്സയില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയതായി റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പെരുന്നാളിന്റെ പിറ്റേ ദിവസം അല്‍ മഗാസി അഭയാര്‍ഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു.
കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കന്‍ മേഖലയിലേക്ക് (യെല്ലോ ലൈന്‍) നടന്നുപോകുമ്പോള്‍ ഇസ്റാഈല്‍ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിര്‍ക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവില്‍ നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം റെഡ്ക്രോസ് വഴിയാണ് കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറിയത്. ഏറ്റുവാങ്ങുമ്പോള്‍ പിഞ്ചുശരീരത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബോധപൂര്‍വമുള്ള ക്രൂരമായ പീഡനംമൂലമാണ് മുറിവെന്ന് പരിശോധിച്ച ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
പിഞ്ചുശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയെന്നും കാലില്‍ ആണിയടിച്ചതായും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. മാനസികമായി അസ്ഥിരത നേരിടുന്ന പിതാവ് ഉസാമയെ തളര്‍ത്താനും സമ്മര്‍ദം ചെലുത്താനുമാണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
അതേസമയം, സൈന്യം പിടിച്ചുകൊണ്ടുപോയ ഉസാമയെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിര്‍ത്താതെ കരയുകയാണെന്നും കുടുംബം അറിയിച്ചു.
fujairah flash floods ;ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ
UAE March 25, 2026

fujairah flash floods;ഫുജൈറ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഫുജൈറയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുക്കിൽപ്പെട്ടു. ഫുജൈറയിലെ ദിബ്ബയിലുള്ള അൽ ഹലാഹ് പ്രദേശത്തെ വാദിയിലാണ് സംഭവം. ശക്തമായ നീരൊഴുക്കിൽ വാഹനം പൂർണ്ണമായും ഒലിച്ചുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബുധനാഴ്ചയുണ്ടായ ശക്തമായ മഴയെത്തുടർന്ന് വാദികൾ നിറഞ്ഞുകവിഞ്ഞതാണ് അപകടത്തിന് കാരണമായത്. വാഹനം വെള്ളത്തിനടിയിലാകുന്നതിന് മുൻപ് തന്നെ സുരക്ഷിതമായി പുറത്തെത്താൻ ഡ്രൈവർക്ക് കഴിഞ്ഞതായി ഫുജൈറ പൊലിസ് അറിയിച്ചു. മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ജീവന് ഭീഷണിയാണെന്നും ഇത്തരം സാഹസങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
പ്രതികൂല കാലാവസ്ഥയിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് യുഎഇയിൽ കണക്കാക്കുന്നത്. വെള്ളം കയറിയ വാദികളിലോ അപകടകരമായ പ്രദേശങ്ങളിലോ പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കും.
- വാദിയിൽ പ്രവേശിച്ചാൽ: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
- താഴ്‌വരകൾക്ക് സമീപം തടിച്ചുകൂടിയാൽ: 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും.
- രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയാൽ: 1,000 ദിർഹം പിഴയും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും.
- മഴയത്ത് അശ്രദ്ധമായി വാഹനമോടിച്ചാൽ: 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും.
കൂടാതെ, മഴ പെയ്യുമ്പോൾ വാഹനമോടിക്കുന്നതിനിടയിൽ ഫോട്ടോയോ വീഡിയോയോ എടുത്താൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഈടാക്കുന്നതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദത്തെത്തുടർന്നുള്ള അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. അബുദബി, തീരദേശ നഗരങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പലയിടങ്ങളിലും നേരിയ മഴ പെട്ടെന്ന് ശക്തമായ മഴയായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
Expat malayali dead: പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
UAE March 25, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat malayali dead: ദുബൈ: സാമൂഹിക പ്രവർത്തന മേഖലയിൽ നാട്ടിലും ദുബൈയിലും സജീവമായിരുന്ന കെ.എം.സി.സി മുൻ ഭാരവാഹിയും ദുബൈ മലബാർ കലാ, സാംസ്കാരിക വേദി ട്രഷററുമായ കാസർകോട് കുമ്പോൽ സ്വദേശി ഷാഹുൽ ഹമീദ് തങ്ങൾ(53) നാട്ടിൽ നിര്യാതനായി. ദുബൈയിൽ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. അസുഖബാധിതനായി ഏതാനും ആഴ്ചകളായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ കുമ്പള മുഹമ്മദ് തങ്ങൾ മാളിക- മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. അസ്മാ ബീവിയാണ് ഭാര്യ. സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന എന്നിവർ മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ ദുബൈ എന്നിവർ സഹോദരന്മാരാണ്.
സയ്യിദ് ശാഹുൽ തങ്ങൾ മാളികയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു