
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat malayali dead: ദുബൈ: സാമൂഹിക പ്രവർത്തന മേഖലയിൽ നാട്ടിലും ദുബൈയിലും സജീവമായിരുന്ന കെ.എം.സി.സി മുൻ ഭാരവാഹിയും ദുബൈ മലബാർ കലാ, സാംസ്കാരിക വേദി ട്രഷററുമായ കാസർകോട് കുമ്പോൽ സ്വദേശി ഷാഹുൽ ഹമീദ് തങ്ങൾ(53) നാട്ടിൽ നിര്യാതനായി. ദുബൈയിൽ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. അസുഖബാധിതനായി ഏതാനും ആഴ്ചകളായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ കുമ്പള മുഹമ്മദ് തങ്ങൾ മാളിക- മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. അസ്മാ ബീവിയാണ് ഭാര്യ. സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന എന്നിവർ മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ ദുബൈ എന്നിവർ സഹോദരന്മാരാണ്.
സയ്യിദ് ശാഹുൽ തങ്ങൾ മാളികയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു.
Uae travel alert; യുഎഇയിൽ കനത്ത മഴയും കാറ്റും; വിമാന സർവീസുകളിൽ മാറ്റം;പ്രധാന വിമാനക്കമ്പനികളുടെ നിർദ്ദേശങ്ങൾ ഇങ്ങനെ
UAE March 25, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae travel alert;ദുബൈ: യുഎഇയിലെ മോശം കാലാവസ്ഥയെത്തുടർന്ന് വിമാന സർവീസുകളിൽ മാറ്റം. മാർച്ച് 23 മുതൽ 27 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തണമെന്നും വിമാനക്കമ്പനികൾ നിർദ്ദേശിച്ചു. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം കണ്ടെത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാന വിമാനക്കമ്പനികളുടെ നിർദ്ദേശങ്ങൾ
എമിറേറ്റ്സ്: മാർച്ച് 27 വരെ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണം. കുറഞ്ഞത് 2 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണം.
ഫ്ലൈ ദുബൈ: സ്ഥിരീകരിച്ച ബുക്കിംഗുകൾ ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് വരിക. കുറഞ്ഞത് 4 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
ഇത്തിഹാദ് എയർവേയ്സ്: അബുദബിയിൽ നിന്ന് പരിമിതമായ സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഏപ്രിൽ 15 വരെയുള്ള യാത്രകൾക്ക് മെയ് 15 വരെ സൗജന്യമായി റീബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
എയർ അറേബ്യ: ഷാർജ, അബുദബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെ കാലാവസ്ഥ ബാധിച്ചേക്കാം. ഏപ്രിൽ 15 വരെ പരിമിതമായ സർവീസുകൾ മാത്രമേ ഉണ്ടാകൂ.
ഇന്ത്യൻ സർവീസുകളുടെ സ്ഥിതി
ഇൻഡിഗോ: മാർച്ച് 24-ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബൈ, അബുദബി സെക്ടറുകളിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങൾ സർവീസ് നടത്തും.
എയർ ഇന്ത്യ / എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട്, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരും. സ്ലോട്ട് ലഭ്യതയ്ക്ക് അനുസൃതമായി 10 അധിക സർവീസുകൾ നടത്താൻ അനുമതി തേടിയിട്ടുണ്ട്.
ജസീറ എയർവേയ്സ്: തിരുവനന്തപുരം, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു.
സർവീസ് റദ്ദാക്കലുകളും സസ്പെൻഷനുകളും
മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ചില വിദേശ വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ലുഫ്താൻസ ഗ്രൂപ്പ്: ദുബൈ സർവീസുകൾ മെയ് 31 വരെയും, മറ്റ് മിഡിൽ ഈസ്റ്റ് സർവീസുകൾ ഒക്ടോബർ 24 വരെയും നിർത്തിവെച്ചു.
ഫിലിപ്പീൻസ് എയർലൈൻസ്, കാത്തി പസഫിക്: ദുബൈ, ദോഹ സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി.
യാത്രക്കാർ അറിയാൻ
മുൻകൂട്ടി എത്തുക: റോഡിലെ തടസ്സങ്ങൾ കണക്കിലെടുത്ത് സാധാരണയേക്കാൾ നേരത്തെ വിമാനത്താവളത്തിലേക്ക് തിരിക്കുക.
ഓൺലൈൻ അപ്ഡേറ്റ്: വിമാനക്കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കുക.
രേഖകൾ: ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിൽ വിലാസവും എയർലൈൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) കണക്കനുസരിച്ച് വരും ദിവസങ്ങളിലും ആകാശം മേഘാവൃതമായിരിക്കാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.