Saudi UAE alternative trade route 2026 :ഹോർമൂസ് കടലിടുക്കിന് സമാനമായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

FORMOS NEW

Saudi UAE alternative trade route 2026 : ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. ദമാം – ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇറാന്‍ തീരത്തോട് ചേര്‍ന്ന് യാത്ര
സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് കപ്പലുകള്‍ പോകാറുള്ളതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ ‘ഇന്ത്യന്‍ കപ്പലുകളാണെന്ന്’ സിഗ്‌നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര. മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

കുടുങ്ങിക്കിടന്നത് ആഴ്ചകളോളം
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം നിറച്ചത്. ജഗ് വസന്ത് കുവൈത്തില്‍ നിന്നും പൈന്‍ ഗ്യാസ് യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു.

നീല തിരമാലകൾക്കിടയിൽ തുടിക്കുന്ന ഇറാന്റെ ‘ഹൃദയം’ ; ഇറാൻ ഊർജ്ജ കീരീടത്തിലെ ‘രത്നം’ യു എസ് പിടിച്ചെടുക്കുമോ ?

Latest Greeshma Staff Editor — March 24, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

iran saved 2

Kharg Island Iran oil export crisis 2026 : പേർഷ്യൻ കടലിടുക്കിൻ്റെ നീലത്തിരമാലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ്—പക്ഷേ, ഇറാന്റെ സാമ്പത്തിക ഭൂപടത്തിൽ ഇതിനോളം വലിപ്പമുള്ള മറ്റൊരു പ്രദേശമില്ല. ഖാർഗ് ഐലൻഡ്. ഇറാന്റെ തീരത്തുനിന്ന് ഏകദേശം 25-30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇന്ന് ലോകശ്രദ്ധയാകർഷിക്കുന്നത് കേവലം ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടല്ല, മറിച്ച് ആഗോള എണ്ണവിപണിയെ നിയന്ത്രിക്കാൻ ശേഷിയുള്ള അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ടാണ്.

ഇറാന്റെ ഊർജ്ജ കിരീടത്തിലെ രത്നം

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80% മുതൽ 90% വരെ കൈകാര്യം ചെയ്യുന്നത് ഖാർഗ് ഐലൻഡിലെ ടെർമിനലുകൾ വഴിയാണ്. അതുകൊണ്ടുതന്നെ ‘ഇറാന്റെ സാമ്പത്തിക ജീവനാഡി’ എന്ന് ഈ ദ്വീപിനെ വിളിക്കാം. 30 ദശലക്ഷം ബാരൽ എണ്ണ സംഭരിക്കാൻ ശേഷിയുള്ള കൂറ്റൻ ടാങ്കുകളും സൂപർടാങ്കറുകൾക്ക് അടുക്കാൻ പാകത്തിലുള്ള അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്.

വിലക്കപ്പെട്ട ദ്വീപ്’ (Forbidden Island)

സാധാരണക്കാർക്കോ വിനോദസഞ്ചാരികൾക്കോ ഇവിടേക്ക് പ്രവേശനം എളുപ്പമല്ല. കനത്ത സൈനിക സുരക്ഷയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിരന്തര നിരീക്ഷണവും കാരണം ഈ ദ്വീപ് പലപ്പോഴും ഒരു ‘വിലക്കപ്പെട്ട ദ്വീപ്’ ആയിട്ടാണ് അറിയപ്പെടുന്നത്. ഇറാന്റെ സാമ്പത്തിക അടിത്തറ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായതിനാൽ അതീവ രഹസ്യാത്മകതയോടെയാണ് ഇവിടത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്. 2026-ലെ യുദ്ധ സാഹചര്യവും ഖാർഗ് ഐലൻഡും
2026-ന്റെ തുടക്കത്തിൽ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ ഖാർഗ് ഐലൻഡിനെ വീണ്ടും ഒരു യുദ്ധമുനമ്പാക്കി മാറ്റിയിരിക്കുകയാണ്.

  • സൈനിക ആക്രമണങ്ങൾ: 2026 മാർച്ച് 14-ന് അമേരിക്കൻ സേന ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ബോംബാക്രമണം നടത്തി. ഇസ്രായേൽ സൈന്യവും ദ്വീപിലെ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടിരുന്നു.
  • എണ്ണക്കയറ്റുമതിയുടെ അവസ്ഥ: കനത്ത ആക്രമണങ്ങൾ നടന്നെങ്കിലും, ലഭ്യമായ വിവരങ്ങൾ പ്രകാരം ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾക്ക് (Oil Infrastructure) കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. എണ്ണ വിതരണ ശൃംഖലയെ തകർക്കുന്നത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് സൈനിക കേന്ദ്രങ്ങളിൽ മാത്രം ആക്രമണം ഒതുക്കിനിർത്തിയത്.
  • മുന്നറിയിപ്പുകൾ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമിച്ചാൽ, അടുത്ത ഘട്ടത്തിൽ ഖാർഗ് ഐലൻഡിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ നേരിട്ട് ആക്രമിക്കപ്പെടുമെന്ന കർശനമായ മുന്നറിയിപ്പ് അമേരിക്ക നൽകിക്കഴിഞ്ഞു.

    ഒരു വശത്ത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന എണ്ണ സ്രോതസ്സ്, മറുവശത്ത് ലോകശക്തികളുടെ പടക്കപ്പലുകൾ ഉന്നം വെക്കുന്ന തന്ത്രപ്രധാന സൈനിക കേന്ദ്രം—ഖാർഗ് ഐലൻഡ് ഇന്ന് ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ്. പേർഷ്യൻ കടലിടുക്കിലെ ഈ ചെറിയ ദ്വീപിന്റെ ഭാവി, വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളെയും യുദ്ധഗതിയെയും ആശ്രയിച്ചിരിക്കും.

ഇറാനിലെ ചരക്കുകപ്പലിൽ ജോലിക്കെത്തിയ മലയാളി യുവാക്കളെ കുറിച്ച് വിവരമില്ല, കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

India Greeshma Staff Editor — March 24, 2026 · 0 Comment

missing

Malayali youth missing in Iran cargo ship :വയനാട്: ഇറാനിലെ ചരക്കുകപ്പലിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശിയായ യുവാവിനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലാത്തത് കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം സ്വദേശി ഫാദുഷ് ഫർഹാനെയാണ് (20) ബന്ധപ്പെടാൻ സാധിക്കാത്തത്. ഇതേ കപ്പലിൽ ജോലി ചെയ്യുന്ന ഇടുക്കി ആലടി സ്വദേശി ജെറിൻ ജോസഫിനെ കുറിച്ച് വിവരമില്ലെന്നാണ് സൂചന.

പ്രധാന വിവരങ്ങൾ:

  • അവസാന സന്ദേശം: കഴിഞ്ഞ മാസം 24-ന് ടെഹ്റാനിൽ നിന്ന് തുർക്കിയിലേക്ക് കപ്പൽ തിരിക്കുമെന്ന് ഫർഹാൻ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ മേഖലയിൽ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഈ വിവരത്തിന് ശേഷം യുവാക്കളെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
  • ജോലിയിൽ പ്രവേശിച്ചത്: ഏകദേശം എട്ട് മാസം മുമ്പ് ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ഇരുവരും ഇറാനിലെ ഈ ചരക്കുകപ്പലിൽ ജോലിക്ക് ചേർന്നത്.
  • അധികൃതർക്ക് പരാതി: മകന്റെ സുരക്ഷിതമായ മടങ്ങിവരവിനായി ഫാദുഷ് ഫർഹാന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ഒ.ആർ. കേളു എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യുവാക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുദ്ധസാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് യുവാക്കൾ കുടുങ്ങിക്കിടക്കുകയാണോ എന്ന് കുടുംബം ഭയപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

യുഎഇ-ഇന്ത്യ വിമാന യാത്ര: ഇന്നത്തെ വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എയർലൈൻ

UAE Nazia Staff Editor — March 24, 2026 · 0 Comment

276921

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതായി ഇൻഡിഗോ എയർലൈൻസ്. ഇന്ന് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും എയർലൈൻ പുറത്തിറക്കിയ പുതിയ യാത്രാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു.

മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ അറിയിച്ചു. നിലവിൽ വിമാനങ്ങൾ നിശ്ചയിച്ചതുപോലെ സർവീസ് നടത്തുന്നുണ്ടെങ്കിലും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരാം. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കേണ്ടതാണ്.

യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിലും ഇമെയിലുകളിലും മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ തത്സമയം കൈമാറുന്നതാണ്. അവസാന നിമിഷം ഉണ്ടാകാൻ ഇടയുള്ള ഷെഡ്യൂൾ മാറ്റങ്ങൾ സംബന്ധിച്ച് എസ്എംഎസ് വഴിയും അറിയിപ്പ് നൽകും. യാത്രാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും കോൺടാക്റ്റ് സെന്ററുകളിൽ പ്രത്യേക സപ്പോർട്ട് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവീസുകൾ നടത്തുകയുള്ളൂവെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. മേഖലയിലെ മറ്റ് വിമാനക്കമ്പനികളും സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു

UAE Weather update; യു.എ.ഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

UAE March 24, 2026

276890

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ : യുഎഇയിൽ വെള്ളിയാഴ്ച (മാർച്ച് 27) വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും താപനിലയിൽ ഗണ്യമായ കുറവിനും സാധ്യതയുണ്ട്.

അന്തരീക്ഷത്തിലുണ്ടായ ന്യൂനമർദ്ദമാണ് ഈ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയത്ത് മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാത്രിയോടെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിലേക്കും അൽ ഐനിലേക്കും മഴ വ്യാപിച്ചേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ ശക്തമായ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും ഇടയുണ്ട്. 

തീരപ്രദേശങ്ങളിൽ 24°C മുതൽ 27°C വരെയും, ഉൾപ്രദേശങ്ങളിൽ 23°C മുതൽ 28°C വരെയും, പർവത പ്രദേശങ്ങളിൽ 17°C മുതൽ 21°C വരെയുമായിരിക്കും വരും ദിവസങ്ങളിലെ താപനില. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പകൽ വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ ലഭിക്കുന്ന മഴ രാത്രിയോടെ പടിഞ്ഞാറൻ മേഖലകളിലേക്കും തീരപ്രദേശങ്ങളിലേക്കും വ്യാപിക്കും. ബുധനാഴ്ച പകൽ ഒറ്റപ്പെട്ട മഴ ലഭിക്കുകയും, രാത്രിയോടെ അൽ ഐനിലും കിഴക്കൻ മേഖലകളിലും മഴ കൂടുതൽ ശക്തമാകുകയും ചെയ്യും. 

വ്യാഴാഴ്ച രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വടക്ക്, കിഴക്കൻ പ്രദേശങ്ങളിലും അൽ ഐനിലും വീണ്ടും മഴ പെയ്തേക്കാം. ഇത് പിന്നീട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും തീരങ്ങളിലേക്കും മാറും. വെള്ളിയാഴ്ച തീരപ്രദേശങ്ങളിലും ദ്വീപുകളിലുമായിരിക്കും മഴ ആരംഭിക്കുക. പിന്നീട് ഇത് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും.

റോഡുകൾ അടച്ചു; പാർക്കുകളും ബീച്ചുകളും അവധി
ശക്തമായ മഴയെയും വാദികളിലെ വെള്ളപ്പൊക്കത്തെയും തുടർന്ന് ഷാർജയിലും ഉമ്മുൽഖുവൈനിലും പ്രധാന റോഡുകൾ അടച്ചു. ഷാർജ അൽ ദൈദ് നഗരത്തിലെ അൽ അസ്വ സ്ട്രീറ്റ് (സുഹൈൽ) താൽക്കാലികമായി അടച്ചു. റാസൽഖൈമയിൽ നിന്ന് മനാമയിലേക്കും ദൈദിൽ നിന്ന് മസാഫിയിലേക്കുമുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

ഉമ്മുൽഖുവൈൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എക്സിറ്റ് 93, 96 എന്നിവയും ഷെയ്ഖ് സായിദ് റോഡിലെ ചോയിഫാത്ത് സ്കൂൾ എക്സിറ്റും അടച്ചു. അബുദാബിയിൽ സുരക്ഷ കണക്കിലെടുത്ത് നഗരത്തിലെ എല്ലാ ബീച്ചുകളും പാർക്കുകളും വിനോദ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. പരിപാടികളെല്ലാം നിർത്തിവച്ചു.

യാത്രക്കാർ ശ്രദ്ധിക്കാൻ വിമാനക്കമ്പനികളുടെ നിർദേശം
∙ ഫ്ലൈ ദുബായ്: വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കൺഫേം ചെയ്ത ടിക്കറ്റ് ഉള്ളവർ മാത്രം എയർപോർട്ടിലേക്ക് വരിക.
∙ എമിറേറ്റ്സ്: റോഡിലെ കാഴ്ചമറയാനും ട്രാഫിക് തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ മതിയായ സമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കുക. കുറഞ്ഞത് 2 മണിക്കൂർ മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണം.
∙ എയർ അറേബ്യ: ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ മഴ ബാധിച്ചേക്കാം. യാത്ര തിരിക്കും മുൻപ് വെബ്സൈറ്റ് വഴി വിമാനത്തിന്റെ നില പരിശോധിക്കുക.

Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം

UAE March 24, 2026

276872

Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം . പാലക്കാട് മണ്ണാർക്കാട് പാലക്കയം കൂണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്.

കഴിഞ്ഞ 12 വർഷമായി യുഎഇയിൽ ഉള്ള സിജോ ദുബായിൽ കപ്പൽ ജീവനക്കാരനായിരുന്നു മോട്ടർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം മാതാവ് സെലിൻ ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ് മകൾ ജുവാന

UAE Ink Inkas is offering low-cost flight;ഇനി വോട്ട് ചെയ്യാൻ കുറഞ്ഞ ചിലവിൽ വോട്ട് നാട്ടിലേക്ക് പറക്കാം; വിമാന സർവീസുമായി യുഎഇ ഇൻകാസ്;നിങ്ങൾ ചെയ്യേണ്ടത് ഇത്രയും മാത്രം

UAE Ink Inkas is offering low-cost flight;ദുബായ്∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി യുഎഇ ഇൻകാസ്. ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ‘വോട്ട് ഫോർ കേരള’പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങളും അല്ലാത്തിടത്തേക്കു ഗ്രൂപ്പ് ബുക്കിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി എത്രയും വേഗം സീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന് ഇൻകാസ് അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2JmYqaUw2Yqu7FsDA. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതതു ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാം.

മുംബൈ, ഡൽഹി വിമാന സർവീസ്

ദുബായ്∙ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ഇന്നു യുഎഇ സർവീസുകൾ നടത്തും. മുംബൈയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഷാർജ – ഹൈദരാബാദ് സെക്ടറിലും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കും ഇന്നും സർവീസ് നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. 

ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നു ഗൾഫ് എയർ അറിയിച്ചു. ജൂൺ 30 വരെയുള്ള തീയതികളിലേക്കു യാത്ര മാറ്റാം. 

ഈ മാസം 31 വരെയുള്ള ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. സൗദി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസുകൾ ആരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലെ അൽ ഖിരൻ മാളിൽ ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

UAE Ink Inkas is offering low-cost flight;ഇനി വോട്ട് ചെയ്യാൻ കുറഞ്ഞ ചിലവിൽ വോട്ട് നാട്ടിലേക്ക് പറക്കാം; വിമാന സർവീസുമായി യുഎഇ ഇൻകാസ്;നിങ്ങൾ ചെയ്യേണ്ടത് ഇത്രയും മാത്രം

UAE March 23, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

AIRPORT

UAE Ink Inkas is offering low-cost flight;ദുബായ്∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി യുഎഇ ഇൻകാസ്. ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ‘വോട്ട് ഫോർ കേരള’പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങളും അല്ലാത്തിടത്തേക്കു ഗ്രൂപ്പ് ബുക്കിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി എത്രയും വേഗം സീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന് ഇൻകാസ് അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2JmYqaUw2Yqu7FsDA. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതതു ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാം.

മുംബൈ, ഡൽഹി വിമാന സർവീസ്

ദുബായ്∙ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ഇന്നു യുഎഇ സർവീസുകൾ നടത്തും. മുംബൈയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഷാർജ – ഹൈദരാബാദ് സെക്ടറിലും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കും ഇന്നും സർവീസ് നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. 

ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നു ഗൾഫ് എയർ അറിയിച്ചു. ജൂൺ 30 വരെയുള്ള തീയതികളിലേക്കു യാത്ര മാറ്റാം. 

ഈ മാസം 31 വരെയുള്ള ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. സൗദി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസുകൾ ആരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലെ അൽ ഖിരൻ മാളിൽ ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *