
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൊളംബിയൻ വ്യോമസേനയുടെ ഹെർക്കുലീസ് സി-130 വിമാനം പറന്നുയരുന്നതിനിടെ തകർന്നുവീണു. പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോ പ്രവിശ്യയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വിമാനത്തിൽ 114 സൈനികരും 11 ജീവനക്കാരും ഉൾപ്പെടെ 125 പേർ ഉണ്ടായിരുന്നു. ഇതുവരെ 8 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 70ലേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
uae india flights updated ;യുഎഇ-ഇന്ത്യ വിമാന യാത്ര: ഇന്നത്തെ വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എയർലൈൻ
UAE March 24, 2026

ദുബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതായി ഇൻഡിഗോ എയർലൈൻസ്. ഇന്ന് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും എയർലൈൻ പുറത്തിറക്കിയ പുതിയ യാത്രാ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു.
മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ അറിയിച്ചു. നിലവിൽ വിമാനങ്ങൾ നിശ്ചയിച്ചതുപോലെ സർവീസ് നടത്തുന്നുണ്ടെങ്കിലും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരാം. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കേണ്ടതാണ്.
യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിലും ഇമെയിലുകളിലും മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ തത്സമയം കൈമാറുന്നതാണ്. അവസാന നിമിഷം ഉണ്ടാകാൻ ഇടയുള്ള ഷെഡ്യൂൾ മാറ്റങ്ങൾ സംബന്ധിച്ച് എസ്എംഎസ് വഴിയും അറിയിപ്പ് നൽകും. യാത്രാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും കോൺടാക്റ്റ് സെന്ററുകളിൽ പ്രത്യേക സപ്പോർട്ട് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവീസുകൾ നടത്തുകയുള്ളൂവെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. മേഖലയിലെ മറ്റ് വിമാനക്കമ്പനികളും സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു
UAE Weather update; യു.എ.ഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ദുബൈ : യുഎഇയിൽ വെള്ളിയാഴ്ച (മാർച്ച് 27) വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും താപനിലയിൽ ഗണ്യമായ കുറവിനും സാധ്യതയുണ്ട്.
അന്തരീക്ഷത്തിലുണ്ടായ ന്യൂനമർദ്ദമാണ് ഈ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയത്ത് മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാത്രിയോടെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിലേക്കും അൽ ഐനിലേക്കും മഴ വ്യാപിച്ചേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ ശക്തമായ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും ഇടയുണ്ട്.
തീരപ്രദേശങ്ങളിൽ 24°C മുതൽ 27°C വരെയും, ഉൾപ്രദേശങ്ങളിൽ 23°C മുതൽ 28°C വരെയും, പർവത പ്രദേശങ്ങളിൽ 17°C മുതൽ 21°C വരെയുമായിരിക്കും വരും ദിവസങ്ങളിലെ താപനില. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പകൽ വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ ലഭിക്കുന്ന മഴ രാത്രിയോടെ പടിഞ്ഞാറൻ മേഖലകളിലേക്കും തീരപ്രദേശങ്ങളിലേക്കും വ്യാപിക്കും. ബുധനാഴ്ച പകൽ ഒറ്റപ്പെട്ട മഴ ലഭിക്കുകയും, രാത്രിയോടെ അൽ ഐനിലും കിഴക്കൻ മേഖലകളിലും മഴ കൂടുതൽ ശക്തമാകുകയും ചെയ്യും.
വ്യാഴാഴ്ച രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വടക്ക്, കിഴക്കൻ പ്രദേശങ്ങളിലും അൽ ഐനിലും വീണ്ടും മഴ പെയ്തേക്കാം. ഇത് പിന്നീട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും തീരങ്ങളിലേക്കും മാറും. വെള്ളിയാഴ്ച തീരപ്രദേശങ്ങളിലും ദ്വീപുകളിലുമായിരിക്കും മഴ ആരംഭിക്കുക. പിന്നീട് ഇത് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും.
റോഡുകൾ അടച്ചു; പാർക്കുകളും ബീച്ചുകളും അവധി
ശക്തമായ മഴയെയും വാദികളിലെ വെള്ളപ്പൊക്കത്തെയും തുടർന്ന് ഷാർജയിലും ഉമ്മുൽഖുവൈനിലും പ്രധാന റോഡുകൾ അടച്ചു. ഷാർജ അൽ ദൈദ് നഗരത്തിലെ അൽ അസ്വ സ്ട്രീറ്റ് (സുഹൈൽ) താൽക്കാലികമായി അടച്ചു. റാസൽഖൈമയിൽ നിന്ന് മനാമയിലേക്കും ദൈദിൽ നിന്ന് മസാഫിയിലേക്കുമുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
ഉമ്മുൽഖുവൈൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എക്സിറ്റ് 93, 96 എന്നിവയും ഷെയ്ഖ് സായിദ് റോഡിലെ ചോയിഫാത്ത് സ്കൂൾ എക്സിറ്റും അടച്ചു. അബുദാബിയിൽ സുരക്ഷ കണക്കിലെടുത്ത് നഗരത്തിലെ എല്ലാ ബീച്ചുകളും പാർക്കുകളും വിനോദ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. പരിപാടികളെല്ലാം നിർത്തിവച്ചു.
യാത്രക്കാർ ശ്രദ്ധിക്കാൻ വിമാനക്കമ്പനികളുടെ നിർദേശം
∙ ഫ്ലൈ ദുബായ്: വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കൺഫേം ചെയ്ത ടിക്കറ്റ് ഉള്ളവർ മാത്രം എയർപോർട്ടിലേക്ക് വരിക.
∙ എമിറേറ്റ്സ്: റോഡിലെ കാഴ്ചമറയാനും ട്രാഫിക് തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ മതിയായ സമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കുക. കുറഞ്ഞത് 2 മണിക്കൂർ മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണം.
∙ എയർ അറേബ്യ: ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ മഴ ബാധിച്ചേക്കാം. യാത്ര തിരിക്കും മുൻപ് വെബ്സൈറ്റ് വഴി വിമാനത്തിന്റെ നില പരിശോധിക്കുക