Big ticket lucky draw: അമ്പമ്പോ കാത്തിരുന്നത് 15 വർഷം!!ഇന്ത്യൻ പ്രവാസികൾക്ക് ബിഗ് ടിക്കറ്റ് നേട്ടം:മൂന്ന് ഇന്ത്യക്കാർക്ക് സ്വർണ്ണക്കട്ടികൾ സമ്മാനം

278485

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Big ticket lucky draw: അബുദാബി: പ്രവാസികളുടെ ഭാഗ്യപരീക്ഷണവേദിയായ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ കരുത്ത്. മാർച്ചിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ വിജയികളായ നാലുപേരിൽ മൂന്നുപേരും ഇന്ത്യക്കാരാണ്. സ്വർണ്ണക്കട്ടികളാണ് ഭാഗ്യശാലികൾക്ക് സമ്മാനമായി ലഭിച്ചത്. കൊല്ലം സ്വദേശി അൻസാർ പൂക്കുഞ്ഞ്, തമിഴ്‌നാട് സ്വദേശി രാംകി നടരാജൻ, മെറിൽ മേരി വിൽസൺ എന്നിവരാണ് സ്വർണ്ണക്കട്ടികൾ നേടിയ ഇന്ത്യൻ വിജയികൾ. പലസ്തീൻ സ്വദേശിയായ മുഹമ്മദ് അഷൂറാണ് നാലാമത്തെ വിജയി. അൻസാർ പൂക്കുഞ്ഞ് (കൊല്ലം), കഴിഞ്ഞ 23 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അൻസാറിന് ഇത് 15 വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്. 20 സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂട്ടായ പരിശ്രമത്തിന് ഒടുവിൽ മധുരഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അൻസാർ. രാംകി നടരാജൻ (തമിഴ്‌നാട്), ഒമാനിൽ സെയിൽസ് പ്രതിനിധിയായ രാംകി നാട്ടിലായിരുന്നപ്പോഴാണ് ഭാഗ്യവാർത്ത തേടിയെത്തിയത്. 

ക്രിക്കറ്റ് കളിക്കുന്ന 20 സുഹൃത്തുക്കൾ ചേർന്ന് ‘ബൈ ടു ഗെറ്റ് ടു ഫ്രീ’ ഓഫറിലൂടെ എടുത്ത ടിക്കറ്റാണ് ഇവർക്ക് തുണയായത്. മെറിൽ മേരി വിൽസൺ, ഓൺലൈൻ വഴി എടുത്ത ടിക്കറ്റിലൂടെയാണ് മെറിൽ സമ്മാനത്തിന് അർഹയായത്. മുഹമ്മദ് അഷൂറ (പലസ്തീൻ), സായിദ് വിമാനത്താവളത്തിലെ ജീവനക്കാരനായ ഇദ്ദേഹം ഉറക്കത്തിനിടയിലാണ് സമ്മാനവിവരം അറിഞ്ഞത്. പ്രൊമോഷൻ കോളാണെന്ന് കരുതി ആദ്യം അവഗണിച്ചെങ്കിലും രണ്ടാമത്തെ കോളിലാണ് ജീവിതം മാറ്റിമറിച്ച വാർത്ത ഇദ്ദേഹത്തെ തേടിയെത്തിയത്. മാർച്ചിലെ ശേഷിക്കുന്ന ആഴ്ചകളിലും 200 ഗ്രാം സ്വർണ്ണക്കട്ടികൾ വീതം സമ്മാനമായി നൽകും. കൂടാതെ മാസാവസാനം ലാൻഡ് റോവർ ഡിഫൻഡർ, മസെരാട്ടി ഗ്രെക്കേൽ തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമാക്കാനും അവസരമുണ്ട്. അടുത്ത മാസം നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ബംപർ സമ്മാനം 20 മില്യൺ ദിർഹമാണ് (ഏകദേശം 45 കോടി രൂപ). ഇതിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രവാസികൾ.

Traffic alert;യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

UAE March 24, 2026

2026 01 0421 01 96seo headline 16 wordsabu dhabi police warns residents breaking traffic rules face fines up to 2000 dirhams

Traffic alert: അബുദാബി: നിലവിലെ അസ്ഥിരമായ കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ, വാഹനങ്ങൾ തെന്നിമാറാനുള്ള സാധ്യത കുറയ്ക്കുന്നതിന് വാഹനമോടിക്കുന്നവരോട് വേഗത കുറയ്ക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളോ വേഗത്തിൽ ഒഴുകുന്ന താഴ്‌വരകളോ ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം

UAE March 24, 2026

276872

Expat malayali dead:യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം . പാലക്കാട് മണ്ണാർക്കാട് പാലക്കയം കൂണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്.

കഴിഞ്ഞ 12 വർഷമായി യുഎഇയിൽ ഉള്ള സിജോ ദുബായിൽ കപ്പൽ ജീവനക്കാരനായിരുന്നു മോട്ടർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം മാതാവ് സെലിൻ ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ് മകൾ ജുവാന

UAE Ink Inkas is offering low-cost flight;ഇനി വോട്ട് ചെയ്യാൻ കുറഞ്ഞ ചിലവിൽ വോട്ട് നാട്ടിലേക്ക് പറക്കാം; വിമാന സർവീസുമായി യുഎഇ ഇൻകാസ്;നിങ്ങൾ ചെയ്യേണ്ടത് ഇത്രയും മാത്രം

UAE Ink Inkas is offering low-cost flight;ദുബായ്∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി യുഎഇ ഇൻകാസ്. ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ‘വോട്ട് ഫോർ കേരള’പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങളും അല്ലാത്തിടത്തേക്കു ഗ്രൂപ്പ് ബുക്കിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി എത്രയും വേഗം സീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന് ഇൻകാസ് അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2JmYqaUw2Yqu7FsDA. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതതു ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാം

മുംബൈ, ഡൽഹി വിമാന സർവീസ്

ദുബായ്∙ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ഇന്നു യുഎഇ സർവീസുകൾ നടത്തും. മുംബൈയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഷാർജ – ഹൈദരാബാദ് സെക്ടറിലും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കും ഇന്നും സർവീസ് നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. 

ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നു ഗൾഫ് എയർ അറിയിച്ചു. ജൂൺ 30 വരെയുള്ള തീയതികളിലേക്കു യാത്ര മാറ്റാം. 

ഈ മാസം 31 വരെയുള്ള ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. സൗദി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസുകൾ ആരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലെ അൽ ഖിരൻ മാളിൽ ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *