
ദുബായ്: യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും എയർലൈനുകളും യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മാർച്ച് 23 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചേക്കാമെന്നതിനാലാണിത്.
ഷാർജ എയർപോർട്ട്
വിമാനങ്ങൾ വൈകാനോ സമയക്രമത്തിൽ മാറ്റം വരാനോ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയം സ്ഥിരീകരിക്കണമെന്ന് ഷാർജ എയർപോർട്ട് അധികൃതർ അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അധിക സമയം മുൻകൂട്ടി കരുതി നേരത്തെ ഇറങ്ങണം. റോഡുകളിലെ കാഴ്ചാ പരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം.
യാത്രക്കാർ വിമാനത്താവളത്തിൽ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും എത്തണമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കൺഫേം ചെയ്ത ടിക്കറ്റ് ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് വരിക. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുമെന്നും എയർലൈൻ അറിയിച്ചു.
എയർ അറേബ്യ, എമിറേറ്റ്സ്
ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെ കാലാവസ്ഥ ബാധിച്ചേക്കാം. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ അറേബ്യ അറിയിച്ചു. വരും ദിവസങ്ങളിൽ യാത്രയ്ക്ക് കൂടുതൽ സമയം മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് എമിറേറ്റ്സും നിർദ്ദേശിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനിന്റെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. റോഡിലെ വെള്ളക്കെട്ടും ട്രാഫിക്കും കണക്കിലെടുത്ത് സാധാരണയേക്കാൾ നേരത്തെ യാത്ര തിരിക്കുക. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയെന്നും അധികൃതർ നിർദ്ദേശം നൽകി.
അബൂദബിയിൽ മിസൈൽ ആക്രമണം: അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരന് പരിക്ക്
UAE Nazia Staff Editor — March 23, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Indian man injured by falling debris;അബുദാബി: അബൂദബിയിലെ അൽ ഷവാമഖ് മേഖലയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരന് പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിനെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിട്ടതിനെ തുടർന്നാണ് ജനവാസ കേന്ദ്രത്തിൽ ഇതിൻ്റെ അവശിഷ്ടങ്ങൾ പതിച്ചത്. ഇന്ത്യക്കാരൻ്റെ പരിക്ക് നിസ്സാരമാണ് എന്നും ആശങ്ക വേണ്ടതില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് അടിയന്തര സേനാ വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തിയതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ജനങ്ങൾ വിവരങ്ങൾക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും, ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.
ഇറാൻ്റെ ആക്രമണ പരമ്പരകൾ ആരംഭിച്ചതിന് ശേഷം ഇതുവരെ രാജ്യ സേവനത്തിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചിട്ടുണ്ട്. ഇതിനുപുറമെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടു.
വിവിധ ആക്രമണങ്ങളിലായി ഇതുവരെ 161 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ ഇന്ത്യ, യു.എ.ഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, യെമൻ, ഒമാൻ തുടങ്ങി 20-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലരുടേയും നില നിസ്സാരവും ചിലരുടേത് ഗുരുതരവുമാണ്.
UAE Ink Inkas is offering low-cost flight;ഇനി വോട്ട് ചെയ്യാൻ കുറഞ്ഞ ചിലവിൽ വോട്ട് നാട്ടിലേക്ക് പറക്കാം; വിമാന സർവീസുമായി യുഎഇ ഇൻകാസ്;നിങ്ങൾ ചെയ്യേണ്ടത് ഇത്രയും മാത്രം
UAE March 23, 2026
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Ink Inkas is offering low-cost flight;ദുബായ്∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി യുഎഇ ഇൻകാസ്. ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ‘വോട്ട് ഫോർ കേരള’പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങളും അല്ലാത്തിടത്തേക്കു ഗ്രൂപ്പ് ബുക്കിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി എത്രയും വേഗം സീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന് ഇൻകാസ് അറിയിച്ചു. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2JmYqaUw2Yqu7FsDA. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതതു ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാം.
മുംബൈ, ഡൽഹി വിമാന സർവീസ്
ദുബായ്∙ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ ഇന്നു യുഎഇ സർവീസുകൾ നടത്തും. മുംബൈയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഷാർജ – ഹൈദരാബാദ് സെക്ടറിലും ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കും ഇന്നും സർവീസ് നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്.
ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നു ഗൾഫ് എയർ അറിയിച്ചു. ജൂൺ 30 വരെയുള്ള തീയതികളിലേക്കു യാത്ര മാറ്റാം.
ഈ മാസം 31 വരെയുള്ള ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. സൗദി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസുകൾ ആരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലെ അൽ ഖിരൻ മാളിൽ ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Rain alert in uae;യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാഗ്രതാനിർദ്ദേശവുമായി അധികൃതർ
Rain alert in uae;ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 27 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ട ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും പിന്നാലെയാണ് പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
അടുത്ത അഞ്ച് ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ്
തിങ്കൾ: രാജ്യത്തുടനീളം ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. രാത്രിയിൽ അൽ ഐൻ ഉൾപ്പെടെയുള്ള വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും.
ചൊവ്വാഴ്ച: പകൽ വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിലും രാത്രിയോടെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യും.
ബുധനാഴ്ച: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെങ്കിലും രാത്രി വൈകുന്നതോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്.
വ്യാഴം: ഉച്ചയ്ക്ക് ശേഷം അൽ ഐൻ, വടക്ക്, കിഴക്ക് മേഖലകളിൽ മഴ സജീവമാകും.
വെള്ളി: ദ്വീപുകളിൽ ആരംഭിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു.
കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ
മോശം കാലാവസ്ഥ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ താമസക്കാരോട് നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുകളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ടുനിൽക്കണം. മലയോര മേഖലകളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് (Flash floods) സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
നിയമം ലംഘിച്ചാൽ കനത്ത പിഴ
ഒഴുകുന്ന താഴ്വരകളിലേക്ക് (Wadis) വാഹനവുമായി പ്രവേശിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അബുദബി പൊലിസ് ഓർമ്മിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും, ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും.
Gold rate in uae:ഗ്രാമിന് 100 ദിർഹം വരെ ലാഭിക്കാൻ സുവർണ്ണാവസരം;യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു
ഈ മാസം ആദ്യവാരം സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്ക് ഇപ്പോൾ വലിയ ലാഭമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 10 ഗ്രാം സ്വർണ്ണത്തിന് മാർച്ചിലെ ഉയർന്ന നിരക്കിൽ ഏകദേശം 6,400 ദിർഹം നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,410 ദിർഹം നൽകിയാൽ മതി. അതായത് 1,000 ദിർഹത്തിന്റെ ലാഭം. 20 ഗ്രാം വാങ്ങുമ്പോൾ ഏകദേശം 1,900 ദിർഹം ലാഭിക്കാം. 50 ഗ്രാം വാങ്ങുമ്പോൾ ഏകദേശം 5,000 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.
ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് യുഎഇയിലെ വിലയെയും ബാധിച്ചത്. അന്താരാഷ്ട്ര തലത്തിൽ യുഎസ് ഡോളർ ശക്തിപ്പെട്ടതോടെ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. കൂടാതെ, വർഷാരംഭത്തിൽ ഉണ്ടായ വൻ വിലക്കയറ്റത്തിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പ് (Profit Booking) നടത്തിയതും വില താഴാൻ കാരണമായി.
ജനുവരി 29-ന് സ്വർണ്ണവില ഗ്രാമിന് 664.5 ദിർഹം എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ 541 ദിർഹത്തിലേക്ക് ഇടിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി 600 ദിർഹത്തിന് മുകളിൽ തുടർന്ന വില പെട്ടെന്ന് കുറഞ്ഞത് സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ അനുകൂലമായ സാഹചര്യമാണ്. എന്നാൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യുഎസ് പലിശ നിരക്കുകളും വിലയെ ഇനിയും സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ വിപണി സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.