oman flash flood claims:കനത്ത മഴ മിന്നൽ പ്രളയം; ഗൾഫിൽ മലയാളികളായ രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ

UAE RAIN

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

oman flash flood claims:ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഉമ്മ റംലയെ പ്രളയത്തിൽ കാണാതായി. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്ര പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികളുൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മസ്കത്ത്, വടക്കൻ-തെക്കൻ അൽ ബാതിന തുടങ്ങിയ മേഖലകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, മഴ ശക്തമായതിനെ തുടർന്ന് അമറാത്ത്–ബൗഷർ റോഡ് അധികൃതർ താൽക്കാലികമായി അടച്ചു. കൂടാതെ, വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും റോയൽ ഒമാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

malayali dies in israel;ഇസ്രായേലിൽ മലയാളി യുവാവ് മരണപ്പെട്ടു;യുദ്ധഭീതിയോടെ അവസാന സന്ദേശം;മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

UAE March 22, 2026

274006

malayali dies in israel തിരുവനന്തപുരം: ഇസ്രായേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം മുത്താന സ്വദേശി സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇസ്രായേലിലെ മലയാളി കൂട്ടായ്മയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ മാർച്ച് 17-നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താൻ ജോലി ചെയ്യുന്ന പ്രദേശത്ത് ശക്തമായ യുദ്ധം നടക്കുന്നുണ്ടെന്നും വലിയ പ്രശ്നങ്ങളുണ്ടെന്നും സുരേഷ് അന്ന് ഫോണിൽ പറഞ്ഞിരുന്നു. അതിനുശേഷം സുരേഷിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രായേലിലെത്തിയത്.

ആറു മാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. സുരേഷിന്റെ ഭാര്യ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. സുരേഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കല്ലമ്പലം പോലീസിൽ പരാതി നൽകി. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ എംബസി തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ബന്ധുക്കൾ പറഞ്ഞു. നോർക്ക വഴിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയും കുടുംബം സഹായം തേടിയിട്ടുണ്ട്.

Mixed Schedule Changes for Gulf-Bound; ഗൾഫ് യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യ; ചില സർവീസുകൾ റദ്ദാക്കി ആകാശ എയർ, കേരളത്തിൽനിന്ന് ഇന്ന് നിരവധി സർവീസുകൾ

UAE March 22, 2026

FLIGHT

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Mixed Schedule Changes for Gulf-Bound;ദുബൈ : ഗൾഫ് മേഖലയിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കേരളത്തിലെത് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ആകാശ എയർ അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 31 വരെ നിർത്തിവച്ചു. എന്നാൽ സഊദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആകാശ എയർ പതിവുപോലെ തുടരും. 

എയർ ഇന്ത്യ ഗ്രൂപ്പ് ഇന്നലെ വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 42 സർവീസുകളാണ് നടത്തിയത്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്ക് 26 പ്രത്യേക (അഡ്‌ഹോക്ക്) വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അബൂദബി, ഷാർജ, റാസൽഖൈമ, ദുബൈ എന്നിവിടങ്ങളിലേക്കാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തിയത്. ഇതിന് പുറമെ ഒമാനിലെ മസ്‌കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ യുഎഇയിലേക്കുള്ള അഡ്‌ഹോക്ക് സർവീസുകളിലുണ്ട്.

അതേസമയം, എയർ ഇന്ത്യയുടെ അൽ ഐൻ, സലാല, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 16 സർവീസുകൾ എയർ ഇന്ത്യ ഇന്ന് നടത്തും. 

ആകാശ എയർ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും, മുംബൈയിൽ നിന്ന് റിയാദിലേക്കും സർവീസുകൾ തുടരും. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ റീബുക്കിങ് സൗകര്യം

സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സെക്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇരു കമ്പനികളും സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

* എയർ ഇന്ത്യ: വെബ്സൈറ്റ് വഴിയോ ‘ടിയ’ (+91 63600 12345) എന്ന വാട്സാപ്പ് നമ്പർ വഴിയോ അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.

* ആകാശ എയർ: അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുത്തവർക്ക് മാർച്ച് 31 വരെ റദ്ദാക്കൽ പിഴയില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ 7 ദിവസത്തിനുള്ളിൽ പൂർണ റീഫണ്ട് നേടാനോ അവസരമുണ്ട്. ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും കൂടുതൽ വിവരങ്ങൾക്ക് +91 9606112131 എന്ന കെയർ സെന്റർ നമ്പറിൽ ബന്ധപ്പെടാമെന്നും ആകാശ എയർ അറിയിച്ചു. 

വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ പതിവുപോലെ തുടരും

Dubai Immigration Warns Against Scams;ഫോൺ വഴി എമിറേറ്റ്സ് ഐഡിയും OTPയും ചോദിച്ചാൽ സൂക്ഷിക്കുക! ദുബായ് ഇമിഗ്രേഷൻ കർശന മുന്നറിയിപ്പ്

UAE March 22, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

273839

Dubai Immigration Warns Against Scams;ദുബായ്: ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ (ജിഡിആർഎഫ്എ) താമസക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, വൺ-ടൈം പാസ്‌വേഡ് (OTP) പോലുള്ള അത്യന്തം സ്വകാര്യ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് പ്രതികരിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെ വർധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. മുൻപ് ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ജി ഡി ആർ എഫ് എ, ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും നിർദേശിച്ചു. സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും Dubai Now ആപ്ലിക്കേഷൻ, ജി ഡി ആർ എഫ് എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, @gdrfadubai സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ അഭ്യർഥിച്ചു.

സൈബർ തട്ടിപ്പുകൾക്കെതിരെ സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും ജനങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *