Eid ul Fitr 2026 Kerala date announcement മാസപ്പിറവി കണ്ടു,​ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Eid ul Fitr 2026 Kerala date announcement തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പുതുക്കിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു

UAE Nazia Staff Editor — March 19, 2026 · 0 Comment

268370

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

cbse class 10 results new evaluation: അബുദബി: ​ഗൾഫ് രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റദ്ദാക്കിയ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾക്ക് പുതുക്കിയ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു. മാർച്ച് 18-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുതിയ മാർഗ്ഗരേഖ പുറത്തുവിട്ടത്. യുഎഇ, സഊദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായിരിക്കും ഈ തീരുമാനം ബാധകമാകുക.

ഫലപ്രഖ്യാപനം എങ്ങനെ?

വിദ്യാർത്ഥികൾ ഇതിനകം എഴുതിയ പരീക്ഷകളിലെ പ്രകടനവും സ്കൂളുകൾ സമർപ്പിച്ച ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളും അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ഫലം തയ്യാറാക്കുന്നത്. റദ്ദാക്കിയ വിഷയങ്ങൾക്കായി പ്രത്യേകം പരീക്ഷകൾ നടത്തില്ലെന്ന് ബോർഡ് വ്യക്തമാക്കി. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന രീതിയിലായിരിക്കും മൂല്യനിർണ്ണയം:

എല്ലാ പരീക്ഷകളും എഴുതിയവർ: പരീക്ഷകളിലെ പ്രകടനം നേരിട്ട് ഫലമായി കണക്കാക്കും.

നാല് പരീക്ഷകൾ എഴുതിയവർ: ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി മാർക്ക് റദ്ദാക്കിയ പരീക്ഷകൾക്ക് നൽകും.

മൂന്ന് പരീക്ഷകൾ എഴുതിയവർ: മികച്ച രണ്ട് വിഷയങ്ങളിലെ മാർക്കിന്റെ ശരാശരി പരിഗണിക്കും.

രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർ: എഴുതിയ രണ്ട് പരീക്ഷകളുടെയും ശരാശരി മാർക്ക് ബാക്കിയുള്ള വിഷയങ്ങൾക്ക് നൽകും.

പന്ത്രണ്ടാം ക്ലാസ് ഫലം പിന്നീട്

സ്കൂളുകൾ ഇതിനകം അപ്‌ലോഡ് ചെയ്ത ഇന്റേണൽ മാർക്കുകൾ അന്തിമ ഫലത്തിന്റെ ഭാഗമായിരിക്കും. പത്താം ക്ലാസ് ഫലം മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടേതിനൊപ്പം തന്നെ പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു. എന്നാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മൂല്യനിർണ്ണയ പദ്ധതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കുന്നതാണ്.

നിലവിലെ ഫലത്തിൽ തൃപ്തരല്ലാത്തവർക്കോ പരീക്ഷ എഴുതാൻ കഴിയാത്തവർക്കോ രണ്ടാമതൊരു ബോർഡ് പരീക്ഷ എഴുതി മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരം നൽകും. പരീക്ഷാ കേന്ദ്രങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്കും എഴുതിയ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഫലം ലഭ്യമാക്കും.

കണക്ക്, ഇംഗ്ലീഷ്, സയൻസ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലും വിവിധ ഭാഷകളിലും നൈപുണ്യ വിഷയങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഗൾഫ് മേഖലയിൽ പരീക്ഷ എഴുതിയത്.

Expat dead in uae: പ്രവാസി മലയാളി വനിതാ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

Expat dead in uae: ഷാർജ ∙ ആറ്റിങ്ങൽ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. തൊട്ടാവാരം ഗിരീഷത്തിൽ ഗിരിലാലിന്റെ ഭാര്യ സിന്ധു (48) ആണ് കഴിഞ്ഞ ദിവസം ഷാർജയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം നാളെ രാവിലെ തൊപ്പിചന്ത പാലംകോണത്തുള്ള സിന്ധുവിന്റെ വീട്ടിൽ സംസ്കരിക്കും.

Weather changes in uae: പ്രവാസികൾ കരുതിയിരിക്കൂ; വൈകാതെ അന്തരീക്ഷം മാറിമറിയും;കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

Weather changes in uae: അബുദാബി: യുഎഇയിലെ കാലാവസ്ഥ ഇന്ന് മാറിമറിയും. ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ചില വടക്കൻ പ്രദേശങ്ങളിലും പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് അറിയിപ്പ്

രാജ്യത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും ചില പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 15ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കരുതപ്പെടുന്നു. അബുദാബിയിലും ഷാർജയിലും 23 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില. അതേസമയം ദുബായിൽ 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഏറ്റവും ഉയർന്ന താപനില യഥാക്രമം 36,35,36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും.

വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ മിതമായ അല്ലെങ്കിൽ ശക്തമായ കാറ്റുവീശും. ഇവ പകൽ സമയം 35 കിലോമീറ്റർ വരെ വേഗതയിൽ പൊടിയും മണലും വീശാൻ കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്‌ദ്ധമായിരിക്കും. ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായിരിക്കുന്ന പ്രവാസികൾക്ക് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ് പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം. പൊടിക്കാറ്റും മഴയും ശക്തമായാൽ അത് ജോലിക്ക് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഗതാഗതത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചേക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *