Expat dead in uae: പ്രവാസി മലയാളിക്ക് യുഎഇയിൽ മരണപ്പെട്ടു ;വിട വാങ്ങിയത് മലപ്പുറം സ്വദേശി

IMG 20260318 200950

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Expat dead in uae: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം എടരിക്കോട് അരീക്കൽ സ്വദേശിയായ മുഹമ്മദ് ഷാഫി (43) യുഎഇയിൽ മരിച്ചു. അബുദാബിയിൽ പിആർഒ ആയി ജോലി ചെയ്തുവരികയായിരുന്നു.
തോട്ടത്തിൽ അബ്ദുറഹ്മാനും പാത്തുമ്മുവും മകനാണ്. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി, നൂറ ഫാത്തിമ.
കബറടക്കം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Elon Musks Starlink;ഇനി ഇന്റർനെറ്റിന് സൂപ്പർ സ്പീഡ്; ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം യു.എ.ഇയിൽ ലഭ്യമായിത്തുടങ്ങി

UAE March 18, 2026

267711

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Elon Musks Starlink:ദുബൈ: അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് യു.എ.ഇയിലും ലഭ്യമായിത്തുടങ്ങിയതായി കമ്പനിയുടെ വെബ്‌സൈറ്റ് അറിയിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സേവനം രാജ്യത്തെ താമസക്കാർക്ക് പ്രതിമാസം ഏകദേശം 300 ദിർഹം നിരക്കിലുള്ള പാക്കേജുകളിൽ ലഭ്യമാകും. പ്രതിമാസം 230 ദിർഹത്തിന്റെ ‘റെസിഡൻഷ്യൽ ലൈറ്റ്’ (Residential Lite) പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ബിസിനസ് സ്ഥാപനങ്ങൾക്കായി 248 ദിർഹത്തിന്റെ പ്രത്യേക പ്രതിമാസ പ്ലാനുകളും ലഭ്യമാണ്.

സ്റ്റാർലിങ്കിന്റെ ഔദ്യോഗിക അവൈലബിലിറ്റി മാപ്പിൽ യു.എ.ഇ ഉൾപ്പെട്ടതോടെയാണ് രാജ്യത്ത് സേവനം സജീവമായതായി വ്യക്തമായത്. 

മസ്കിന്റെ ബഹിരാകാശ സംരംഭമായ സ്പേസ്എക്സ് (SpaceX) ആണ് സ്റ്റാർലിങ്ക് വികസിപ്പിച്ചത്. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിലെ (Low-Earth orbit) ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ഇവ അതിവേഗ ഇന്റർനെറ്റ് നൽകുന്നത്. സാധാരണ ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പരിമിതിയുള്ളതോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത സാറ്റലൈറ്റ് ഇന്റർനെറ്റുകളിൽ നിന്ന് വ്യത്യസ്തമായി വളരെ താഴ്ന്ന ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്നതിനാൽ മികച്ച വേഗത നൽകാനും തടസ്സങ്ങൾ (latency) കുറയ്ക്കാനും സ്റ്റാർലിങ്കിന് സാധിക്കുന്നു.

ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ സേവനം നിലവിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം എമിറേറ്റ്സ്, ഫ്ലൈദുബൈ വിമാനങ്ങളിലും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കിയിരുന്നു.

Uae school!ശ്രദ്ധിക്കുക!!യുഎഇയിലെ സ്കൂളുകൾക്ക് പുതിയ നിർദേശം

Uncategorized March 18, 2026

Stock teacher school 177fc865b49 original ratio

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae school; ദുബായ്: വസന്തകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നാൽ ആദ്യ രണ്ടാഴ്ച കൂടെ ഓൺലൈൻ പഠനം തുടരാൻ യുഎഇയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം.കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് ഈ തീരുമാനമെടുത്തത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് 9 മുതൽ മാർച്ച് 22 വരെയാണ് യുഎഇയിലെ സ്കൂളുകൾക്ക് വസന്തകാല അവധി നൽകിയിട്ടുള്ളത്. അവധി കഴിഞ്ഞ് മാർച്ച് 23 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും

എന്നാൽ സ്കൂളിൽ നേരിട്ടുള്ള പഠനത്തിന് പകരം ഓൺലൈൻ വഴിയായിരിക്കും. രാജ്യത്തെ എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ നിയമം ബാധകമാണെന്നും അറിയിച്ചു.

കൂടാതെ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് മാർച്ച് 2 മുതൽ യുഎഇയിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. കൂടാതെ നിലവിലെ സാഹചര്യം ആഴ്ചതോറും നിരീക്ഷിക്കുമെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നേരിട്ടുള്ള പഠനത്തിലേക്ക് മടങ്ങുന്ന കാര്യം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി

അതേസമയം കുട്ടികൾക്ക് ഓൺലൈൻ പഠനം ആയതിനാൽ അവരെ പരിചരിക്കുന്നതിനായി ഫെഡറൽ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യം കൂടെ നൽകി. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 8 വരെ പഠിക്കുന്ന കുട്ടികളുടെയും നഴ്സറികളിൽ പോകുന്ന കുട്ടികളുടെയും മാതാപിതാക്കൾക്കാണ് ഈ ആനുകൂല്യം.

ഓൺലൈൻ പഠനം തുടരാനാണ് നിർദ്ദേശമെങ്കിലും പരീക്ഷകളോ മറ്റ് അക്കാദമിക് ആവശ്യങ്ങളോ ഉണ്ടെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശനമായ വിലയിരുത്തലിന് ശേഷം ഇത്തരം അപേക്ഷകളിലെ തീരുമാനം അറിയിക്കുമെന്നും വ്യക്തമാക്കി

Related Posts

Leave a Reply

Your email address will not be published. Required fields are marked *