
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Traffic alert in uae;ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ധനടാങ്കിന് തീപിടിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് സ്ട്രീറ്റ്, എയര്‍പോര്‍ട്ട് ടണല്‍, കാസബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളാണ് ദുബൈ പൊലിസ് അടച്ചത്.
കൂടാതെ, കാര്‍ഗോ വില്ലേജ്, മറാകേഷ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനുകളില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതവും താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും ഔദ്യോഗിക ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലിസ് അറിയിച്ചു. കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനും സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്ത് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, വിമാനത്താവളത്തിന് സമീപത്തെ ഇന്ധനടാങ്കിലുണ്ടായ തീപിടിത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. നിലവില്‍ സ്ഥിഗതികള്‍ ശാന്തമാണെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനത്താവളത്തിലെ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിന് പിന്നാലെ, ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വിസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍സും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും വിമാനങ്ങളുടെ പുതിയ സമയക്രമം അറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
UAE reopens airspace:സുരക്ഷ ഉറപ്പാക്കിയതിന് പിന്നാലെ യു.എ.ഇ വ്യോമപാത തുറന്നു
UAE March 17, 2026
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE reopens airspace;അബുദാബി: രാജ്യത്തെ വ്യോമപാതയിലെ വിമാന ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ന് നേരത്തെ അധികൃതർ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു.
സുരക്ഷാ, പ്രവർത്തന വെല്ലുവിളികൾ സമഗ്രമായി വിലയിരുത്തിയതിനും ദേശീയ-അന്തർദേശീയ ഏജൻസികളുമായി ഏകോപനം നടത്തിയതിനും ശേഷമാണ് വ്യോമപാത വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യോമപാതയുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനുമാണ് എക്കാലത്തും പൂർണ്ണ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പുതിയ സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകളെയും പൊതുജനങ്ങളെയും അറിയിക്കുമെന്ന് ജി.സി.എ.എ സ്ഥിരീകരിച്ചു.
യാത്രാ സമയങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും മറ്റ് സഹായങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ ഏകോപനത്തോടെ എയർലൈനുകൾ ലഭ്യമാക്കും.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അതോറിറ്റി, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. അസാധാരണമായ ഈ സാഹചര്യത്തിൽ സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും, വിവരങ്ങൾ അറിയാൻ ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
Iran missile attack on UAE 2026 യുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ
UAE March 17, 2026
Iran missile attack on UAE 2026 ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്കായി സൗജന്യ ‘ഫസ’ ഡിസ്‌കൗണ്ട് മെമ്പർഷിപ്;ആനുകൂല്യങ്ങൾ ഏറെ;എങ്ങനെ അപേക്ഷിക്കാം?
Free ‘Fasa’ discount membership; അബുദാബി∙ ‘കുടുംബവർഷം 2026’ പ്രമാണിച്ച് യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്കായി സൗജന്യ ‘ഫസ’ ഡിസ്‌കൗണ്ട് മെമ്പർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമായി. കുടുംബങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി ‘ഫസ’യും കുടുംബ മന്ത്രാലയവും ചേർന്നാണ് ഈ പുതിയ സാമൂഹിക സംരംഭം പ്രഖ്യാപിച്ചത്. യുഎഇയെ തങ്ങളുടെ വാസസ്ഥലമായി തിരഞ്ഞെടുത്ത എല്ലാ കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം നൽകുന്നത്. പദ്ധതി റമസാൻ നാളുകളിൽ കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്നാണ് പ്രതീക്ഷ.
പതിയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ
യുഎഇയ്ക്കകത്തും പുറത്തുമായി 34,000-ത്തിലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഓഫറുകളും കിഴിവുകളും, ‘ഫസ സ്റ്റോറുകൾ’ വഴി 28,000-ത്തിലധികം ഭക്ഷ്യ-ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, ലോകത്തെങ്ങുമുള്ള 5,000-ത്തിലധികം ഹോട്ടലുകളിൽ ‘ഫസ അമാകീൻ’ സേവനം വഴി താമസത്തിനും യാത്രാ പാക്കേജുകൾക്കും ഇളവുകൾ, ഫസ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പരിപാടികൾക്കും 70% വരെ വിലക്കിഴിവ്.
റജിസ്ട്രേഷൻ നടപടികൾ
യോഗ്യതയുള്ള കുടുംബങ്ങൾക്ക് www.fazaa.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വത്തിനായി അപേക്ഷിക്കാം. കുറഞ്ഞത് ഒരു കുട്ടിയെങ്കിലും ഉള്ള കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ‘കുടുംബവർഷം 2026’ അവസാനിക്കുന്നത് വരെ ഈ മെമ്പർഷിപ്പ് സാധുവായിരിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഡിജിറ്റൽ കാർഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനും പ്രത്യേക സാങ്കേതിക സഹായ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
യുഎഇയുടെ വികസന യാത്രയിലെ നിർണായക പങ്കാളികളാണ് താമസക്കാരായ കുടുംബങ്ങളെന്ന് കുടുംബ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ അബ്ദുൽറഹ്മാൻ തഹ്‌ലക് പറഞ്ഞു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളെ മുൻനിർത്തിയാണ് ഇത്തരം മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എല്ലാവർക്കും ഉൾക്കൊള്ളുന്നതും സന്തോഷകരവുമായ ഒരു ജീവിതസാഹചര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫസ ജനറൽ മാനേജർ അഹമ്മദ് മുഹമ്മദ് ബുഹാറൂൺ വ്യക്തമാക്കി.
Rain alert in uae: യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം;താപനില കുതിച്ചുയരും:പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക
rain alert in uae: ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശവും താപനിലയിലെ നേരിയ വർധനവും ഉണ്ടാകും. കൂടാതെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.രാജ്യത്തിന്റെ ചില തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലുമാണ് നേരിയ മഴയ്ക്ക് സാധ്യത. ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിലെ വായു സംവിധാനങ്ങളും കൂടിച്ചേരുന്നതാണ് ഈ മഴയ്ക്ക് കാരണമാകുന്നത് എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയോടെ ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
നിലവിൽ തണുപ്പിന്റെ കാഠിന്യം കുറഞ്ഞ് താപനിലയിൽ നേരിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് 30°C മുതൽ 35°C വരെ താപനില ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 28°C നും 33°C നും ഇടയിലായിരിക്കും താപനില ഉണ്ടായിരിക്കുക.
അതേസമയം, പർവതപ്രദേശങ്ങളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ തന്നെ തുടരും.
കൂടാതെ രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. ഇത് മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുകയും ചെയ്യും. കൂടാതെ ശനിയാഴ്ച രാവിലെയും ഞായറാഴ്ച പുലർച്ചെയും പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകാനും സാധ്യതയുണ്ട്. ഇത് റോഡിലെ കാഴ്ചാപരിധി കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അതേസമയം നേരിയതോ മിതമായതോ ആയ കാറ്റാണ് ഈ ആഴ്ച പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തും. അതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അറിയിച്ചു
Dubai airport: ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ആക്രമണത്തിൽ തീപിടുത്തം
Dubai airport; ദുബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തുവെന്നാണ് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഒന്ന് ലക്ഷ്യം വെച്ചായിരുന്നു ഇറാനിൽ നിന്നുമുള്ള ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വിമാനത്താവളത്തിന് സമീപത്ത് തീപിടുത്തം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സംഭവത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം യുഎഇ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം വിജയകരമായി തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ആക്രമണശ്രമം രാജ്യത്തിൻ്റെ കരുത്തുറ്റ പ്രതിരോധ നിര തകർക്കുകയായിരുന്നു. സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കി.
യുഎഇ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് 298 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,606 ഡ്രോണുകളുമാണ് യുഎഇ സേന ആകാശത്തുവെച്ച് തകർത്തത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഇത്തരം നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത്