Gold rate in uae; സ്വർണ്ണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

gold 2

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Gold rate in uae; ദുബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആഴ്ചകളോളം കുതിച്ചുയർന്ന ദുബൈയിലെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും വിലയിലുണ്ടായ ഈ കുറവ് സ്വർണ്ണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഇന്ന് രാവിലെ പത്തരയോടെയുള്ള കണക്കനുസരിച്ച്, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 604.25 ദിർഹമാണ് നിരക്ക്. ഞായറാഴ്ച ഇത് 604.75 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 559.50 ദിർഹമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 560 ദിർഹമായിരുന്നു.

മാർച്ച് മാസത്തിന്റെ തുടക്കം മുതൽ വിപണിയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് ദൃശ്യമായത്. മാസത്തിന്റെ ആദ്യ വാരത്തിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 641 ദിർഹം വരെ ഉയർന്നിരുന്നു. എന്നാൽ തുടർദിവസങ്ങളിൽ വില ക്രമേണ താഴേക്ക് വരികയായിരുന്നു.

മാർച്ച് മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 641 ദിർഹം വരെ ഉയർന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നിലെത്തിയ സ്വർണ്ണവില, രണ്ടാം വാരത്തിൽ നേരിയ ഏറ്റക്കുറച്ചിലുകളോടെയാണ് മുന്നോട്ട് പോയത്. മാർച്ച് 10-ന് വില 628 ദിർഹം വരെ ഉയർന്നുവെങ്കിലും മൂന്നാം വാരത്തോടെ വിപണിയിൽ ഇടിവ് പ്രകടമായി. മാർച്ച് 13 മുതൽ തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന നിരക്ക്, 606.50 ദിർഹത്തിൽ നിന്ന് താഴ്ന്ന് ഇന്ന് ഗ്രാമിന് 604.25 ദിർഹം എന്ന നിലയിലെത്തി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണം ഔൺസിന് ഏകദേശം 5,000 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മേഖലയിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് എണ്ണ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വാരാന്ത്യത്തിൽ ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണവും, ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടിയും വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഊർജ്ജ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇത് കറൻസി വിപണിയിലും ചരക്ക് വിപണിയിലും പുതിയ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, നിലവിൽ സ്വർണ്ണവിലയിലുണ്ടായ കുറവ് നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

Traffic alert in uae;ആ വഴി പോകരുത്!!!ഡ്രോൺ ആക്രമണമുണ്ട്; യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം

UAE March 17, 2026

265081

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Traffic alert in uae;ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ധനടാങ്കിന് തീപിടിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് സ്ട്രീറ്റ്, എയര്‍പോര്‍ട്ട് ടണല്‍, കാസബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളാണ് ദുബൈ പൊലിസ് അടച്ചത്. 
കൂടാതെ, കാര്‍ഗോ വില്ലേജ്, മറാകേഷ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനുകളില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതവും താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. 
ഡ്രൈവര്‍മാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും ഔദ്യോഗിക ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലിസ് അറിയിച്ചു. കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനും സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്ത് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, വിമാനത്താവളത്തിന് സമീപത്തെ ഇന്ധനടാങ്കിലുണ്ടായ തീപിടിത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. നിലവില്‍ സ്ഥിഗതികള്‍ ശാന്തമാണെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനത്താവളത്തിലെ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിന് പിന്നാലെ, ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വിസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍സും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും വിമാനങ്ങളുടെ പുതിയ സമയക്രമം അറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

UAE reopens airspace:സുരക്ഷ ഉറപ്പാക്കിയതിന് പിന്നാലെ യു.എ.ഇ വ്യോമപാത തുറന്നു

UAE March 17, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

265078

UAE reopens airspace;അബുദാബി: രാജ്യത്തെ വ്യോമപാതയിലെ വിമാന ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ന് നേരത്തെ അധികൃതർ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു. 

സുരക്ഷാ, പ്രവർത്തന വെല്ലുവിളികൾ സമഗ്രമായി വിലയിരുത്തിയതിനും ദേശീയ-അന്തർദേശീയ ഏജൻസികളുമായി ഏകോപനം നടത്തിയതിനും ശേഷമാണ് വ്യോമപാത വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യോമപാതയുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനുമാണ് എക്കാലത്തും പൂർണ്ണ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പുകളെയും പൊതുജനങ്ങളെയും അറിയിക്കുമെന്ന് ജി.സി.എ.എ സ്ഥിരീകരിച്ചു.

യാത്രാ സമയങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും മറ്റ് സഹായങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ ഏകോപനത്തോടെ എയർലൈനുകൾ ലഭ്യമാക്കും.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അതോറിറ്റി, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. അസാധാരണമായ ഈ സാഹചര്യത്തിൽ സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും, വിവരങ്ങൾ അറിയാൻ ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Iran missile attack on UAE 2026 യുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ

UAE March 17, 2026

Iran missile attack on UAE 2026 ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രം​ഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്കായി സൗജന്യ ‘ഫസ’ ഡിസ്‌കൗണ്ട് മെമ്പർഷിപ്;ആനുകൂല്യങ്ങൾ ഏറെ;എങ്ങനെ അപേക്ഷിക്കാം?

Free ‘Fasa’ discount membership; അബുദാബി∙ ‘കുടുംബവർഷം 2026’ പ്രമാണിച്ച് യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്കായി സൗജന്യ ‘ഫസ’  ഡിസ്‌കൗണ്ട് മെമ്പർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമായി. കുടുംബങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി ‘ഫസ’യും കുടുംബ മന്ത്രാലയവും ചേർന്നാണ് ഈ പുതിയ സാമൂഹിക സംരംഭം പ്രഖ്യാപിച്ചത്. യുഎഇയെ തങ്ങളുടെ വാസസ്ഥലമായി തിരഞ്ഞെടുത്ത എല്ലാ കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം നൽകുന്നത്. പദ്ധതി റമസാൻ നാളുകളിൽ കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്നാണ് പ്രതീക്ഷ.

പതിയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ
യുഎഇയ്ക്കകത്തും പുറത്തുമായി 34,000-ത്തിലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഓഫറുകളും കിഴിവുകളും, ‘ഫസ സ്റ്റോറുകൾ’ വഴി 28,000-ത്തിലധികം ഭക്ഷ്യ-ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, ലോകത്തെങ്ങുമുള്ള 5,000-ത്തിലധികം ഹോട്ടലുകളിൽ ‘ഫസ അമാകീൻ’ സേവനം വഴി താമസത്തിനും യാത്രാ പാക്കേജുകൾക്കും ഇളവുകൾ, ഫസ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പരിപാടികൾക്കും 70% വരെ വിലക്കിഴിവ്.

റജിസ്ട്രേഷൻ നടപടികൾ
യോഗ്യതയുള്ള കുടുംബങ്ങൾക്ക് www.fazaa.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വത്തിനായി അപേക്ഷിക്കാം. കുറഞ്ഞത് ഒരു കുട്ടിയെങ്കിലും ഉള്ള കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ‘കുടുംബവർഷം 2026’ അവസാനിക്കുന്നത് വരെ ഈ മെമ്പർഷിപ്പ് സാധുവായിരിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഡിജിറ്റൽ കാർഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനും പ്രത്യേക സാങ്കേതിക സഹായ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

യുഎഇയുടെ വികസന യാത്രയിലെ നിർണായക പങ്കാളികളാണ് താമസക്കാരായ കുടുംബങ്ങളെന്ന് കുടുംബ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ അബ്ദുൽറഹ്മാൻ തഹ്‌ലക് പറഞ്ഞു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളെ മുൻനിർത്തിയാണ് ഇത്തരം മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എല്ലാവർക്കും ഉൾക്കൊള്ളുന്നതും സന്തോഷകരവുമായ ഒരു ജീവിതസാഹചര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫസ ജനറൽ മാനേജർ അഹമ്മദ് മുഹമ്മദ് ബുഹാറൂൺ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *