
WhatsApp Business Premium features കാലിഫോർണിയ: ജനപ്രിയ മെസേജിംഗ് ആപ്പായ WhatsApp ഉടൻ തന്നെ ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ സേവനം ഉപയോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും അധിക ഫീച്ചറുകളും നൽകുന്നതായിരിക്കും. സാധാരണ ഉപയോക്താക്കൾക്ക് ആപ്പ് സൗജന്യമായി തന്നെ തുടരുമെങ്കിലും കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് പ്രീമിയം പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം ലഭിക്കുമെന്നാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ പതിപ്പിന് “WhatsApp Plus” എന്ന പേര് നൽകാൻ സാധ്യതയുണ്ട്. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് നിരവധി പ്രത്യേക ഫീച്ചറുകളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടും എന്നാണ് വിവരങ്ങൾ. കൂടുതൽ സമയം WhatsApp ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
പ്രീമിയം പ്ലാനിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ആപ്പിന്റെ രൂപഭാവം ഇഷ്ടാനുസരണം മാറ്റാൻ കഴിയുന്ന സൗകര്യം. ഉപയോക്താക്കൾക്ക് പുതിയ ഐക്കണുകൾ, വ്യത്യസ്ത നിറങ്ങൾ, വിവിധ തീമുകൾ എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചെറിയ മാറ്റങ്ങളാണെങ്കിലും ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വ്യക്തിപരമായ അനുഭവം നൽകുന്ന കസ്റ്റമൈസേഷൻ ഫീച്ചറുകൾക്ക് വലിയ ആവശ്യകതയുണ്ട്.
ഇതിനുപുറമെ പ്രീമിയം ഉപയോക്താക്കൾക്ക് പ്രത്യേക സ്റ്റിക്കറുകൾ, വ്യത്യസ്തമായ നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ, ചാറ്റുകളിൽ കൂടുതൽ പ്രകടമായ റിയാക്ഷനുകൾ എന്നിവയും ലഭിക്കാൻ സാധ്യതയുണ്ടെന്നതാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ചാറ്റിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ജീവനക്കാരന്റെ രാജി നിരസിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടോ? യുഎഇ നിയമം പറയുന്നത് ഇതാണ്
UAE Nazia Staff Editor — March 8, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈ: യുഎഇയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ സമർപ്പിക്കുന്ന രാജി നിരസിക്കാനോ, ജോലിയിൽ തുടരാൻ നിർബന്ധിക്കാനോ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് നിയമവിദഗ്ധർ. രാജി സ്വീകരിക്കാതെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും ശമ്പളം തടഞ്ഞുവെക്കുന്നതും നിയമവിരുദ്ധമാണ്. യുഎഇ തൊഴിൽ നിയമം ജീവനക്കാരന്റെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് പരിശോധിക്കാം.
രാജി നിരസിക്കാനാവില്ല
2021-ലെ ഫെഡറൽ ഡിക്രി നിയമം (നമ്പർ 33) പ്രകാരം തൊഴിൽ കരാർ അവസാനിപ്പിക്കാൻ ഇരു കക്ഷികൾക്കും തുല്യ അവകാശമുണ്ട്. തൊഴിലുടമയുടെ അനുവാദമില്ലെങ്കിലും നിയമപരമായ വ്യവസ്ഥകൾ പാലിച്ച് ഒരു ജീവനക്കാരന് ജോലിയിൽ നിന്ന് പിന്മാറാം. രാജി സ്വീകരിക്കാതിരിക്കുകയോ, ഹാജരില്ലെന്ന് കാട്ടി ശമ്പളം കുറയ്ക്കുകയോ, ഒളിച്ചോട്ടത്തിന് (Absconding Case) കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
നോട്ടീസ് കാലയളവ് നിർബന്ധം
രാജി സമർപ്പിക്കുമ്പോൾ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നോട്ടീസ് കാലയളവ് പാലിച്ചിരിക്കണം. നിയമപ്രകാരം ഇത് 30 ദിവസത്തിൽ കുറയാനും 90 ദിവസത്തിൽ കൂടാനും പാടില്ല. ഈ കാലയളവ് കൃത്യമായി പാലിച്ച് നൽകുന്ന രാജി തള്ളിക്കളയാൻ കമ്പനികൾക്ക് കഴിയില്ല.
ബലപ്രയോഗം പാടില്ല
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 14 പ്രകാരം ജീവനക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് ‘ബലപ്രയോഗം’ ആയി കണക്കാക്കും. പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയോ മറ്റ് സമ്മർദ്ദങ്ങൾ ഉപയോഗിച്ചോ ഒരാളെ ജോലിയിൽ തുടരാൻ നിർബന്ധിക്കുന്നത് കടുത്ത നിയമലംഘനമാണ്.
ജീവനക്കാർ ശ്രദ്ധിക്കാൻ
- തൊഴിലുടമ രാജി സ്വീകരിക്കുന്നില്ലെങ്കിൽ ഭാവിയിൽ തെളിവായി ഉപയോഗിക്കാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:
- രാജി ഔദ്യോഗിക ഇമെയിൽ വഴിയോ കമ്പനിയുടെ ആന്തരിക പോർട്ടൽ വഴിയോ സമർപ്പിക്കുക.
- രാജി അയച്ചതിന്റെ രേഖകൾ (Screenshot അല്ലെങ്കിൽ Copy) സൂക്ഷിക്കുക.
- നോട്ടീസ് കാലയളവ് പൂർത്തിയാക്കാൻ തയ്യാറാണെന്ന് അറിയിക്കുക.
തൊഴിലുടമ ഭീഷണി തുടരുകയാണെങ്കിൽ ജീവനക്കാർക്ക് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MoHRE) പരാതി നൽകാവുന്നതാണ്
can an employer reject an employee resignation here is what uae labour law says]
Flight services partially resume;യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; വിമാനം കൃത്യസമയത്ത് പുറപ്പെടുമോ? ഫോണ്‍ കോളുകളുടെ പ്രവാഹം
Uncategorized March 8, 2026

Flight services partially resume;ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അയല്‍രാജ്യങ്ങളോട് മാപ്പപേക്ഷിക്കുകയും ഇനി ആക്രമിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ മേഖല സാധാരണനിലയിലേക്ക്. ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എ.ഇയില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ യാത്രാ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി ട്രാവല്‍ ഏജന്‍സികളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമാണ്.
ഇന്നലെ മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, വിമാനക്കമ്പനികള്‍ നേരിട്ട് ബന്ധപ്പെട്ട് യാത്ര സ്ഥിരീകരിക്കാത്ത പക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂളുകളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാലാണിത്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവന വന്നതോടെ വിമാനയാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുമോ എന്ന് ഉറപ്പാക്കാനാണ് ഏജന്‍സികളെ പ്രധാനമായും സമീപിക്കുന്നത്. ചൈനയില്‍ നിന്നുള്ള ബിസിനസ്, ‘മൈസ്’ യാത്രകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് വൈസ്‌ഫോക്‌സ് ട്രാവല്‍സ് സീനിയര്‍ മാനേജര്‍ സുബൈര്‍ തെക്കേപ്പുറത്ത് വളപ്പില്‍ പറഞ്ഞു. സ്‌കൂള്‍ അവധിയും കുടുംബങ്ങള്‍ മടങ്ങിപ്പോകുന്ന സമയവുമായതിനാല്‍ വരും ആഴ്ചകളില്‍ തിരക്ക് വര്‍ദ്ധിക്കും.
എങ്കിലും, പെരുന്നാള്‍ അവധിക്ക് വിനോദയാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകുമോ എന്ന പേടിയാണ് പലരെയും തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സായുധ സേനയും വിമാനത്താവള അധികൃതരും സജ്ജമാണ്. വിമാന ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം- അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ദുബൈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ ചെറിയൊരു അവശിഷ്ടം പതിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
Pakistani driver dies ;ദുബൈയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; ആകെ മരണം നാല്
Pakistani driver dies :ദുബൈ: വ്യോമാക്രമണ പ്രതിരോധത്തിനിടെ തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ദുബൈയിൽ ഒരാൾക്കൂടി മരിച്ചു. അൽ ബർഷയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. മരിച്ചയാൾ പാകിസ്താൻ സ്വദേശിയായ ഡ്രൈവറാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് പാകിസ്താനികൾ, ഒരു നേപ്പാൾ സ്വദേശി, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മറ്റൊരു സംഭവത്തിൽ, മിസൈൽ പ്രതിരോധിക്കുന്നതിനിടെ തകർന്ന അവശിഷ്ടങ്ങൾ വീണ് ദുബൈ മറീനയിലെ ഒരു ടവറിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ സന്ദർശിച്ച് പ്രസിഡന്റ്
അബൂദബിയിലെ ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. പ്രവാസികളുടെയും പൗരന്മാരുടെയും സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും യുഎഇ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും ആശ്വാസം പകർന്ന് സംസാരിച്ച അദ്ദേഹം, രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും വ്യക്തമാക്കി.
വ്യോമപ്രതിരോധം ശക്തം
യുഎസ്-ഇസ്‌റാഈൽ-ഇറാൻ യുദ്ധത്തിന്റെ എട്ടാം ദിനമായ ശനിയാഴ്ച 16 ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളുമാണ് യുഎഇ വ്യോമപ്രതിരോധ വിഭാഗം കണ്ടെത്തിയത്. ഇതിൽ 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും വിജയകരമായി തകർത്തു. ഒരു മിസൈൽ കടലിൽ പതിച്ചു. രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതായും റിപ്പോർട്ടുണ്ട്.
അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങളിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ മാത്രമേ തിരിച്ചടി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
UAE weather alert heavy fog rain യുഎഇയിൽ കാലാവസ്ഥ മാറുന്നു; കനത്ത മൂടൽമഞ്ഞും മഴയും തണുപ്പും വരുന്നു, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Latest March 8, 2026
UAE weather alert heavy fog rain : ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കനത്ത മൂടൽമഞ്ഞ്, മഴ, ശക്തമായ കാറ്റ്, താപനിലയിലെ കുറവ് എന്നിവയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന വിവരങ്ങൾ:
- മൂടൽമഞ്ഞ് ജാഗ്രത: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ മുതൽ പലയിടങ്ങളിലും കാഴ്ചപരിധി കുറവായിരുന്നു. പുലർച്ചെ 1.20 മുതൽ രാവിലെ 9.30 വരെയാണ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
- വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ: മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം.
- മഴയും കാറ്റും: ബുധനാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ട്.
- തണുപ്പ് കൂടും: മഴ പെയ്യുന്നതോടെ താപനില വൻതോതിൽ കുറയും. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കാം.
- കടൽ പ്രക്ഷുബ്ധം: അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും കടലിൽ പോകുന്നവരും ശ്രദ്ധിക്കണം.