വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE weather alert heavy fog rain : ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കനത്ത മൂടൽമഞ്ഞ്, മഴ, ശക്തമായ കാറ്റ്, താപനിലയിലെ കുറവ് എന്നിവയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന വിവരങ്ങൾ:
- മൂടൽമഞ്ഞ് ജാഗ്രത: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ മുതൽ പലയിടങ്ങളിലും കാഴ്ചപരിധി കുറവായിരുന്നു. പുലർച്ചെ 1.20 മുതൽ രാവിലെ 9.30 വരെയാണ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
- വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ: മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം.
- മഴയും കാറ്റും: ബുധനാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ട്.
- തണുപ്പ് കൂടും: മഴ പെയ്യുന്നതോടെ താപനില വൻതോതിൽ കുറയും. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കാം.
- കടൽ പ്രക്ഷുബ്ധം: അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും കടലിൽ പോകുന്നവരും ശ്രദ്ധിക്കണം.
ആരോഗ്യ ജാഗ്രത:
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം വൈറൽ പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുത്
UAE Nazia Staff Editor — March 7, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Etihad Airways releases revised flight schedules;പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എത്തിഹാദ് എയർവേയ്സ്
പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനാൽ വരും ദിവസങ്ങളിലേക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ എത്തിഹാദ് എയർവേയ്‌സ് പുറത്തിറക്കി. നിലവിലുള്ള ബുക്കിംഗുകളുള്ള യാത്രക്കാർക്ക് എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ സൗകര്യമൊരുക്കുമെന്നും ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ലഭ്യമാകുമെന്നും എയർലൈൻ അറിയിച്ചു
എത്തിഹാദ് നേരിട്ട് ബന്ധപ്പെടുകയോ സ്ഥിരീകരിച്ച ബുക്കിംഗ് നടത്തുകയോ ചെയ്തിട്ടില്ലെങ്കിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ ആവശ്യകതകളും പൂർണ്ണമായും പാലിച്ചതിന് ശേഷം മാത്രമേ സർവീസുകൾ പ്രവർത്തിക്കൂ എന്നും എയർലൈൻ വ്യക്തമാക്കി.
Eid Al Fitr UAE;യുഎഇയിൽ ഈദിന്റെ തീയതി വ്യക്തമാക്കി ജ്യോതിശാസ്ത്രജ്ഞർ; ആഘോഷത്തിന് കൗണ്ട്ഡൗൺ
UAE March 7, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Eid Al Fitr UAE ഷാർജ: വാനനിരീക്ഷണ കണക്കുകൾ പ്രകാരം യുഎഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഷാർജ അക്കാദമി ഫോർ അസ്‌ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അറിയിച്ചു. ഷാർജ അക്കാദമിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഹിജ്റ വർഷം 1447-ലെ റമദാൻ മാസം 30 ദിവസം പൂർത്തിയാകും. ഇതനുസരിച്ച് ശവ്വാൽ ഒന്നാം തീയതിയും പെരുന്നാൾ ദിനവും വെള്ളിയാഴ്ചയായിരിക്കും. റമദാൻ 29-ആം തീയതിയായ മാർച്ച് 18 ബുധനാഴ്ച സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി ദൃശ്യമാകില്ല. അതിനാൽ മാർച്ച് 19 വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാകും. ഷാർജ സമയം മാർച്ച് 19 വ്യാഴാഴ്ച പുലർച്ചെ 4:24-ന് ചന്ദ്രന്റെ ഉദയം സംഭവിക്കും. അന്ന് വൈകുന്നേരം സൂര്യാസ്തമയ സമയത്ത് ചന്ദ്രന് ഏകദേശം 14 മണിക്കൂർ പ്രായമുണ്ടാകും. വ്യാഴാഴ്ച സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 29 മിനിറ്റ് നേരം ആകാശത്ത് ചന്ദ്രന്റെ സാന്നിധ്യമുണ്ടാകുമെങ്കിലും യുഎഇയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണുക അസാധ്യമായിരിക്കും
അത്യാധുനിക ദൂരദർശിനികൾ ഉപയോഗിച്ചാൽ പോലും മാസപ്പിറവി കാണുന്നത് പ്രയാസകരമായിരിക്കും. യുഎഇയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ചില അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെ പെരുന്നാൾ ആഘോഷിക്കും. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ചയെ മാത്രം അടിസ്ഥാനമാക്കുന്ന രാജ്യങ്ങളിൽ ചിലപ്പോൾ ശനിയാഴ്ചയാകാനും സാധ്യതയുണ്ടെന്ന് അക്കാദമി വ്യക്തമാക്കി
ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്‌സ്
UAE March 7, 2026

ദുബൈ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം വിമാനത്താവളം (DWC) എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് തുടങ്ങി. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചതായി അറിയിച്ചു.
വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിച്ച യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് എത്തിയാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തിലെ അനാവശ്യ തിരക്ക് ഒഴിവാക്കാനാണ് ഈ കർശന നിർദ്ദേശം. ദുബൈയിൽ നിന്ന് പുറപ്പെടുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും നിലവിൽ തടസ്സങ്ങളില്ലാതെ യാത്ര തുടരാനാകും. എങ്കിലും യാത്രയ്ക്ക് മുൻപായി വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ഓൺലൈനായി പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ ദുബൈയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് രാവിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
യുഎഇയിൽ വീണ്ടും അലർട്ട്;സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിർദ്ദേശം; ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു
UAE March 7, 2026
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദാബി: യുഎഇയിൽ വീണ്ടും അലർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചുEtihad Airways releases revised flight schedules