യുദ്ധത്തിന് പിന്നാലെ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ തിക്കും തിരക്കും, ആശങ്കയിൽ ഇന്ത്യക്കാർ

247338

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ്: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം സിങ്കപ്പൂരിലേക്ക് മാറ്റാനുള്ള തിരക്കിലാണ് ഇന്ത്യൻ സംരംഭകർ. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1,00,000 ഡോളറിലേറെ പണം സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചു.

എന്നാൽ, ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം പണം മാറ്റാൻ സാധിച്ചില്ല. പിന്നീട് ദുബായ് ആസ്ഥാനമായുള്ള മറ്റൊരു ബാങ്ക് വഴി തന്റെ സിങ്കപ്പൂർ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യാൻ കഴിഞ്ഞുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംരംഭകൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്.

നിരവധി സമ്പന്നരായ ഏഷ്യക്കാർ ദുബായിൽ നിക്ഷേപിച്ചിരിക്കുന്ന പണം സിംഗപ്പൂരിലേക്കും ഹോങ്കോംഗിലേക്കും മാറ്റുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യവസായ ഉപദേഷ്ടാക്കളും അഭിഭാഷകരും പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ അവസ്ഥ നിക്ഷേപകരിൽ വലിയ രീതിയിലുള്ല ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

നികുതി, സ്വകാര്യത തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിലെ സംരംഭകരും സമ്പന്ന കുടുംബങ്ങളും ദുബായിൽ നിക്ഷേപം നടത്തിയിരുന്നു. ഇതെല്ലാം പിൻവലിക്കാനുള്ള ശ്രമത്തിലാണ് നിക്ഷേപകർ. തന്റെ 20 ക്ലയന്റുകൾ ദുബായിൽ നിന്നും സിംഗപ്പൂരിലേക്ക് നിക്ഷേപം മാറ്റിയിട്ടുണ്ടെന്നാണ് അഭിഭാഷകൻ റയാൻ ലിൻ പറഞ്ഞത്. ഇത്തരത്തിൽ ആയിരക്കണക്കിന് സമ്പന്നർ തങ്ങളുടെ നിക്ഷേപം മാറ്റിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിന്നാൽ വരും ദിവസങ്ങളിൽ ഭൂരിഭാഗം നിക്ഷേപകരും ദുബായിയെ കൈവിടുന്ന സ്ഥിതിയിലേക്ക് സാഹചര്യം എത്തും.

യാത്രക്കാർ ജാഗ്രതൈ! ചില എയർലൈനുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ;വീഴരുത് ചതി കുഴിയിൽ

UAE March 6, 2026

2026 03 0514 03 91fake social media accounts posing as etihad airways passengers warned

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദബി: ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നതായും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കമ്പനി. വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന നിരവധി പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തിഹാദിന്റെ അടിയന്തര അറിയിപ്പ്.

ഇത്തിഹാദ് എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി പാസ്‌വേഡുകൾ, ഒടിപി (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ കമ്പനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി. അപരിചിതമായ ഓൺലൈൻ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയവും എയർലൈനും യാത്രക്കാരോട് നിർദ്ദേശിച്ചു.

കൃത്യമായ വിവരങ്ങൾക്കും ഉപഭോക്തൃ സേവനങ്ങൾക്കുമായി etihad.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണം. സോഷ്യൽ മീഡിയയിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടുമ്പോൾ വെരിഫൈഡ് അക്കൗണ്ടുകൾ (ബ്ലൂ ടിക് ഉള്ളവ) ആണെന്ന് ഉറപ്പുവരുത്തണം. എക്‌സ് പ്ലാറ്റ്‌ഫോമിൽ @Etihad, @EtihadHelp എന്നിവയാണ് കമ്പനിയുടെ ഔദ്യോഗിക ഹാൻഡിലുകൾ. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യാജൻമാരെ കരുതിയിരിക്കണമെന്നും ഇത്തിഹാദ് പ്രസ്താവനയിൽ കൂട്ടിചേർത്തു

പ്രവാസ ജീവിതത്തിന് ഒടുവിൽ എടുത്ത അവസാന ടിക്കറ്റ് വിബീ്ഷിന് നൽകിയത് കോടികളുടെ ഭാഗ്യം

ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,​ 15 വർഷം തുടർച്ചയായി ടിക്കറ്റ് വാങ്ങിയ വിബീഷിനെ ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (37 കോടി രൂപ)​ ബംപർ സമ്മാനം തേടിയെത്തി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിയ ടിക്കറ്റിനാണ് വിബീഷിന് ഭാഗ്യസമ്മാനം ലഭിച്ചത്.

അവസാന നിമിഷത്തെ തീരുമാനം

സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് വിബീഷിന്റെ ആ മാസത്തെ പദ്ധതിയിലുണ്ടായിരുന്നില്ല. “ഫെബ്രുവരി 7 ന് ഞാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ 1,000 ദിർഹത്തിന് ഒരു സെറ്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നു, ഫെബ്രുവരി 28ന്, എന്റെ കസിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ച് വീണ്ടും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസം ഞാൻ ഇതിനകം എന്റെ ബഡ്ജറ്റ് ചെലവഴിച്ചുവെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. അവരെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ ടിക്കറ്റ് എടുത്തു. ഞാൻ അത് രാത്രി 8 മണിക്ക് ഓൺലൈനായി വാങ്ങി. അതാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്.”

ജീവിതം മാറ്റിമറിച്ച ആ കോൾ

ലോഡ് എത്തിച്ച ശേഷം അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ, ബുധനാഴ്ച വൈകുന്നേരം ബിഗ് ടിക്കറ്റ് ടീം എന്നെ വിളിച്ചു. “ഞാൻ ഒരു സ്ഥിരം കസ്റ്റമറായതിനാൽ, എനിക്ക് സാധാരണയായി കമ്പനിയിൽ നിന്ന് ഒരു കോൾ വരാറുണ്ട്, സാധാരണയായി മാസത്തിന്റെ മദ്ധ്യത്തിലോ അവസാനത്തിലോ ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കാറുള്ളത്. മാസത്തിന്റെ തുടക്കത്തിൽ വൈകുന്നേരം അവർ എന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ബംപർ സമ്മാനം ലഭിച്ചെന്ന കേട്ട നിമിഷം, ആദ്യം വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിബീഷ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. അത് ഒരു തമാശ കോളാണോ എന്നും ഞാൻ അവരോട് ചോദിച്ചു – അദ്ദേഹം പറഞ്ഞു. “പിന്നീട്, ഞാൻ എന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവൾ ഉടൻ തന്നെ വെബ്‌സൈറ്റ് പരിശോധിച്ച് വിജയിയായി എന്റെ പേര് ഉണ്ടെന്ന് പറഞ്ഞു.”

15 വർഷത്തെ ശീലം

ബിഗ് ടിക്കറ്റ് വാങ്ങുന്നത് വിബീഷിന്, ഒരു പതിവായി മാറിയിരുന്നു . കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് വാങ്ങുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ഒരു ഡ്രൈവർ എന്ന നിലയിൽ, പ്രതിമാസം 1,000 ദിർഹം മാറ്റിവയ്ക്കുന്നത് ഇത്തിരി റിസ്കായിരുന്നു. പലപ്പോഴും, ആ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് എന്റെ ഭാര്യ പരാതിപ്പെടുമായിരുന്നു. ചില മാസങ്ങളിൽ, ഞാൻ ടിക്കറ്റ് വാങ്ങിയെന്ന് അവളോട് പോലും പറയില്ല.”

പക്ഷേ വിബീഷ് ഇത്ര വലിയ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “ഒരു ടിക്കറ്റ് വാങ്ങുന്നത് എനിക്ക് ഒരു ജീവിതരീതി മാത്രമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ ബംപർ നേടുന്നതോ ആ പണം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതോ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ആഗ്രഹം, ഒരു ദിവസം, എനിക്ക് എന്തെങ്കിലും നേടണം – അത് 100,000 

15 മില്യൺ ദിർഹം (37 കോടി രൂപ)​ സമ്മാനത്തുക മറ്റ് മൂന്ന് പേരുമായി പങ്കിടും, വിബീഷിന് 4 മില്യൺ ദിർഹത്തിൽ താഴെ മാത്രമേ ലഭിക്കൂ. പണം എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇതുവരെ പൂർണ്ണമായി തീരുമാനിച്ചിട്ടില്ലെങ്കിലും, മനസിൽ ഒരു സ്വപ്നമുണ്ട്. 20 വർഷമായി ഞാൻ യുഎഇയിലുടനീളം പിക്കപ്പ് ഓടിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോയി സ്ഥിരതാമസമാക്കണം. അതിന് ഈ പണം തീർച്ചയായും സഹായിക്കും.” നിലവിൽ ബംഗളൂരുവിൽ പഠിക്കുന്ന മകൾ വന്ദനയുടെ ഭാവി സുരക്ഷിതമാക്കാനും അദ്ദേഹം പദ്ധതിയിടുന്നു.

UAE flight update:യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ |

UAE March 6, 2026

UAE flight update:;ദുബൈ: സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ ഇപ്പോഴും ഭാഗികമായി തുടരുന്നു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാരികളെയും അടിയന്തരമായി യാത്ര ചെയ്യേണ്ടവരെയും സഹായിക്കാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളും വിവിധ എയര്‍ലൈനുകളുടെ പ്രത്യേക സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്

വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഫുജൈറ, റസല്‍ഖൈമ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസുകള്‍ പ്രധാനമായും നടക്കുന്നത്.
ഇന്ത്യയിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് 2,500 ദിര്‍ഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പലയിടത്തും 3,000 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. സ്വകാര്യ ജെറ്റുകളില്‍ ഒരു സീറ്റിന് 7,000 ദിര്‍ഹം (1.75 ലക്ഷം രൂപ) വരെയാണ് ഈടാക്കുന്നത്.
നിലവില്‍ യു.എ.ഇ സുരക്ഷിതമാണെന്നും പേടിച്ച് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. അടിയന്തരമായി പോകേണ്ടവര്‍ മാത്രം ഉയര്‍ന്ന തുക നല്‍കി യാത്ര ചെയ്താല്‍ മതിയാകും. വരും ദിവസങ്ങളില്‍ വ്യോമപാത പൂര്‍ണ്ണമായി തുറക്കുന്നതോടെ നിരക്കുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.

പ്രധാന എയര്‍ലൈനുകളുടെ നിലവിലെ സാഹചര്യം

യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികള്‍ പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്:
* എമിറേറ്റ്‌സ്: ദുബൈയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ മാര്‍ച്ച് 7 രാത്രി 11:59 വരെ നിര്‍ത്തിവെച്ചു. എങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ളവര്‍ മാത്രം വിമാനത്താവളത്തില്‍ എത്തുക.
* ഇത്തിഹാദ് എയര്‍വേയ്‌സ്: അബുദാബിയില്‍ നിന്നുള്ള വാണിജ്യ സര്‍വീസുകള്‍ മാര്‍ച്ച് 5 ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. കാര്‍ഗോ, പ്രത്യേക റിപാട്രിയേഷന്‍ വിമാനങ്ങള്‍ അധികൃതരുടെ അനുമതിയോടെ സര്‍വീസ് നടത്തുന്നുണ്ട്.
* ഫ്‌ലൈ ദുബൈ: ദുബൈ ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. 72 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് 20 ദിവസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം.
* എയര്‍ അറേബ്യ: ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ മാര്‍ച്ച് 9 ഉച്ചയ്ക്ക് 3 മണി വരെ നിര്‍ത്തിവെച്ചു. എങ്കിലും ചില പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രത്യേക സര്‍വീസുകള്‍

നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
* എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്: മാര്‍ച്ച് 5 മുതല്‍ 7 വരെ റസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും.
* ഇന്‍ഡിഗോ: യു.എ ഇയിലേക്കും തിരിച്ചും കൂടുതല്‍ റിപാട്രിയേഷന്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇന്‍ഡിഗോ അറിയിച്ചു.
* യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് മാര്‍ഗ്ഗം യാത്രയൊരുക്കി ഒമാന്‍ ആസ്ഥാനമായുള്ള വിമാനക്കമ്പനികളും രംഗത്തുണ്ട്. വിമാനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തിലായിരിക്കും യാത്രക്കാരെ കൊണ്ടുപോവുക. യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിച്ചാല്‍ മാത്രം വിമാനത്താവളങ്ങളിലേക്ക് വരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *