
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ESCALATING CONFLICT CLOUDS;ദുബൈ: പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷ സാഹചര്യം ശക്തമായതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇത് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തിന് കാരണമാകുമെന്നതിനാല്‍, വായ്പാ പലിശനിരക്കുകള്‍ കുറയ്ക്കുന്നതിന് പകരം നിലവിലുള്ള ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായേക്കും.
ലോകത്തെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണിയും, അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഇറാനെതിരായ ആക്രമണങ്ങളും വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ഒരൊറ്റ സെഷനില്‍ 9 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.
ഉപഭോക്താക്കളെ ബാധിക്കുന്നതിങ്ങനെ
യു.എ.ഇ ദിര്‍ഹം അമേരിക്കന്‍ ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, യു.എസ് ഫെഡറല്‍ റിസര്‍വ് എടുക്കുന്ന തീരുമാനങ്ങള്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും പിന്തുടരാറുണ്ട്. പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നത് താഴെ പറയുന്ന മേഖലകളില്‍ പ്രതിഫലിക്കും:
* ഭവന വായ്പകള്‍: വായ്പാ തിരിച്ചടവ് തുക (EMI) കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് പലിശനിരക്ക് ഉയര്ന്നുനില്ക്കുന്നത് തിരിച്ചടിയാകും.
* വ്യക്തിഗത വായ്പകള്‍: പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ പലിശഭാരം കുറയില്ല.
* ബിസിനസ് വായ്പകള്‍: കമ്പനികള്‍ക്ക് വായ്പയെടുക്കാനുള്ള സാഹചര്യം കടുപ്പമേറിയതായി തുടരും.
പണപ്പെരുപ്പ ഭീഷണിയും
എണ്ണവില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നാല്‍ അത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന് ദുബൈ ആസ്ഥാനമായുള്ള ഡിവിറെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് നൈജല്‍ ഗ്രീന്‍ മുന്നറിയിപ്പ് നല്കി. 2026 വരെ പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ ഇത് കാരണമായേക്കാം.
യു.എ.ഇയില്‍ ഇന്ധനവില പ്രതിമാസ അടിസ്ഥാനത്തില്‍ ആഗോള വിപണിക്കനുസരിച്ച് പരിഷ്കരിക്കാറുണ്ട്. എണ്ണവില വര്‍ധിച്ചാല്‍ പെട്രോള്‍, ഡീസല്‍ വിലയിലും അതിന്റെ പ്രതിഫലനമുണ്ടാകും. കൂടാതെ, ചരക്ക് നീക്കത്തിനുള്ള ചെലവ് വര്‍ധിക്കുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വില വര്‍ധിക്കാനും ഇടയാക്കും.
നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ചില്‍ കൂടുന്ന ഫെഡറല്‍ റിസര്‍വ് യോഗം പലിശനിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സംഘര്‍ഷം നീണ്ടുനിന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ആശങ്കയുണ്ട്.
Indian Rupee Value;പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗൾഫിലെ പ്രവാസികളെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതൽ പണമയക്കം; രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്;പുതിയ നിരക്ക് ഇങ്ങനെ
Indian Rupee Value;മുംബൈ/ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനെത്തുടര്ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ഇതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം (Indian Rupee Value) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയതോടെ ഡോളറിനെതിരെ 92.3050 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ പതിച്ചത്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിത് (0.9%
സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. എണ്ണവില വര്‍ധിക്കുന്നതും രൂപ ദുര്‍ബലമാകുന്നതും രാജ്യത്തിന്റെ ഇറക്കുമതി ബില്ല് കുത്തനെ കൂട്ടും. ക്രൂഡ് ഓയിലിന് പുറമെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വളം, യന്ത്രസാമഗ്രികള്‍ എന്നിവയ്ക്കും വില കൂടും.
ഗതാഗത, ഉല്‍പ്പാദന മേഖലകളില്‍ ചെലവ് കൂടുന്നത് ചില്ലറ വില്‍പ്പന മേഖലയെ ബാധിക്കുകയും സാധനസാമഗ്രികള്‍ക്ക് വില കൂടാന്‍ കാരണമാവുകയും ചെയ്യും.
എണ്ണവിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം 92 കടന്നതോടെ വിപണിയില്‍ സ്ഥിരത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇടപെട്ടു. ഡോളര്‍ വിറ്റഴിച്ചാണ് ആര്.ബി.ഐ രൂപയുടെ മൂല്യമിടിവ് തടയാന്‍ ശ്രമിച്ചത്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ആര്.ബി.ഐക്ക് പുനര്‍ചിന്തനം നടത്തേണ്ടി വരും.
രൂപയുടെ മൂല്യം ഇടിയുന്നത് ഐടി സേവന മേഖലയ്ക്കും ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍ കയറ്റുമതിക്കാര്‍ക്കും ഗുണകരമാകും. വിദേശത്തുനിന്ന് ഡോളറില്‍ വരുമാനം ലഭിക്കുന്ന ഈ കമ്പനികള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുകയും ചെയ്താല്‍ ഇന്ത്യന്‍ വിപണി ഇനിയും വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ മൂല്യം കുറഞ്ഞതിലൂടെ
പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ കഴിയുന്നുണ്ട്.
| വിദേശ നാണയം | ഒരു രൂപയുടെ മൂല്യം | ഒരു യൂണിറ്റിന് രൂപയിൽ |
| യുഎസ് ഡോളർ | 0.01086 | 92.01 |
| യൂറോ | 0.00935 | 106.88 |
| ബ്രിട്ടീഷ് പൗണ്ട് | 0.00813 | 122.91 |
| സഊദി റിയാൽ | 0.04075 | 24.53 |
| യുഎഇ ദിർഹം | 0.03991 | 25.05 |
| കുവൈറ്റി ദിനാർ | 0.00334 | 299.32 |
| ഒമാനി റിയാൽ | 0.00418 | 239.06 |
| ഖത്തറി റിയാൽ | 0.03956 | 25.27 |
| ബഹ്റൈനി ദിനാർ | 0.00408 | 244.70 |
| ഇസ്റാഈൽ ഷെക്കൽ | 0.03362 | 29.73 |
| സിംഗപ്പൂർ ഡോളർ | 0.01387 | 72.06 |
| ഓസ്ട്രേലിയൻ ഡോളർ | 0.01543 | 64.78 |
| കനേഡിയൻ ഡോളർ | 0.01486 | 67.29 |
| ജാപ്പനീസ് യെൻ | 1.71328 | 0.58 |
| മലേഷ്യൻ റിംഗിറ്റ് | 0.04288 | 23.31 |
| പാകിസ്താനി രൂപ | 3.03647 | 0.32 |
| ശ്രീലങ്കൻ രൂപ | 3.36795 | 0.29 |
Eid Al-Fitr 2026 Holiday;ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു ഈ ഗൾഫ് രാജ്യം ; ആറു ദിവസത്തെ അവധി
Eid Al-Fitr 2026 Holiday;സഊദി അറേബ്യയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റിസ്ഖിയാണ് അവധി സംബന്ധിച്ച ഔദ്യോഗിക വിവരം അറിയിച്ചത്.
ഹിജ്റ വര്‍ഷം 1447) റമദാന് 29 (2026 മാര്‍ച്ച് 18 ബുധനാഴ്ച) പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതായത് 19ന് അവധിയായിരിക്കും. അതുമുതല്‍ മാര്‍ച്ച് 24 (ചൊവ്വ) വരെയാണ് അവധി.
സഊദി തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷന് ആര്‍ട്ടിക്കിള്‍ 24, ഖണ്ഡിക 2ല്‍ പരാമര്‍ശിച്ചിരിക്കുന്ന നിയമങ്ങള്‍ എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയ വക്താവ് ഓര്‍മ്മിപ്പിച്ചു. പെരുന്നാള്‍ അവധി സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.