സൈറൺ മുഴങ്ങിയപ്പോൾ ഡ്രൈവറുടെ ‘സ്പെഷ്യൽ’ രക്ഷാകവചം! കുവൈറ്റിൽ വൈറലായ വിചിത്ര ദൃശ്യം 🇰🇼

240980
Oplus_16908288

കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു


Kuwaitയിൽ സൈറൺ ശബ്ദം കേട്ടാൽ പലരും സുരക്ഷിത സ്ഥാനങ്ങളിലേക്കോ ഓടും. പക്ഷേ ഇവിടെ ഒരു ഡ്രൈവർ ചെയ്തത് കണ്ടാൽ ചിരിക്കാതെ ഇരിക്കാനാകില്ല!
സൈറൺ മുഴങ്ങുന്ന നേരത്ത്, ഒരു കുവൈത്തി പൗരൻ തന്റെ ഡ്രൈവറുടെ “സുരക്ഷാ പദ്ധതി” മൊബൈലിൽ പകർത്തി. സാധാരണ ആളുകൾ മതിലിനടുത്തോ കെട്ടിടത്തിനുള്ളിലോ അഭയം തേടുമ്പോൾ, ഈ ഡ്രൈവർ കണ്ടുപിടിച്ചത് വേറിട്ട ഐഡിയ — കബ്‌ബോർഡിനുള്ളിൽ ഓടി പോയി ഒളിയുന്നതാണ്
വീഡിയോയിൽ കാണുന്നത്, വലിയ ഭീതിയൊന്നുമില്ലാതെ, ‘എന്ത് വന്നാലും ഞാൻ റെഡിയാണ്’ എന്ന സ്റ്റൈലിൽ ഡ്രൈവർ കിടക്കുന്ന കാഴ്ച. അതിന് മുകളിൽ ഉടമയുടെ ചിരിയും കമന്റും കൂടി ചേർന്നപ്പോൾ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.



സംഘർഷ ഭീതിയിലും ചിരിക്കാൻ ഒരു കാരണമായ ഈ വീഡിയോ, നെറ്റിസൺസിന് ഒരു ചെറിയ റിലീഫ് ആയി മാറി.

Kuwait warning siren meaning;കുവൈത്തിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയാൽ ഭയപ്പെടേണ്ട; ഓരോ ശബ്ദത്തിനും പ്രത്യേക അർത്ഥം – സിവിൽ ഡിഫൻസ് നിർദേശം

Kuwait warning siren meaning; Kuwait ൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥം സംബന്ധിച്ച വിശദീകരണം അധികൃതർ പുറത്തുവിട്ടു. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്കും പ്രവാസികൾക്കും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നിർദ്ദേശങ്ങൾ വ്യക്തമാക്കിയത്.

സൈറണുകളുടെ അർത്ഥം ഇങ്ങനെ:

ഇന്റർമിറ്റന്റ് ടോൺ (Intermittent tone)
➡️ അടിയന്തര അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ്.

വേവി ടോൺ (Wavy tone)
➡️ അപകടാവസ്ഥ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന സൂചന.

കൺറ്റിന്യുവസ് ടോൺ (Continuous tone)
➡️ അപകടഭീഷണി അവസാനിച്ചുവെന്ന് അറിയിപ്പ്.


അധികൃതർ പൗരന്മാരോട് സമാധാനത്തോടെ തുടരാനും, ഭയം പരത്താതിരിക്കാനും, ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രം വിവരങ്ങൾ പിന്തുടരാനുമാണ് അഭ്യർത്ഥിച്ചത്.
Ministry of Interior Kuwait അടിയന്തരാവസ്ഥയിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *