
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മധ്യേഷ്യയിൽ ഇറാൻ, ഇസ്രായേൽ, അമേരിക്കൻ സംഘർഷം കത്തിപ്പടരുന്നതിനിടെ ഇന്ത്യക്ക് അടിയായി വിലക്കയറ്റം. പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 28 മുതൽ 31 രൂപ വരെ വർദ്ധിപ്പിച്ചു. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തീരുമാനം തിരിച്ചടിയാകും. സംഘർഷം മൂലം എണ്ണ വില കുതിക്കുമെന്നും ഇത് സർവ മേഖലയെയും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
ചാമ്പലാക്കാൻ ഇറാൻ; അമേരിക്കയ്ക്ക് വൻ പ്രത്യാക്രമണം; ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചു
Latest March 1, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്‌യുടെ വധം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്സ് ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതായി അറിയിച്ചു. അധിനിവേശ പ്രദേശങ്ങളെയും അമേരിക്കയുടെ മുഴുവൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണം തുടങ്ങി എന്നാണ് മുന്നറിയിപ്പ്. യുഎഇ ഉൾപ്പെടെ മേഖലയിൽ 27 അമേരിക്കൻ താവളങ്ങൾ ആക്രമിച്ചതായും ഇറാൻ വ്യക്തമാക്കി.
പ്രതികാരമായി മിഡിൽ ഈസ്റ്റിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി). ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്.
വടക്കൻ ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ ഇടിച്ച സ്ഥലത്ത് നിന്ന് വലിയ പുകപടലം ഉയരുന്നത് കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തുന്ന ആറാം ഘട്ട പ്രത്യാക്രമണമാണിത്. അമേരിക്കൻ താവളങ്ങൾക്ക് പുറമെ ഇസ്റാഈലിലെ പ്രധാന സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്.
ഇസ്റാഈലിലെ ടെൽ നോഫ് (Tel Nof) വ്യോമതാവളം, ടെൽ അവീവിലെ ഇസ്റാഈൽ സൈനിക ആസ്ഥാനമായ ഹാകിരിയ (HaKirya), ഒരു വലിയ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയ്ക്ക് നേരെയും അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടന്നതായി ഐ ആർ ജി സി അറിയിച്ചു.
നിലവിലെ ആക്രമണങ്ങൾ തുടക്കമാണെന്നും വരും നിമിഷങ്ങളിൽ ഇതിലും കടുപ്പമേറിയതും വ്യത്യസ്തവുമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. “തുടർച്ചയായ പ്രഹരങ്ങളിലൂടെ ശത്രുക്കളെ പശ്ചാത്തപിപ്പിക്കും” എന്നാണ് ഐ ആർ ജി സിയുടെ പ്രസ്താവനയിൽ പറയുന്നത്.
യുഎഇയിൽ പ്രത്യേക അറിയിപ്പ്, അതീവ ജാഗ്രത; പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ
UAE March 1, 2026

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ, യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്നും ചിത്രങ്ങൾ പകർത്തരുതെന്നും നിർദ്ദേശം
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കും കർശന നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു
പ്രധാന നിർദ്ദേശങ്ങൾ
മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം ഉടൻ തന്നെ അവിടെ നിന്നും മാറിനിൽക്കുക. ഇത്തരം വസ്തുക്കളുടെ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ ശ്രമിക്കരുത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെ തടസ്സപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുക.
ഇറാനിൽ നിന്ന് വന്ന രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെ യുഎഇ വിജയകരമായി പ്രതിരോധിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.