​🚨 രക്തരൂക്ഷിത ഓപ്പറേഷൻ;ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെ വധിച്ച് ഇസ്രയേൽ;കൂടുതൽ നിർണായ വിവരങ്ങൾ പുറത്ത്

234494
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇസ്രയേലും യുഎസ്സും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. അലി ഷംഖാനി, മുഹമ്മദ് പാക്പൂർ, സാലിഹ് അസാദി, മുഹമ്മദ് ഷിറാസി, അസീസ് നസീർസാദെ, ഹൊസൈൻ ജബൽ അമേലിയൻ, റെസ മൊസാഫരിനിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചു. പടിഞ്ഞാറൻ, മധ്യ ഇറാനിലായി മുപ്പതിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി.

യുഎഇയിൽ പ്രത്യേക അറിയിപ്പ്, അതീവ ജാഗ്രത; പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

UAE March 1, 2026

us iran war 2 1772274984

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ, യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്നും ചിത്രങ്ങൾ പകർത്തരുതെന്നും നി‍ർദ്ദേശം

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കും കർശന നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു

പ്രധാന നിർദ്ദേശങ്ങൾ

മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം ഉടൻ തന്നെ അവിടെ നിന്നും മാറിനിൽക്കുക. ഇത്തരം വസ്തുക്കളുടെ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ ശ്രമിക്കരുത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെ തടസ്സപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുക.

ഇറാനിൽ നിന്ന് വന്ന രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെ യുഎഇ വിജയകരമായി പ്രതിരോധിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.

Ayatollah Ali Khamenei death Iran :ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു, 40 ദിവസത്തെ ദേശീയ ദുഃഖാചരണം; ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാനും ലോകവും

Latest March 1, 2026

iran saved

Ayatollah Ali Khamenei death Iran :ടെഹ്‌റാൻ: മുപ്പത്തിയേഴ് വർഷത്തിലേറെയായി പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ.

ഞായറാഴ്ച പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ‘ഭീകരാക്രമണത്തിൽ’ രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു

ഒടുവിൽ സ്ഥിരീകരണം, ഇസ്രയേൽ-അമേരിക്കൻ സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു

Latest Greeshma Staff Editor — March 1, 2026 · 0 Comment

irans supreme leader khamenei killed ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. അതേസമയം, ഇറാനെതിരെ സൈനിക ആക്രമണം തുടരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൃത്യവും, വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും യുഎസ് സെന്‍ട്രൽ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരും. അതേസമയം, ഖമനെയിയെ വധിച്ചെങ്കിലും മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുംവരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *