iran missile drone attack uae 165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്

iran missile drone attack uae അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേറ്റു, ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്കും മരണത്തിനും കാരണമായത്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു എ ഇ അതീവ ജാഗ്രതയിലാണ്.

സംഭവത്തിന് പിന്നാലെ പൊലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്. അതേസമയം, ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ‘നൈറ്റ് ലൈഫ്’ തെരുവായ മാനവീയത്തിൽ സാധാരണ രാത്രികാലങ്ങളിൽ സംഗീത പരിപാടികളും തെരുവുനാടകങ്ങളുമുണ്ടാകാറുണ്ട്. നിശാഗന്ധിയിലും മറ്റും പരിപാടികളുള്ള രാത്രികളിൽ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നവർ മാനവീയത്ത് തമ്പടിക്കുന്നതും പതിവാണ്.

ഔദ്യോഗികമായി നൈറ്റ് ലൈഫ് ആരംഭിച്ചതിനുശേഷം പലപ്പോഴായി ചെറുതും വലുതുമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപാനവും തർക്കങ്ങളും മൂലം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾ കൂട്ടാമായെത്തുന്ന ഇവിടെ രാത്രികാലങ്ങളിൽ കൂട്ടത്തല്ല് വരെ നടന്നിരുന്നു. ഇൻസ്റ്റാഗ്രാം വീഡിയോ പകർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയും ഒരു യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷം പതിവായതോടെ കൂടുതൽ സിസിടിവി ക്യാമറകളും സ്ഥിരമായ പൊലീസ് എയ്ഡ് പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *