പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളെ ഭയം വേണ്ട; ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

235899

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ മലയാളികൾക്കായി ഡൽഹിയിലെ കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഇറാൻ, ഇസ്‌റാഈൽ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്ത സജ്ജമാക്കിയത്. ആവശ്യക്കാർക്ക്  011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സർക്കാർ അറിയിച്ചു.

റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എംബസി ഓഫ് ഇന്ത്യ, അബുദാബി:

ടോൾ ഫ്രീ നമ്പർ- 800-46342
വാട്സ് ആപ്പ് : +971543090571

എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946
എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ : +974-55647502
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071

ഇറാന്റെ സൈനിക മേധാവിയെ കൊന്നു

Latest March 1, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാന്റെ സൈനിക മേധാവിയും ചീഫ് ഓഫ് സ്റ്റാഫുമായ അബ്ദോൾറഹീം മൂസവിയെ വധിച്ചു. വിവരം സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ലക്ഷ്യമിട്ട പ്രധാന സൈനിക ഉദ്യോഗസ്ഥരിൽ മൂസവിയും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ വ്യാപകമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്.

Iran missile attack Qatar 2026 :ഖത്തറിന് നേരെ ഇറാന്റെ മിസൈൽ വർഷം; എട്ട് പേർക്ക് പരിക്ക്, അതീവ ജാഗ്രതാനിർദ്ദേശം

Qatar March 1, 2026

QATAR 1111

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Iran missile attack Qatar 2026 ദോഹ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഖത്തറിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും എട്ട് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

വാർത്തയിലെ പ്രധാന കാര്യങ്ങൾ:

  • 66 മിസൈലുകൾ: ഖത്തറിനെ ലക്ഷ്യമാക്കി ഇറാൻ 66 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇവയെ പ്രതിരോധിച്ചെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ (ശകലങ്ങൾ) രാജ്യത്തിന്റെ 114 കേന്ദ്രങ്ങളിൽ വീണു.
  • രണ്ടാം തരംഗം തടഞ്ഞു: ഖത്തറിനെ ലക്ഷ്യമിട്ടുള്ള മിസൈലുകളുടെ രണ്ടാം തരംഗത്തെ വിജയകരമായി തടയാൻ കഴിഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തി കടക്കുന്നതിന് മുൻപ് തന്നെ ഇവ നശിപ്പിച്ചു.
  • ജാഗ്രതാനിർദ്ദേശം: ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് മാറിനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. വീടിന് സമീപം തിരിച്ചറിയാത്ത വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ കണ്ടാൽ അവ തൊടരുത്. ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണം.
  • ഖത്തറിന്റെ പ്രതിഷേധം: ഇറാന്റെ നടപടി നഗ്നമായ പരമാധികാര ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അയൽപക്ക ബന്ധത്തിന് വിരുദ്ധമായ ഈ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രതികരിക്കാൻ ഖത്തറിന് അവകാശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *