Schools in Kuwait Will Not Function: Examinations Postponed കുവൈറ്റിൽ സ്കൂളുകൾ പ്രവർത്തിക്കില്ല: പരീക്ഷകൾ മാറ്റിവെച്ചു

Schools in Kuwait Will Not Function: Examinations Postponed കുവൈറ്റ്‌: ഇസ്രയേൽ, യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയിൽ പശ്ചിമേഷ്യ കണ്ണീരിലായി. കുവൈത്ത്, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി.

കുവൈറ്റിലെ അലി അൽ-സാലം എയർ ബേസിൽ നടന്ന വിസ്ഫോടനത്തിൽ കുവൈത്തി സായുധസേനയിലെ മൂന്ന് അംഗങ്ങൾക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആണ് മേഖലയിൽ പതിച്ചത്.
അതേസമയം കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചതനുസരിച്ച്, പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും നില വൈദ്യപരമായ നിയന്ത്രണത്തിലാണെന്നും ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമാക്കിയും ഡ്രോൺ ആക്രമണം നടന്നു. ഇതിൽ പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കുവൈറ്റിൽ പല മേഖലകളിലും ഇപ്പോഴും സൈറൺ മുഴങ്ങി കേൾക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ ഇതിനോടകം അറിയിച്ചു.

അതേസമയം കുവൈറ്റിൽ നാളെ എല്ലാ സ്കൂളുകളും ഓൺലൈൻ വഴിയാണ് പ്രവർത്തിക്കുക. രാജ്യത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *