വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാന്റെ ആക്രമണം ജനവാസ മേഖലകളിലേക്കും വ്യാപിക്കുന്നു. ബഹ്റൈനിലെ ജനവാസ മേഖലയിലേക്ക് മിസൈൽ ആക്രമണം നടത്തി. 100 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ആക്രമണം നടന്നത്. ജനവാസ മേഖല തന്നെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ബഹ്റൈനിൽ നിന്നുള്ള റിപ്പോർട്ട്. നടുക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മലയാളികളടക്കം ആശങ്കയിലാണ്.
Help Desk for norka: ഗൾഫിലെ സംഘർഷം; പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ച് നോർക്ക
Latest February 28, 2026

Help Desk for norka: ഇറാൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് പ്രവാസി മലയാളികളുടെ സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സഹായം ആവശ്യമുള്ള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം), 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ). അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി
ദുബൈ പാംജുമൈറയിലും ആക്രമണം ;ഇറാൻ മിസൈൽ പതിച്ചു
UAE February 28, 2026

Apply for the latest job vacancies
ദുബൈ; ദുബൈയിലെ ഏറ്റവും പ്രസിദ്ധമായ പാംജുമൈറ പ്രദേശത് ഇറാൻ മിസൈൽ പതിച്ചു. ഇവിടെ ഒരു കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് ദുബായ് അധികൃതർ സ്ഥിരീകരിച്ചു. അടിയന്തര പ്രതികരണ സംഘങ്ങളെ ഉടൻ വിന്യസിച്ചു, സ്ഥലം സുരക്ഷിതമാക്കിയിട്ടുണ്ട്. തുടർന്നുണ്ടായ തീപിടുത്തം ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. നാല് പേർക്ക് പരിക്കേറ്റു, അവരെ മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റി.