
Apply for the latest job vacancies
ടെഹ്‌റാന്‍: ഇസ്രാഈല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ നാസിര്‍സാദെ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കമ്മാന്‍ഡര്‍ മുഹമ്മദ് പാഗോറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആമിര്‍ നാസിര്‍സാദെയുടെ മരണം ഇറാന്‍ ഇതുവരെ സ്ഥിരകരിച്ചിട്ടില്ല.
അതേസമയം അമേരിക്കയും, ഇസ്രാഈലും ഇറാന് മേല്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യല്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മേഖലയിലെ യുഎസ് മിലിട്ടറി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന്‍ തിരിച്ചടിച്ചു. സഊദി, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇസ്‌റാഈലിലും ഇറാന്‍ കനത്ത ആക്രമണം നടത്തി.
ടെല്‍ അവീവിലും, ജറുസലേമിലും ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയതായി ഇസ്‌റാഈല്‍ ഭരണകൂടം അറിയിച്ചു. എങ്കിലും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാനും, സുരക്ഷിതമായിരിക്കാനും ഇസ്രാഈല്‍ അറിയിച്ചിട്ടുണ്ട്.
ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ നിലപാട്. ശത്രുക്കളോട് സന്ധിയില്ലെന്നും, പശ്ചിമേഷ്യയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളാണെന്നും ഇറാന്‍ സൈന്യം അറിയിച്ചു.
കുവൈറ്റ്, ഖത്തർ, അബുദാബിയിൽ ആക്രമണം, മലയാളികൾ ആശങ്കയിൽ
ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ മലയാളികളെ ആശങ്കയിലാക്കി ബഹ്റൈനിൽ ആക്രമണം. ബഹ്റൈനിലെയും ഖത്തറിലും കുവൈത്തിലെയും അബുദാബിയിലെയും യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. മലയാളികൾ ഏറേ ജോലി ചെയ്യുന്ന ഈ രാജ്യങ്ങളിലെ ആക്രമണം പതിവിലേക്കും ആശങ്ക സൃഷ്ടിക്കുകയാണ്.