
മധ്യപൂര്‍വദേശത്ത് വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.
ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഖത്തറിലുള്ള അമേരിക്കയുടെ പ്രധാന വ്യോമസേനാ താവളമായ അല്‍ ഉദൈദ് എയർബേസ് (Al Udeid Air Base) ലക്ഷ്യമിട്ടും മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് വിവരം.
മധ്യപൂര്‍വദേശത്തെ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഖത്തറിലെ അല്‍ ഉദൈദ് എയർബേസ്. ഈ താവളം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (CENTCOM) പ്രധാന ആസ്ഥാനം കൂടിയാണ്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഇതുവരെ ഔദ്യോഗികമായി മരണങ്ങളോ വലിയ നാശനഷ്ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
സ്ഥിതി കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.