Iran -US സംഘർഷം ;കുവൈറ്റിൽ അപകട സൈറൺ മുഴങ്ങി

232438 1

കുവൈത്ത് സിറ്റിയിൽ അടിയന്തര മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതായി റിപ്പോർട്ട് ചെയ്തു. ഇസ്രായേലും ഇറാനും തമ്മിലുള്ള തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതൽ നടപടിയായി സൈറൺ പ്രവർത്തിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു: “ജനങ്ങൾ ശാന്തത പാലിക്കണം. നിലവിൽ കുവൈത്തിൽ നേരിട്ടുള്ള ഭീഷണി ഇല്ല. ഇത് മുൻകരുതൽ സുരക്ഷാ നടപടികളുടെ ഭാഗമാണ്.”
സൈറൺ ശബ്ദം കേട്ടതോടെ ചില പ്രദേശങ്ങളിൽ ജനങ്ങളിൽ ആശങ്ക ഉയർന്നെങ്കിലും, അധികൃതർ അവസ്ഥ നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
പൊതു സ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

യു എസ്, ഇസ്രായീൽ ആക്രമണം നടത്തിയതിനെ തുടർന്ന് കുവൈത്തിൽ കനത്ത ജാഗ്രത. ആക്രമണം നടന്നതിനു തൊട്ടു പിന്നാലെ കുവൈത്തിൽ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ധാക്കിയതായി കുവൈത്ത് വ്യോമയാന അധികൃതർ പ്രഖ്യാപിച്ചു.അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. . ഇത് കൊണ്ട് തന്നെ അമേരിക്കക്ക് എതിരെ ഇറാൻ നടത്തിയേക്കാവുന്ന പ്രത്യാക്രമണങ്ങൾ അതീവ ഗൗരവമയാണ് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്. സംഘർഷം തുടർന്നാൽ വരും മണിക്കൂറുകളിൽ കുവൈത്ത് കൂടുതൽ മുൻ കരുതൽ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *