Dubai warns against sharing old fire videos, images on social mediaഗൾഫ് രാജ്യങ്ങൾ അശാന്തം: പഴയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടരുതെന്ന് മുന്നറിയിപ്പ്

Dubai warns against sharing old fire videos, images on social മീഡിയ ദുബായ്: യുദ്ധ ഭീതിയിലാണ് ഗൾഫ് രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ പഴയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇവ തെറ്റായതും വഴിതെറ്റിക്കുന്നതുമായ വിവരങ്ങളാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

പൊതുജനങ്ങളും മാധ്യമ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും, ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും നിർദേശമുണ്ട്. അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
തെറ്റായതും പഴയതുമായ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്.

ഇസ്രയേൽ, യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയിൽ പശ്ചിമേഷ്യ യുദ്ധഭൂമിയായി. കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായപ്പോൾ ഹോർമുസ് കടലിടുക്ക് അടച്ചു. ടെഹ്റാനിൽ വീണ്ടും സ്ഫോടനം ഉണ്ടായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *