വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Botim Ramadan Rewards
ദുബൈ: റമദാൻ മാസത്തിൽ പ്രവാസികൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ബോട്ടിം (Botim) പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. വിശുദ്ധ മാസത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നാട്ടിലേക്ക് പണം അയക്കുന്നവർക്കും ആപ്പ് വഴി വിവിധ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്കുമാണ് വൻ റിവാർഡുകളും ക്യാഷ്ബാക്കും ലഭിക്കുക.
റമദാനിലെ വർധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തിയാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ബോട്ടിം അവതരിപ്പിച്ചിരിക്കുന്നത്.
പ്രധാന ഓഫറുകൾ
* നാട്ടിലേക്ക് പണം അയക്കാം: ബോട്ടിം മണി (Botim Money) വഴി സഊദി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും സുരക്ഷിതമായും വേഗത്തിലും പണം അയക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
* ക്യാഷ്ബാക്ക് ഓഫറുകൾ: യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നവർക്കും ഡിജിറ്റൽ വൗച്ചറുകൾ വാങ്ങുന്നവർക്കും നിശ്ചിത തുക ക്യാഷ്ബാക്കായി തിരികെ ലഭിക്കും.
* സമ്മാനങ്ങൾ: പണം അയക്കുന്നവരിലും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവരിലും നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് പ്രത്യേക റമദാൻ റിവാർഡുകളും ബോട്ടിം വാഗ്ദാനം ചെയ്യുന്നുണ്ട്.
ലളിതമായ ഇന്റർഫേസും വേഗത്തിലുള്ള സേവനവും വഴി പ്രവാസികൾക്കിടയിൽ ഇതിനോടകം തന്നെ വലിയ സ്വീകാര്യത നേടിയ ബോട്ടിം, പുതിയ ഓഫറുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. റമദാൻ മാസത്തിലുടനീളം ഈ സേവനങ്ങൾ ലഭ്യമായിരിക്കും.
Expat dead in uae:അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു
UAE February 28, 2026

Expat dead in uae: ദുബൈ/തലശ്ശേരി: ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വന്നു മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മരിച്ചത്. ദേര നാസർ സ്ക്വയറിൽ ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്.
റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം
Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല
ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.
റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഇതാ മിക്ക പ്രവാസികളുടെയും സംശയത്തിനുള്ള മറുപടി
Part-time job UAE Ramadan 2026 ദുബായ്: റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഈ സംശയം മിക്ക പ്രവാസികൾക്കും ഉണ്ടാകും എന്നാൽ യുഎഇയിൽ അനുവദിക്കുമെങ്കിലും നിയമങ്ങൾ കൃത്യമായി പാലിക്കണം. കാരണം യുഎഇ ലേബർ ലോ പ്രകാരം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാടുകടത്തൽ വരെ നേരിടേണ്ടി വന്നേക്കാം. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് നേടണം. പക്ഷെ ഇതിന് മുന്നേ നിങ്ങളുടെ നിലവിലുള്ള സ്പോൺസറുടെയോ കമ്പനിയുടെയോ സമ്മതം ആവശ്യമാണ്. അവർ സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. ഇനി സമ്മതിച്ചാൽ നിങ്ങൾക്ക് വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കും.
ഇനി ഇത് ഒന്നും പാലിക്കാതെ ജോലിക്ക് കേറിയാൽ ചിലപ്പോൾ വലിയ തുക പിഴയും നാടുകടത്തലും വരെ നേരിടേണ്ടി വരികയും ചെയ്യും. അതേസമയം കൂടുതൽ ആളുകളും ഡെലിവറി, ഫ്രീലാൻസ് ജോലികൾ ചെയ്യാനാണ് താത്പര്യപെടുന്നത്. ഇനി നിങ്ങൾക്ക് സ്കില്ലുകൾ ഉണ്ടെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ്, അക്കൗണ്ടിംഗ്, അല്ലെങ്കിൽ ഡ്രൈവിംഗ് തുടങ്ങിയ കൂടെ ചെയ്യാൻ സാധിക്കും.
ഇനി ഇത് ഒന്നും പാലിക്കാതെ ജോലിക്ക് കേറിയാൽ ചിലപ്പോൾ വലിയ തുക പിഴയും നാടുകടത്തലും വരെ നേരിടേണ്ടി വരികയും ചെയ്യും. അതേസമയം കൂടുതൽ ആളുകളും ഡെലിവറി, ഫ്രീലാൻസ് ജോലികൾ ചെയ്യാനാണ് താത്പര്യപെടുന്നത്. ഇനി നിങ്ങൾക്ക് സ്കില്ലുകൾ ഉണ്ടെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ്, അക്കൗണ്ടിംഗ്, അല്ലെങ്കിൽ ഡ്രൈവിംഗ് തുടങ്ങിയ കൂടെ ചെയ്യാൻ സാധിക്കും.
പക്ഷെ നിയമം പാലിക്കണം കൂടാതെ ലേബർ കാർഡ് ഇല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന കാര്യം മറക്കരുത്. റമദാൻ കാലത്ത് പരിശോധനകൾ കർശനമാകാൻ സാധ്യതയുള്ളതിനാൽ നിയമപരമായ പെർമിറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇനി അതല്ല നിങ്ങൾക്ക് സ്വന്തമായി ഭക്ഷണം, വസ്ത്രം, അല്ലെങ്കിൽ കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽക്കാനോ ഓൺലൈൻ വഴി സെയിൽ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ യുഎഇയിൽ അതിന് ഇതിന് ഇ ട്രേഡർ ലൈസൻസ് നിർബന്ധമാണ്. ഇത് വഴി നിങ്ങൾക്ക് ഓഫീസ് എടുക്കാതെ തന്നെ വീട്ടിലിരുന്ന് സോഷ്യൽ മീഡിയ വഴി ബിസിനസ്സ് ചെയ്യാം
ഇനി ഇപ്പോൾ നിങ്ങൾ ഒരു കമ്പനിയിലും ജോലി ചെയ്യുന്നില്ല, അല്ലെങ്കിൽ നിങ്ങൾക്ക് സ്വതന്ത്രമായി ജോലി ചെയ്യണമെന്നുണ്ടെങ്കിൽ യുഎഇയിൽ ‘ഫ്രീലാൻസ് പെർമിറ്റുകൾ’കൂടെ ലഭ്യമാണ്. ദുബായ് മീഡിയ സിറ്റി, നോളജ് പാർക്ക് തുടങ്ങിയ ഫ്രീ സോണുകൾ ഇത്തരം പെർമിറ്റുകൾ നൽകുന്നുണ്ട്.
അതേസമയം ഈകാര്യത്തിൽ ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ പാർട്ട് ടൈം ജോലി