
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE to Regulate Childrens:ദുബൈ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശനമായ നിയമനിർമ്മാണത്തിനൊരുങ്ങി യുഎഇ. യുഎഇ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന രണ്ടാമത് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ഗൗരവകരമായ ചർച്ചകൾ നടന്നത്. വിദ്യാഭ്യാസ വിദഗ്ധർ, ഹ്യൂമൻ ഡെവലപ്‌മെന്റ് കൗൺസിൽ പ്രതിനിധികൾ, സൈക്കോളജിസ്റ്റുകൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പന കുട്ടികളുടെ പെരുമാറ്റത്തിലും ശ്രദ്ധയിലുമുണ്ടാക്കുന്ന ആഘാതങ്ങൾ പ്രധാന ചർച്ചാവിഷയമായി.
മസ്തിഷ്ക വികാസത്തെ ബാധിക്കുന്നു
കുട്ടികളുടെ മസ്തിഷ്കം വികസിച്ചുവരുന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയയിലെ അതിവേഗ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് സൈക്കോളജിസ്റ്റ് സാറാ മഅമരി ചൂണ്ടിക്കാട്ടി. ലൈക്കുകളും ഹ്രസ്വ വീഡിയോകളും നൽകുന്ന പെട്ടെന്നുള്ള സന്തോഷം (Dopamine Reward) കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇത് വായന, പഠനം തുടങ്ങിയ സാവധാനത്തിൽ ചെയ്യേണ്ട കാര്യങ്ങളിലുള്ള താൽപ്പര്യം കുറയ്ക്കാനും ഏകാഗ്രത നശിപ്പിക്കാനും കാരണമാകുന്നു. പ്രത്യേകിച്ച് 9 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്.
പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തം വേണം
കുട്ടികളെ സ്ക്രീനിൽ തളച്ചിടുന്ന രീതിയിലുള്ള അൽഗോരിതങ്ങൾ നിർമ്മിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കാണ് ഇതിൽ പ്രധാന ഉത്തരവാദിത്തമെന്ന് സിക്യുറോ ഗ്രൂപ്പ് സി.ഇ.ഒ റഫാൽ ഹിപ്‌സ് പറഞ്ഞു. പ്രായം തിരിച്ചറിയാനുള്ള എ.ഐ സാങ്കേതികവിദ്യകളും യുഎഇ പാസ് (UAE Pass) പോലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് പ്രായപരിധി കർശനമാക്കാവുന്നതാണ്. നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പ്രാദേശിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്തണമെന്നും നിർദ്ദേശമുയർന്നു.
സൈബർ സുരക്ഷയും ബോധവൽക്കരണവും
നിയന്ത്രണങ്ങൾക്കൊപ്പം തന്നെ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത വളർത്തേണ്ടത് അനിവാര്യമാണെന്ന് പാലോ ആൾട്ടോ നെറ്റ്‌വർക്സ് പ്രതിനിധി സാമർ എൽ കോഡ്സി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും സൈബർ തട്ടിപ്പുകളെ തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം. സ്‌കൂൾ സമയങ്ങളിലും ഉറങ്ങുന്ന സമയത്തും സോഷ്യൽ മീഡിയ നിയന്ത്രിക്കുക, രക്ഷിതാക്കൾ മാതൃകയാവുക തുടങ്ങിയവയാണ് ഇതിനുള്ള പോംവഴികൾ.
ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിക്ക് (TDRA) നിലവിൽ തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തമായ നിയമങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ
UAE Nazia Staff Editor — February 19, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ അഭിപ്രായപ്പെട്ടു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ
Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?
UAE February 19, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.
എന്താണ് പുതിയ മാറ്റം?
2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിൽ ഈ സേവനം ലഭിക്കുമോ?
പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.
യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.
കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്
സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്.
അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.
ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം