അബുദാബി: യുഎഇ ലോട്ടറിയുടെ പ്രതിവാര നറുക്കെടുപ്പായ ‘ലക്കി ഡേ’ (Lucky Day) ശനിയാഴ്ചത്തെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിൽ മൂന്ന് പേർ ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി. എന്നാൽ 30 മില്യൺ ദിർഹത്തിന്റെ ബമ്പർ ജാക്ക്‌പോട്ട് ഇത്തവണയും ആരും കരസ്ഥമാക്കിയില്ല.
വിജയിച്ച നമ്പറുകൾ താഴെ പറയുന്നവയാണ്:
- ദിവസങ്ങൾ (Days): 1, 5, 8, 10, 11, 18
- ലക്കി മാസം (Lucky Month): 10
ലക്കി ചാൻസ് വിജയികൾ (1,00,000 ദിർഹം വീതം): പ്രതിവാര നറുക്കെടുപ്പിന്റെ ഭാഗമായുള്ള ലക്കി ചാൻസ് സെഗ്‌മെന്റിൽ താഴെ പറയുന്ന ഐഡി (ID) ഉള്ളവരാണ് ഒരു ലക്ഷം ദിർഹം വീതം നേടിയത്:
- AB0008685
- CE5528979
- BS4363602
ഈ വർഷം ആദ്യം നിലവിൽ വന്ന പുതിയ പരിഷ്കരിച്ച രീതിയിലാണ് ലക്കി ഡേ നറുക്കെടുപ്പുകൾ നടക്കുന്നത്. ഓരോ ശനിയാഴ്ചയും നടക്കുന്ന ഈ നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം ഒന്നാം സമ്മാനമായും, 5 മില്യൺ ദിർഹം രണ്ടാം സമ്മാനമായും നൽകുന്നു. ഇതിനുപുറമെയാണ് ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം നൽകുന്ന ‘ലക്കി ചാൻസ്’ സമ്മാനങ്ങൾ.
ഒന്നാം സമ്മാനം ആരും നേടാത്ത സാഹചര്യത്തിൽ, അടുത്ത ശനിയാഴ്ച നടക്കുന്ന നറുക്കെടുപ്പിലും 30 മില്യൺ ദിർഹത്തിന്റെ ജാക്ക്‌പോട്ട് തന്നെയാകും പ്രധാന ആകർഷണം.
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ
Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ അഭിപ്രായപ്പെട്ടു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ
Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?
UAE February 19, 2026

Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.
എന്താണ് പുതിയ മാറ്റം?
2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിൽ ഈ സേവനം ലഭിക്കുമോ?
പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.