uae know your legal rights now; യുഎഇയിൽ കമ്പനി നിങ്ങളുടെ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്

218894

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae know your legal rights now; ദുബൈ: യുഎഇയിൽ തൊഴിലുടമകൾ ജീവനക്കാരുടെ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് ജീവനക്കാരുടെ അവകാശത്തിന്മേലുള്ള ലംഘനമാണെന്ന് നിയമം അടിവരയിടുന്നു.

പാസ്‌പോർട്ട് സൂക്ഷിക്കാൻ അനുവാദമില്ല

2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ (33) പ്രകാരം, തൊഴിൽ ബന്ധം അവസാനിക്കുമ്പോഴോ അതിനിടയിലോ ജീവനക്കാരന്റെ ഔദ്യോഗിക രേഖകൾ (പാസ്‌പോർട്ട് ഉൾപ്പെടെ) തടഞ്ഞുവയ്ക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. 

യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 13/2 പ്രകാരം, ജീവനക്കാരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ കൈവശം വയ്ക്കാനോ തടഞ്ഞുവയ്ക്കാനോ തൊഴിലുടമയ്ക്ക് അനുവാദമില്ല. കൂടാതെ, തൊഴിൽ ബന്ധം അവസാനിക്കുന്ന സാഹചര്യത്തിലോ അല്ലാതെയോ ജീവനക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി രാജ്യം വിടാൻ നിർബന്ധിക്കരുതെന്നും ഈ നിയമം വ്യക്തമായി നിർദ്ദേശിക്കുന്നു.

പലപ്പോഴും സുരക്ഷയുടെ പേരിൽ കമ്പനികൾ പാസ്‌പോർട്ട് വാങ്ങിവയ്ക്കാറുണ്ടെങ്കിലും, ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

വാർഷിക അവധിയും ശമ്പളവും

വാർഷിക അവധി സമയത്തെ മുഴുവൻ ശമ്പളത്തിനും (Annual Leave Salary) ജീവനക്കാർക്ക് എന്നാണ് അർഹത ലഭിക്കുക എന്ന ചോദ്യത്തിനും നിയമം ഉത്തരം നൽകുന്നുണ്ട്. 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമം അനുസരിച്ച്, ജീവനക്കാർക്ക് അവരുടെ വാർഷിക അവധി വേളയിൽ പൂർണ്ണ ശമ്പളത്തിന് അർഹതയുണ്ട്.

1980-ലെ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് 2021-ലെ പുതിയ നിയമം (ഫെഡറൽ ഡിക്രി-ലോ നമ്പർ 33) നടപ്പിലാക്കിയത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 73, 74 എന്നിവ അനുസരിച്ച് പഴയ നിയമത്തിലെ വിരുദ്ധമായ എല്ലാ വ്യവസ്ഥകളും നിലവിൽ അസാധുവാണ്.

തൊഴിൽ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ പരാതി നൽകാൻ ജീവനക്കാർക്ക് യുഎഇ തൊഴിൽ മന്ത്രാലയത്തെ (MOHRE) സമീപിക്കാവുന്നതാണ്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ

UAE Nazia Staff Editor — February 19, 2026 · 0 Comment

215067

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ  ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ  (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.

മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ  അഭിപ്രായപ്പെട്ടു.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ  ബിൻ.എൻ.ഡബ്യൂ  ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ  ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ്  സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.

ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ്  സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ  റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്,  ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ  തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ

Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?

UAE February 19, 2026

215053

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

എന്താണ് പുതിയ മാറ്റം?

2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

യുഎഇയിൽ ഈ സേവനം ലഭിക്കുമോ?

പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.

യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.

യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Dubai gold price
Dubai gold price

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.

കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്

സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്.

അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.

ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *