
Iran ballistic missiles 2027 :തെൽ അവീവ്: പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്ന റിപ്പോർട്ടുകളുമായി ഇസ്രായേലി പത്രമായ ‘യെദിയോത്ത് അഹ്രോനോത്ത്’. 2027 അവസാനത്തോടെ ഇറാന്റെ പക്കൽ അയ്യായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകുമെന്നാണ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ വിലയിരുത്തൽ. ഈ ഭീഷണിയെ പൂർണ്ണമായും പ്രതിരോധിക്കാൻ നിലവിൽ കൃത്യമായ മാർഗങ്ങളില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
മിസൈൽ ശേഖരം: നിലവിലെ ഉത്പാദന വേഗത കണക്കിലെടുത്താൽ 2027-ഓടെ ഇറാന്റെ മിസൈൽ ശേഷി 5,000 കടക്കും. ഇത് കേവലം ഒരു നിഗമനമല്ലെന്നും ഇസ്രായേൽ വ്യോമസേനയും ഇന്റലിജൻസും കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതിരോധത്തിലെ പരിമിതികൾ: ഇത്രയധികം മിസൈലുകൾ ഒരേസമയം വിക്ഷേപിക്കപ്പെട്ടാൽ അവയെ പൂർണ്ണമായും തടയാൻ നിലവിലെ മിസൈൽ വിരുദ്ധ സംവിധാനങ്ങൾക്ക് (Iron Dome, Arrow) സാധിക്കില്ല. നാശനഷ്ടങ്ങൾ കുറയ്ക്കാനും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനും മാത്രമേ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അമേരിക്കയുടെ നിലപാട്: അമേരിക്ക ഇറാനുമായുള്ള ചർച്ചകളിൽ ആണവ കരാറിന് പ്രാധാന്യം നൽകുമ്പോൾ, ഇറാന്റെ മിസൈൽ പ്രോഗ്രാമിനെയാണ് ഇസ്രായേൽ വലിയ ഭീഷണിയായി കാണുന്നത്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നു വരികയാണ്.
‘ഓപ്പറേഷൻ റൈസിംഗ് ലയൺ‘: ഇസ്രായേൽ നടത്തിയ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന രഹസ്യ നീക്കങ്ങളിലൂടെ ഇറാന്റെ മിസൈൽ നിർമ്മാണ വേഗത കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇല്ലായിരുന്നെങ്കിൽ ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇറാന്റെ കൈവശം 8,000 മിസൈലുകൾ എത്തുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ സൈനിക മുന്നേറ്റം മേഖലയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിക്കുന്നത്. മിസൈൽ സാങ്കേതികവിദ്യയിൽ ഇറാൻ കൈവരിച്ച ഈ വേഗത തടയാൻ നയതന്ത്രപരമായും സൈനികമായും എന്ത് നീക്കങ്ങൾ വേണമെന്ന ചർച്ചയിലാണ് ഇസ്രായേൽ ഭരണകൂടം.
യൂറോപ്പ്യൻ രാജ്യങ്ങളോട് ‘ബൈ ബൈ’; ഈ പെരുന്നാളിന് യുഎഇയിലെ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങൾ
UAE Nazia Staff Editor — February 21, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
uae families skip european trips:ദുബൈ: ഈ വർഷത്തെ ഈദുൽ ഫിത്തർ അവധിക്കാലത്ത് ദീർഘദൂര അന്താരാഷ്ട്ര യാത്രകൾക്ക് പകരം അയൽ രാജ്യങ്ങളിലേക്ക് ഹ്രസ്വദൂര യാത്രകൾ തിരഞ്ഞെടുത്ത് യുഎഇ നിവാസികൾ. മാർച്ച് പകുതിയോടെ എത്തുന്ന പെരുന്നാൾ ദിനങ്ങളിൽ യുഎഇയിലും സമീപ ജിസിസി രാജ്യങ്ങളിലും അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
ഒമാൻ, മുസന്ദം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡ് യാത്രകൾക്കും ഉംറ തീർത്ഥാടനത്തോടൊപ്പം നടത്തുന്ന വിനോദസഞ്ചാരത്തിനുമാണ് നിലവിൽ ആവശ്യക്കാർ ഏറെയെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ജിസിസി യാത്രകൾ?
കുടുംബങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് പകരം പ്രാദേശിക യാത്രകൾ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
- സുഖകരമായ കാലാവസ്ഥ: മാർച്ചിലെ ശൈത്യകാലാവസ്ഥ പുറംകാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമാണ്. കുട്ടികളുമായി മാളുകളിൽ പോകുന്നതിന് പകരം ബീച്ചുകളിലും വാദികളിലും സമയം ചെലവഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.
- ഉംറയും വിനോദവും: റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ ഉംറ നിർവ്വഹിക്കുകയും, തുടർന്ന് ഈദ് അവധി മദീന, അബഹ, അൽഉല തുടങ്ങിയ സഊദിയിലെ പ്രമുഖ സ്ഥലങ്ങൾ സന്ദർശിക്കാനായി മാറ്റിവെക്കുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
- ബജറ്റ് പ്ലാനിംഗ്: വേനൽക്കാല അവധിക്ക് യൂറോപ്പിലേക്കോ റഷ്യയിലേക്കോ പോകാൻ പ്ലാൻ ചെയ്യുന്നവർ, ഈദ് അവധിയിൽ ജിസിസി യാത്രകൾ നടത്തി വാർഷിക അവധിയും പണവും ലാഭിക്കാനാണ് ശ്രമിക്കുന്നത്.
പ്രിയപ്പെട്ട ഇടങ്ങൾ ഒമാനും മുസന്ദവും
ഒമാനിലെ മസ്കത്ത്, മുത്ര കോർണിഷ്, നിസ്വ കോട്ട, വാദി ഷാബ് എന്നിവയാണ് റോഡ് യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയ ഗ്രൂപ്പുകളായി ചേർന്ന് വില്ലകൾ ബുക്ക് ചെയ്ത് ബാർബിക്യൂവും കയാക്കിംഗും ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് പലരും താൽപ്പര്യപ്പെടുന്നത്.
തിരക്കേറിയ നഗരക്കാഴ്ചകളേക്കാൾ പ്രകൃതിയോട് ചേർന്നുള്ള സമാധാനപരമായ അന്തരീക്ഷമാണ് കുടുംബങ്ങൾ ഇപ്പോൾ ഇഷ്ടപ്പെടുന്നതെന്ന് വൈസ്‌ഫോക്‌സ് ടൂറിസത്തിലെ സീനിയർ മാനേജർ സുബൈർ തെക്കേപുരത്ത്വളപ്പിൽ പറഞ്ഞു. ഗ്രൂപ്പ് യാത്രകൾ വഴി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സാമൂഹികമായ ഒത്തുചേരലിന് അവസരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ
UAE Nazia Staff Editor — February 19, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ അഭിപ്രായപ്പെട്ടു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ
Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?
UAE February 19, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.
എന്താണ് പുതിയ മാറ്റം?
2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിൽ ഈ സേവനം ലഭിക്കുമോ?
പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.
യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.
കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്
സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്.
അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.
ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം