35 students cut their hands;സ്കൂളിൽ 35 വിദ്യാർത്ഥികൾ കൈ മുറിച്ചു

220338
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


35 students cut their hands;ഛത്തീസ്ഗഢിലെ താം തറി ജില്ലയിലുള്ള ഒരു സ്കൂളിൽ 35 വിദ്യാർത്ഥികൾ ബ്ലേഡ് കൊണ്ട് കൈകളിൽ മുറിവേൽപ്പിച്ച സംഭവം വലിയ ആശങ്കയുണ്ടാക്കുന്നു. 6 മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 21 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ഇത്തരത്തിൽ ചെയ്ത്. ലഹരി ഉപയോഗമോ ഗെയിമുകളോ ബന്ധപ്പെട്ട ചില ചലഞ്ചുകളോ ആണോ ഇതിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു. ഒരാൾ ചെയ്യുന്നത് കണ്ട മറ്റുള്ളവർ അനുകരിക്കുകയായിരുന്നുവെന്നുമാണ്ർ വിദ്യാർത്ഥികൾ പറയുന്നത്.

Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?

UAE February 19, 2026

215053

Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

എന്താണ് പുതിയ മാറ്റം?

2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

യുഎഇയിൽ ഈ സേവനം ലഭിക്കുമോ?

പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.

യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *