
Ramadan start date Gulf : ദുബായ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ മാസം ആരംഭിക്കുമെന്ന് ചില ഏഷ്യൻ രാജ്യങ്ങൾ ഔദ്യോഗികമായി അറിയിച്ചു. പരമ്പരാഗത ചാന്ദ്രനിരീക്ഷണത്തിനും ഔദ്യോഗിക പരിശോധനകൾക്കും ശേഷം ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് വ്യാഴാഴ്ച ആദ്യ നോമ്പെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, പാകിസ്ഥാനിൽ റമദാൻ മാസത്തിന്റെ ആദ്യ ദിവസം ബുധനാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലും ചൊവ്വാഴ്ച ശഅബാൻ 28 ആണെന്ന് സ്ഥിരീകരിച്ചതോടെ, ബുധനാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഫെബ്രുവരി 19 വ്യാഴാഴ്ചയാണ് റമദാനിലെ ആദ്യ ദിനമെന്ന് ഇന്തോനേഷ്യയും മലേഷ്യയും സ്ഥിരീകരിച്ചു. സിംഗപ്പൂരിലെ മുഫ്തിയും വ്യാഴാഴ്ചയാണ് റമദാൻ ആരംഭിക്കുന്നതെന്ന് അറിയിച്ചു.
സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം.
അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
കുവൈറ്റിൽ പ്രവാസി വനിതകൾക്ക് ഭർത്താവിനെ ഫാമിലി വിസയിൽ സ്‌പോൺസർ ചെയ്യാൻ കഴിയുമോ ? അറിയാം
Kuwait Greeshma Staff Editor — February 17, 2026 · 0 Comment

Kuwait family visa rules : കുവൈത്ത്: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി വനിതകൾക്ക് തങ്ങളുടെ ഭർത്താവിനെ ഫാമിലി വിസയിലേക്ക് മാറ്റുന്നതിൽ നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അധികൃതരും നിയമവിദഗ്ധരും വ്യക്തമാക്കി. സന്ദർശക വിസയിൽ കുവൈറ്റിലെത്തിയ ഭർത്താവിനെ ആർട്ടിക്കിൾ 22 (ഫാമിലി വിസ) യിലേക്ക് മാറ്റാൻ നിലവിലെ നിയമപ്രകാരം അനുമതിയില്ല.
പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ ശമ്പളം ലഭിക്കുന്നതും ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്നതുമായ പ്രവാസി വനിതകൾക്കുപോലും സാധാരണ സാഹചര്യങ്ങളിൽ ഭർത്താവിനെ സ്‌പോൺസർ ചെയ്യാൻ കഴിയില്ല. കുവൈത്ത് നിയമമനുസരിച്ച് കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യേണ്ടത് സാധാരണയായി കുടുംബനാഥനായ ഭർത്താവാണ്.
അതേസമയം, ഭർത്താവിന്റെ മരണം അല്ലെങ്കിൽ വിവാഹമോചനം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസി വനിതകൾക്ക് മക്കളെ സ്‌പോൺസർ ചെയ്യാൻ അനുവാദമുണ്ട്. കൂടാതെ, കുടുംബം പുലർത്തുന്ന ഭർത്താവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും, ഭാര്യ മാത്രം കുടുംബത്തിലെ ഏക വരുമാന സ്രോതസ്സാവുകയും ചെയ്താൽ മാനുഷിക പരിഗണന മുൻനിർത്തി പ്രത്യേക അനുമതി അപേക്ഷിക്കാം.
റെസിഡൻസി അധികൃതരുടെ പ്രത്യേക അനുമതിയോടെ ഇത്തരം അപൂർവ സാഹചര്യങ്ങളിൽ കുട്ടികളുടെ പഠനം പൂർത്തിയാകുന്നത് വരെ ഭർത്താവിനെ സ്‌പോൺസർ ചെയ്യാൻ ചിലപ്പോൾ അനുവാദം ലഭിക്കാമെന്ന് നിയമവിദഗ്ധർ പറയുന്നു.
ഭാര്യയുടെ ഫാമിലി വിസയിലേക്ക് മാറാൻ കഴിയാത്തവർക്ക് മുന്നിലുള്ള പ്രധാന മാർഗം, സ്വന്തമായി ജോലി കണ്ടെത്തി ആർട്ടിക്കിൾ 18 വിസയിലേക്ക് മാറുക എന്നതാണ്. സന്ദർശക വിസയിൽ കുവൈറ്റിലെത്തുന്നവർക്ക് നിശ്ചിത കാലയളവിൽ മാത്രമേ താമസിക്കാൻ കഴിയൂ, അത് നേരിട്ട് താമസ വിസയാക്കി മാറ്റാൻ നിലവിൽ സാധ്യമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റമദാൻ മാസം ; കുവൈറ്റിലെ സ്ക്കൂളുകൾക്ക് ഇനി പുതിയ പ്രവൃത്തി സമയം
Uncategorized Greeshma Staff Editor — February 17, 2026 · 0 Comment

Ramadan working hours Kuwait schools : കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ സർക്കാർ സ്‌കൂളുകൾക്കും സ്വകാര്യ അറബിക് സ്‌കൂളുകൾക്കുമുള്ള പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത്തവണ സമയക്രമം നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിലാണ്.
പുതിയ ഉത്തരവ് പ്രകാരം കിന്റർഗാർട്ടൻ വിഭാഗത്തിലെ കുട്ടികൾക്ക് രാവിലെ 9:40-ന് ക്ലാസുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12:55 മുതൽ 1:10 വരെയുള്ള സമയത്തിനുള്ളിൽ കുട്ടികളെ വിട്ടയക്കുന്ന രീതിയിലാണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളിൽ രാവിലെ 9:25 മുതൽ ഉച്ചയ്ക്ക് 1:45 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പ്രൈമറി വിഭാഗത്തിന് മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഏഴ് പിരീഡുകളും പതിനഞ്ച് മിനിറ്റ് വീതമുള്ള രണ്ട് ഇടവേളകളും ഉണ്ടായിരിക്കും.
മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് 2:00 വരെയും സെക്കൻഡറി വിഭാഗത്തിന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:10 വരെയുമാണ് ക്ലാസുകൾ നടക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സ്‌കൂളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഫ്‌ലെക്‌സിബിൾ വർക്കിംഗ് അവേഴ്‌സ് സംവിധാനം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8:30-നും 9:30-നും ഇടയിൽ എപ്പോൾ വേണമെങ്കിലും ജോലിയിൽ പ്രവേശിക്കാവുന്നതാണ്.
നാലര മണിക്കൂറാണ് ഇവരുടെ മൊത്തം ജോലി സമയം. റമദാൻ കാലയളവിൽ ഹാജർ രേഖപ്പെടുത്താൻ ഫിംഗർപ്രിന്റ് സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം രാവിലെ എത്തുന്നവർക്ക് പരമാവധി 67 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ അനുവദിച്ചിട്ടുള്ള ഇളവുകൾ ഒഴികെ മറ്റെല്ലാ പ്രത്യേക ഇളവുകളും റമദാൻ മാസത്തിൽ റദ്ദാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു
ഫ്രീലാൻസ്’ വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്, നിയമലംഘകർക്കെതിരെ കർശന നടപടി
Kuwait Greeshma Staff Editor — February 17, 2026 · 0 Comment
Kuwait freelance visa :കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ശക്തമായ നടപടികൾ പ്രഖ്യാപിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്. സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ വെളിപ്പെടുത്തിയത്.
നിയമങ്ങൾ പാലിക്കുന്ന തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കും. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കമ്പനി ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.
അതേസമയം, തൊഴിലുടമകളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക ആശയവിനിമയ സംവിധാനം ഏർപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ‘ഫ്രീലാൻസ്’ വിഭാഗത്തിലുള്ള പുതിയ റസിഡൻസി പെർമിറ്റുകൾ അനുവദിക്കാനുള്ള തീരുമാനമാണ്. 750 മുതൽ 1,000 കുവൈത്ത് ദിനാർ വരെ സർക്കാർ ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ഈ വിസകൾ അനുവദിക്കുക. പ്രൊഫഷണലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും നിയമവിധേയമായി സ്വതന്ത്രമായി ജോലി ചെയ്യാൻ ഈ സംവിധാനം അവസരമൊരുക്കും. കുവൈത്തിലെ തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത വിസ കച്ചവടം തടയാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.